അമൃതാനന്ദമയിയുടെ ആത്മീയ പാതകങ്ങൾ

അലാവുദ്ദീനും അത്ഭുതവിളക്കും കെട്ടുകഥയെക്കാൾ സുന്ദരമാണ് അമൃതാനന്ദമയിയുടെ ജീവിത കഥ. ആത്മീയതയെക്കാൾ ചർച്ച ചെയ്യേണ്ടത് അമ്മയുടെ ആത്മീയ പാതകങ്ങളാണ്. മഠത്തെ ചുറ്റിപ്പറ്റി ഉണ്ടായിട്ടുള്ള ദുരൂഹമരണങ്ങളെക്കുറിച്ച് അന്വേഷിച്ചാൽ എന്താവും സ്ഥിതി. അമ്മയുടെ സഹോദരന്റെ മരണത്തോടെ തുടങ്ങുന്നതാണ് മഠത്തെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകളുടെ കഥകൾ- നചികേതസ് എഴുതുന്നു.

അമൃതാനന്ദമയിയുടെ ആത്മീയ പാതകങ്ങൾ

നചികേതസ്

ഒരുപാടു ലോക രാജ്യങ്ങൾ സന്ദർശിച്ചിട്ടുള്ള , ലോകം മുഴുവനും ആരാധകർ ഉള്ള , ഐക്യ രാഷ്ട്ര സഭയിൽ പോലും സംസാരിച്ചിട്ടുള്ള മാതാ അമൃതാനന്ദമയി ദേവിക്കെതിരെ എന്തുകൊണ്ട് കേരളത്തിൽ മാത്രം ഇത്ര അധികം പ്രതിഷേധങ്ങൾ ഉണ്ടാവുന്നു ? ആതുരാലയങ്ങൾ , ആശുപത്രികൾ , കോടികളുടെ ദാന ധർമ്മങ്ങൾ , എന്നിട്ടും എന്തെ നമ്മൾ മലയാളികൾ ഇങ്ങിനെ?

ഇതിന്റെ ഉത്തരം മനസിലാവണം എങ്കിൽ ഒരിത്തിരി ദൂരേക്ക് പോവണം , ദൂരേക്ക് എന്ന് പറഞ്ഞാൽ എത്ര ദൂരേക്ക് എന്ന ചോദ്യം വരും , ആ ദൂരത്തെ നമുക്ക് ഇങ്ങിനെ നിർവചിക്കാം , ശ്രീ നാരായണനിൽ നിന്നും അമൃതാനന്ദമയി യിലേക്കുള്ള ദൂരം .


ഇവിടെ രണ്ടു തരം ആൾ ദൈവങ്ങൾ നിലവിലുണ്ട് , ഒന്ന് ജീവനുള്ള ആൾ ദൈവങ്ങൾ , മറ്റൊന്ന് മരണ ശേഷം ആൾ ദൈവനഗൽ ആയവർ,ജീവിച്ചിരിക്കുമ്പോൾ സകല അന്ധവിസ്വസങ്ങൽക്കൂം എതിരെ പോരട്യിട്ടും മരിച്ചു കഴിഞ്ഞപ്പോ സ്വതം അനുയയികളാൽ ദൈവമാക്കപ്പെട്ട നിര്ഭാഗ്യവാൻ മാര് ആയ അത്തരം ആൾ ദൈവനഗലെ നമുക്ക് തല്ക്കാലം മാറ്റി വെക്കാം .ഇവിടെ മതം എന്നത് സ്വയം മുതലാളിത്യത്തിന്റെ ആവിഷ്‌ക്കാര രൂപമായി മാറിയപ്പോഴാണ് ജീവിച്ചിരിക്കുന്ന ആൾ ദൈവങ്ങൾ പിറവിയെടുത്തത്,യുവാക്കളെ വലവീശി പിടിക്കാൻ ശ്രമിക്കുന്ന ജാതി മത സന്ഘടനകലുറെ പിന്നാലെ വോട്ടു തേടി രാഷ്ട്രീയക്കാർ തിണ്ണ നിരങ്ങാൻ തുടങ്ങിയ നിമിഷത്തിലാണ് ഇവിടുത്തെ കപട ആതെമയത ഇത്ര കരുതര്ജ്ജിച്ചത് ,മത മേധാവികളും മനുഷ്യ ത്യവങ്ങളും എല്ലാ വിമര്ഷനതിനും അതീതർ ആണ് എന്ന് ആരാണ് നമ്മളെ ഒക്കെ പറഞ്ഞു പഠിപ്പിക്കുന്നത് ?

നാം പോലും അറിയാതെ നിരന്തരം നമ്മുടെ സമൂഹം മതവൽക്കരിക്കപ്പെടുകയാണ് , ജനാധിപത്യത്തിനും മതെതരത്യതിനും ഒക്കെ ഉപരിയായി ഇവിടെ ഒരു മത പൌരോഹിത്യ ഭരണ കൂടം അഥവാ മത സര്വധിപത്യം പതുക്കെ വളർന്നു വരുന്ന കാഴ്ചകൾ അവഗണിച്ചുകൊണ്ട് ഇനിയും എത്ര നാൾ കൂടി നമുക്ക് മുന്നോട്ടു പോവാൻ സാധിക്കും ?

മോനെ , എന്താണ് മഠം ചെയ്യുമ്പോൾ മാത്രം നിങ്ങൾ പ്രശ്‌നം ഉണ്ടാക്കുന്നത് , മറ്റു മതസ്ഥർ ഒക്കെ ചെയ്യുമ്പോ നിങ്ങൾക്ക് പ്രശ്‌നം ഇല്ലലോ എന്ന ചോദ്യം വരുന്നത് കൃത്യമായ ഒരുതരം ആശഹിഷ്ണുത യിൽ നിന്നും തന്നെയാണ് , വിശ്വ മാതൃത്യം എന്ന വിശേഷിപ്പിക്കുന്ന ദേവിക്ക് എങ്ങിനെയാണ് 'അവരും ഇവരും' ഒക്കെ ഉണ്ടാവുന്നത് ?
എല്ലാം ഒരമ്മ പെറ്റ മക്കൾ ആയി എന്തുകൊണ്ടാണ് ദേവിക്ക് കാണാൻ സാധിക്കാത്തത് ?

എന്താണ് സംന്യാസം , സം, ന്യസിക്കുക എന്ന് വച്ചാൽ എല്ലാം ത്യജിക്കുക എന്നർത്ഥം, ഇവിടെ എവിടെയാണ് ഉപേക്ഷിക്കലുകൾ നടക്കുന്നത് ? ഇവിടെ എല്ലാം കീഴടക്കൽ ആണ് നടക്കുന്നത് ? ഈ ലോകം മുഴുവനും ഭൂസ്വത്ത് , ആഡംമബര പൂര്ണമായ ജീവിതം, ഇതാണോ സന്യാസം , ഇതാണോ ആത്മീയത ?

ദൈവത്തിന്റെ വിശുദ്ധ നരകത്തിൽ നിന്നും ഇയ്യിടെ കേൾക്കുന്ന വാർത്തകൾ ഒന്നും തന്നെ ഒട്ടും സുഖ കരമല്ല , സ്വതം മകളും സന്തത സഹചാരിയും ആയ സന്യാസിനി യെ സ്വതം മകനും സഹചാരിയും ആയ മകൻ ബലാൽ സംഘം ചെയ്തു എന്നും ,മാതാ അമൃത സ്വരൂപിണി ദേവിയുടെ പള്ളി ഉറക്കറ യിലേക്ക് പാതി രാത്രി റാവു എന്നുള്ള പേരുള്ള ഒരുത്തൻ കൂട്ട് കിടക്കാൻ പോകാറുണ്ട് എന്നുമൊക്കെ വാർത്തകൾ പുറത്തു വരുന്നു ,

ഒരു മതേതര ജനാധിപത്യ ഭരണ സംവിധാനം നില നിൽക്കുന്നു അഭിമാനിക്കുന്ന ഒരു ജനത ജീവിക്കുന്ന നാട്ടിൽ , മതപരിവേഷമുള്ള ആത്മീയ നേതാവിന്റെ പണക്കൊഴുപ്പിനും അധികാര ഗർവിനും മുന്നിൽ നിയമ സംവിധാനങ്ങൾ മുഴുവനും ഓച്ചാനിച്ചു നിൽക്കുന്ന കാഴ്ച കാണണം എങ്കിൽ ഒന്ന് അമൃത പുരി വരെ പോയാൽ മതി എന്നായിരിക്കുന്നു കാര്യങ്ങൾ. അലാവുദ്ദീനിൻറെ അത്ഭുതവിളക്കിനെ കെട്ടുകഥ യെക്കാൾ സുന്ദരമാണ് അമ്രുതാനന്ത മയി യുടെ ജീവിത കഥ ,കേവലം മുപ്പതു വർഷങ്ങൾ കൊണ്ട് സാധാരണക്കാരിൽ സാധാരണക്കാരി ആയ ഒരു പെൺകുട്ടി ഉണ്ടാക്കിയ നേട്ടങ്ങൾ കാണുമ്പോൾ ഇതല്ലാതെ മറ്റൊന്നും പറയാൻ തോന്നുന്നില്ല. ഈ അത്ഭുതങ്ങളിൽ കണ്ണ് മഞ്ഞളിച്ചാവണം ഒരു വലിയ ജനതതി അവരുടെ മുന്നിൽ ഓച്ചാനിച്ചു നിൽക്കുന്നത്..

അത്ഭുതങ്ങളിൽ വിസ്മയിച്ച് കണ്ണ് തള്ളി നിൽക്കുന്ന യുക്തിയും ബോധവുമില്ലാത്ത ജനതയ്ക്ക് അവർ അമ്മയും ദേവിയും ഒക്കെയാണ്. എന്നാൽ ബോധത്തിന്റെ കണ്ണ് ഇപ്പോഴും സൂക്ഷിക്കുന്നവർക്ക് ശരിയായ കാഴ്ചകൾ കാണാതിരിക്കാനാവില്ല. ..

എല്ലാ ആൾദൈവങ്ങളേയും കള്ളക്കണ്ണുള്ള കച്ചവടക്കാരേയും പോലെ അനധികൃതമായി ഉണ്ടാക്കിയ സമ്പത്ത് ആശുപത്രികളിലും വിദ്യാഭ്യാസ കച്ചവടത്തിലുമാണ് അവർ നിക്ഷേപിച്ചിരിക്കുന്നത്. വേതനം കൂട്ടി ചോദിച്ചതിനു അമൃത ഭക്തർ തല്ലി തകർത്ത ജീവിതവുമായി മരണതോടു മല്ലടിച്ച് ഇപ്പോഴും ആശുപത്രിയിൽ കിടക്കുന്നുണ്ട് കുറെ ദൈവത്തിന്റെ മാലാഖമാർ ആയ കുറെ നേഴ്‌സ് മാർ.

കേരളത്തിലെ ഗവൻമെന്റ് ന്റെ നിയമങ്ങൾ മറി കടക്കാനും കച്ചവടം നിർബാധം തുടരുവാനും വേണ്ടി ഡീംഡു സർവ കലാശാല എന്ന ഓമനപ്പേരിട്ട് നടത്തപ്പെടുന്ന ഒരു സർവകലാശാല, നിരന്തരം അന്ത വിശ്വാസം പ്രചരിപ്പിക്കാൻ വേണ്ടി നടത്തപ്പെടുന്ന വിദ്യാലയങ്ങൾ,ഇതിനൊക്കെ കൂടി ഇട്ട വിളിപ്പേര് ആതുര സേവനം.

അതൊക്കെ എന്തോ ആയിക്കോട്ടെ ,പക്ഷെ ഒരു തരത്തിലും നമുക്ക് കണ്ണടക്കാൻ സാധിക്കാത്ത ചില വാർത്തകൾ അമ്രുതശ്രമാതിനു ചുറ്റും നില നില്ക്കുന്നുണ്ട്,അമൃതാ ദേവി യുടെ ദിവ്യ അവതാരത്തിന്റെ മാസ്മരികതയിൽ പൊലിഞ്ഞു പോയ കുറെ ജീവിതനങ്ങൾ

ഒരു ആൾദൈവത്തിൻറെ ധനപ്രമത്തതയ്ക്കും ആത്മീയനാട്യങ്ങൾക്കും മുന്നിൽ ജീവിക്കാനുള്ള മൌലികാവകാശം നഷ്ടപ്പെട്ടുപോയവർ. ഇനിയും പലരെയും കാത്തിരിക്കുന്ന ഈ അപകടം നമുക്ക്
കാണാതിരിക്കാനാവില്ല. മാതൃസ്‌നേഹം വാരിക്കോരിക്കൊടുക്കുന്നതറിഞ്ഞ് ദിവ്യമാതാവിനെ
തേടിച്ചെന്ന നിഷ്‌കളങ്കൻമാരായ ഈ കിടാങ്ങൾക്കു എന്ത് സംഭവിച്ചു എന്ന് നമുക്ക് നോക്കാം. .

1. സുനിൽ കുമാർ (സുഭഗൻ)


സുധാമണി എന്ന അമൃതാനന്ദത്തിന്റെ സ്വന്തം സഹോദരൻ ആണ് സുഭഗൻ. സുഭഗന്റെ കൊലപാതകം സമ്പന്ധിച്ച് അമൃതാനന്ദമയിയുടെ മാതാവായ ദമയന്തി അയൽവാസികളോട് പറഞ്ഞ കഥ ഇങ്ങനെയാണത്രേ.

നാട്ടിൽ പ്രചാരത്തിലുള്ള ആ കഥ എന്താണെന്ന് നോക്കാം.

സ്വന്തം സഹോദരി സുധാമണി നാട്ടിലെ ചെറുപ്പക്കാരെ വീട്ടിൽ വിളിച്ചു കയറ്റി പൂജ ന്നും പറഞ്ഞ് കാണിക്കുന്ന തോന്ന്യവാസങ്ങൾ കണ്ട് മനം മടുത്ത സുഭഗൻ അതിനെ ചോദ്യം ചെയ്യാൻ തുടങ്ങി. മകൻറെ ശരികളുടെ കൂടെയായിരുന്നു തുടക്കത്തിൽ അച്ഛനായ സുഗുണാനന്ദൻ. എന്നാൽ മകൾ ഉണ്ടാക്കുന്ന അളവില്ലാത്ത വരുമാനം അയാളുടെ മനസ്സുമാറ്റി. അയാൾ മീൻ വിൽക്കുന്ന ജോലി ഉപേക്ഷിച്ച് മകളുടെ കൂടെച്ചേർന്നു. മീൻ വിൽക്കുന്നതിനു പകരം ഇപ്പോൾ നിങ്ങൾ മകളെയാണ് വിൽക്കുന്നതെന്ന് സുഭഗൻ അയാളെ ആക്ഷേപിച്ചു. എന്തായാലും പെങ്ങളെ വിറ്റ് തിന്നാൻ ഞാൻ കൂട്ടുനിൽക്കുകയില്ലെന്ന് അയാൾ കട്ടായം പറഞ്ഞു. ഇതിന്റെ പേരിൽ വീട്ടിൽ വഴക്കുകൾ പതിവായി.. ഈ പതിവു വഴക്കിനിടയിലാണ് ഒരു ദിവസം അച്ഛൻ മകനെ നാഭിയ്ക്ക് ചവിട്ടിക്കൊന്നത്.

ഇത് കരുതിക്കൂട്ടിയുള്ള ഒരു കൊലപാതകമല്ലായിരിക്കാം. എന്നാൽ കൊലപാതകത്തിന് നമ്മുടെ നിയമത്തിൽ വേറെ പേരുകളില്ല.. നിയമനടപടികൾക്ക് വിധേയമാവേണ്ട കുറ്റകൃത്യമാണത്. എന്നാൽ കൊലപാതകത്തിൽ കൂട്ടുപ്രതികളായ രണ്ടുപേർ ഇന്ന് കേരളത്തിലെ ആത്മീയ ഔന്നത്യമായി മാറിയിരിക്കുന്നു. നമ്മുടെ നീതിപാലന സംവിധാനങ്ങൾ ആ ആത്മീയ ഔന്നത്യത്തെ തൊടാനാവാതെ ഭയന്ന് ചൂളിയിരിക്കുന്നു. ഈ അനുഭവം നൽകിയ ആത്മധൈര്യമാവണം തുടർന്നുള്ള കൊലപാതക പരമ്പരകൾക്ക് ധൈര്യം നൽകിയത്.

2- രാമനാഥ അയ്യർ

മുംബൈ സ്വദേശി ആയ രാമനാഥ അയ്യർ ഒരു ദിവസം അമൃതാനന്ദ മഠത്തിലെ കെട്ടിടത്തിൽ നിന്നും എടുത്തുചാടി ആതമഹത്യ ചെയ്തു എന്ന് അമൃത ഭാഷ്യം .മരണത്തിലെ ദുരൂഹതകൾ ഇതുവരെ വെളിയിൽ വന്നിട്ടില്ല

3- നാരായണൻ കുട്ടി

ഇക്ക്‌ണോമിക്‌സ് ആൻഡ് സ്റ്റാറ്റിറ്റിക്‌സ് വിഭാഗത്തിൻറെ തൃശ്ശൂർ ബ്യൂറോയിൽ ജോലി ചെയ്യുന്ന നാരായണൻ കുട്ടി എന്ന ചെറുപ്പക്കാരൻ ആദ്യ കാല അമൃത ഭക്തരിൽ ഒരു പ്രധാനി ആയിരുന്നു, കൊടുങ്ങല്ലൂർ ആണ് അദ്ദേഹത്തിന്റെ സ്വദേശം , ഒരു ദിവസം ദുരൂഹ സാഹചര്യത്തിൽ അദ്ദേഹംമരണപ്പെട്ടു അദ്ദേഹത്തിന് അമൃതാനന്ദമയി ആശ്രമത്തിൽ വച്ച് മർദ്ദനം ഏറ്റതിന് അന്ന് സാക്ഷികൾ ഉണ്ടായിരുന്നു,എങ്കിലും കേസ് എവിടെയും എത്തിയില്ല , കൊടുങ്ങല്ലൂരിലെ അമൃത ആശ്രമം നില നിൽക്കുന്നത് നാരായണൻ കുട്ടിക്ക് കൂടി അവകാശപ്പെട്ട സ്ഥലത്താണ് എന്നത്
കൂടി ഇതിനൊപ്പം ചേർത്ത് വായിക്കണം.

4- പ്രദീപ് കുമാർ


അമൃതാനന്ദമയിയുടെ അപ്പച്ചിയുടെ മകനാണ് പ്രദീപ് കുമാർ ,അദ്ദേഹം വിവാഹം കഴിച്ചിട്ടുള്ളത് ഒരു അമൃത ഭക്തയുടെ മകളെയാണ് , അന്ന് അതിനു മേൽനോട്ടം വഹിച്ചത് അമൃതാനന്ദമയി ആണ് എന്നാണ് ജനസംസാരം, ശേഷം കഥ ഇങ്ങനെ ,

amrithaഒരു ദിവസം അമൃതാനന്ദമയിയുടെ പിതാവും പ്രദീപും തമ്മിൽ വാക്കേറ്റം ഉണ്ടാവുകയും മത്സ്യത്തൊഴിലാളി ആയ പ്രദീപ് ജോലി ഉപേഷിച്ച് കൊച്ചി ഫിഷിംഗ് ഹാർബറിലേക്ക് ജോലി തേടി പോവുകയും ചെയ്തു , പക്ഷെ അവിടെ എത്തിയ പ്രദീപി നെ വെള്ളൂർ പോലീസ് അറസ്റ്റ് ചെയ്തു അങ്ങിനെ ജുഡീഷ്യൽ കസ്റ്റഡി യിൽ ആയ പ്രദീപിനെ പിന്നെ ബന്ധുക്കൾ കാണുന്നത് കോട്ടയം ജില്ല ആശുപത്രിയിലെ മോർച്ചറിയിൽ ആണ്

5- ധുരംധർ

കണ്ണൂരിലെ ചിറക്കൽ വലിയ രാജാവ് രാമവർമ്മ തമ്പുരാന്റെ മകനായ ധുരംധർ എന്ന ചെറുപ്പക്കാരൻ ബനാറസ് സർവകലാശാലയിൽ എഞ്ചിനീയറിങ്ങിനു പഠിക്കുമ്പോഴാണ് ആധ്യാത്മിക വിഷയങ്ങളിൽ ആകൃഷ്ടനായി അമൃതാനന്ദമയിയെത്തേടി എത്തുന്നത്, 2000 ജൂലൈ 15 നു ആശ്രമത്തിൽ വച്ച് മരണമടഞ്ഞ ധുരംധറിൻറെ മരണ വിവരം ബന്ധുക്കൾ പോലും അറിഞ്ഞത് വളരെ വൈകിയാണ്

6- പറയക്കടവ് ഭാസ്‌കര ദാസ്

അമൃതാനന്ദമയി ഭക്തൻ ആയിരുന്ന പറയക്കടവ് ഭാസ്‌കര ദാസ് ഒരു ദിവസം അമൃതാനന്ദ ആശ്രമത്തിൽ വച്ച് ഒരു ഗ്ലാസ് പാൽ കുടിക്കുകയും തിരികെ വീട്ടിൽ എത്തിയപ്പോൾ ദേഹസ്വസ്ത്യം വന്നു മരണപ്പെടുകയും ചെയ്തു.കാണാൻ പാടില്ലാത്ത എന്തോ കാഴ്ച അദ്ദേഹം ആശ്രമത്തിൽ വച്ച് കണ്ടതിന്റെ തുടർച്ച ആണ് ആ മരണം എന്ന് നാട്ടിലെ ജന സംസാരം

7 - സിദ്ദരാമൻ

അമൃത ആശ്രമത്തിലെ അന്തേവാസി ആയിരുന്ന ഇരുപത്തി രണ്ടു വയസ്സുള്ള സിദ്ദരാമന്റെ മൃതദേഹം അമൃത ആശ്രമത്തിനടുത്ത കടവിൽ പൊന്തുകയായിരുന്നു.

8 - സത്‌നാം സിംഗ്

പട്ടിയെപ്പോലെ എറിഞ്ഞും അടിച്ചുമാണ് സത്‌നാംസിംഗിനെ കൊന്നത്. എന്താണ് അദ്ദേഹം ചെയ്ത തെറ്റ് എന്ന് നമുക്കറിഞ്ഞുകൂടാ. തെറ്റു ചെയ്തവരെ ശിക്ഷിക്കാനുള്ള അധികാരം ആശ്രമത്തിനുണ്ടോ എന്നും നമുക്കറിയില്ല. എന്നാൽ ഒരു ചെറുപ്പക്കാരനെ ആശ്രമമുറ്റത്ത് തല്ലിച്ചതയ്ക്കുമ്പോൾ ആ മോനെ വെറുതെ വിടൂ എന്ന ഒരു വാക്ക് കരുണാമയിയായ അമൃതാമ്മ ഭക്തരോട് പറഞ്ഞില്ല .

സത്‌നാം സിംഗ് സിംഗ് മരണപ്പെട്ടതും ആയി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ഉയർന്ന ചോദ്യങ്ങൾക്ക് അമ്മയുടെ മുന്നിൽ ബിസ്മില്ല എന്ന പദം അയാൾ മഠത്തിൽ വച്ച് ഉച്ചരിച്ചു എന്നത് കൊണ്ട് ആണ് അയാൾക്ക് മർദനം ഏറ്റത് ,ആ വിളിയെ കുറിച്ച് അന്വേഷിക്കണം എന്നാണ് മഠത്തിൽ നിന്നും പുറത്തു വന്ന ഔദ്യോഗിക ഭാഷ്യം

zakkariyaഇവിടെ സാർവ ലൌകിക മാനവികത വിളമ്പുന്ന അമൃത ദേവിക്ക് ഹിന്ദു മതത്തിലെ പ്രണവ മന്ത്രം പോലെ തന്നെ പരിശുദ്ധമായി ഇസ്ലാം മത വിശ്വാസികൾ ഉച്ചരിക്കുന്ന ഒരു പദം സത്‌നാം ഉച്ചരിച്ചപ്പോൾ എവിടെയാണ് പൊള്ളിയത് ?

ലോകത്തിലെ എല്ലാപേരും തന്റെ മക്കൾ ആവുമ്പോ എന്തെ അമൃത സന്തനമിനെ ഉള്‌ക്കൊല്ലാതെ പോയി , ക്രിസ്തു മത വിശ്വാസികൾ ആയിട്ടുള്ള ഭക്തർ ലോകം മുഴുവനും ഉള്ളപ്പോഴാണ് അമ്രുതനതമായി യുടെ ഭാഗത്ത് നിന്നും ഈ പരാമര്ശം വന്നത് എന്നത് ഇതിന്റെ കൂടെ ചേർത്ത് വായിക്കണം

ആത്മീയമായ സന്ദേഹങ്ങൾ ആണ് പലരേയും അന്വേഷകരാക്കുന്നത്. സത്‌നാം സിംഗ് അങ്ങനെയൊരു അന്വേഷകനായിരുന്നു. അറിഞ്ഞതിൽ നിന്ന് അറിയാത്തതിലേക്ക് അയാൾ നിരന്തരം സഞ്ചരിച്ചുകൊണ്ടിരുന്നു. ഈ സഞ്ചാരത്തിനിടയിൽ അയാൾ സ്വാമി മുനിപ്രസാദിനെയും സന്ദർശിച്ചിരുന്നു. നടരാജഗുരുവിനും ഗുരു നിത്യചൈതന്യയതിയ്ക്കും ശേഷം നാരായണ ഗുരുകുലങ്ങളുടെ അധിപനായ ആധ്യാത്മികാചാര്യനാണ് സ്വാമി മുനിപ്രസാദ്. സത്‌നാംസിംഗ് കൊല്ലപ്പെട്ടതിനു ശേഷം അദ്ദേഹം ചോദിച്ചു. അറിവും ആത്മീയതയും നിറഞ്ഞ ഒരാൾ അമൃത മഠത്തിലെത്തിയപ്പോൾ ഭ്രാന്തനായത് എങ്ങനെ?

ആത്മീയതയെ ആലിംഗനം ചെയ്ത മുനി നാരായണ പ്രസാദിന് സത്‌നാമിന്റെ നേര് തിരിച്ചറിയാൻ കഴിഞ്ഞിരുന്നു. അമൃതാനന്ദമയി ആലിംഗനം ചെയ്തത് അറിവിനും ആത്മീയതയ്ക്കും പകരം മറ്റു പലതിനെയും ആയിരുന്നു. അതുകൊണ്ട് ശരിയായ അന്വേഷകന് നൽകാൻ അവരുടെ കയ്യിൽ ഒന്നുമില്ല.. അപ്പോൾ സംശയിക്കുന്നവരെ തല്ലിക്കൊല്ലേണ്ടി വരുന്നു. ഒന്നും രണ്ടുമല്ല, എട്ടോളം ദുരൂഹ മരണങ്ങളുടെ കണക്ക് അമൃതാശ്രമം പൊതുസമൂഹത്തെ ബോധിപ്പിക്കേണ്ടതുണ്ട്.

അപസർപ്പക കഥകളെ വെല്ലുന്ന കെട്ടുകഥകളാണ് ഇന്നു കാണുന്ന അമൃതാനന്ദമയിയെ നിർമ്മിച്ചെടുത്തത്. കൃഷ്ണന്റേയും കാളിയുടേയും അവതാരമാണത്രേ അവർ. ഒരു ആധികാരികതയ്ക്ക് വേണ്ടി അച്ഛനും അമ്മയ്ക്കും മാത്രമല്ല , അപ്പൂപ്പന് വരെ ഇവർ ദൈവത്വം കൽപ്പിച്ചുകൊടുത്തു , ജനിച്ചത് അരയ സമുദായത്തിൽ ആയിരുന്നത് കൊണ്ടു പിന്നോക്ക ജാതിയിൽ നിന്ന് ദൈവികത്വത്തിലേക്ക് ഉയർന്നു വന്ന സ്ത്രീയോടുള്ള അസൂയയാണ് എന്ന ഇരവാദം കൊണ്ട് വിമർശനങ്ങളെ നേരിടുന്ന അമൃതഭക്തർ ഉളപ്പോഴും സ്വയം തൻറെ ബ്രാഹ്മണ പാരമ്പര്യത്തിന്റെ കള്ളക്കഥകൾ ഉണ്ടാക്കി പ്രചരിപ്പിച്ചത് മറ്റാരുമായിരുന്നില്ല. അമൃതവാണി എന്ന ആശ്രമപ്രസിദ്ധീകരണം ഇത്തരം നുണക്കഥകൾ കൊണ്ട് സമ്പന്നമാണ്. ബ്രാഹ്മണ്യത്തിനു ഇന്ത്യൻ ആത്മീയ വിപണിയിൽ ഉള്ള കച്ചവടസാധ്യത കണക്കിലെടുത്താവണം തൻറെ അച്ഛനെ അവർ ആദ്യം ബ്രാഹ്മണനാക്കിയത്

ഈ കഥ നോക്കൂ

,''ഒരു വലിയ ഹഠയോഗി ഇടമണ്ണീൽ തറവാട്ടിൽ വന്നു ,അദ്ദേഹം സുഗുണാനന്ദനോട് പറഞ്ഞത്രേ. '
നീ ബ്രാഹ്മണൻ ആണ് ,നിന്റെ പൂണൂൽ മറ്റാരും കാണുന്നില്ല , പക്ഷെ എനിക്ക് കാണാം '' സ്വന്തം മാതാപിതാക്കളെ ബ്രാഹ്മണർ ആക്കിയാൽ പിന്നെ സ്വയം ബ്രാഹ്മണി ആകാൻ എളുപ്പമാണല്ലോ. ബ്രാഹ്മണരെ പ്പോലെ വ്രതനുഷ്ടാനങ്ങളും മറ്റും ചിട്ടയായി നടത്തുന്ന ദമയന്തിയമ്മയെ ഗ്രാമവാസികൾ പട്ടത്തിയമ്മ എന്നാണ് വിളിച്ചിരുന്നത്. ( മാതാ അമൃതാന്ദമയി , ജീവിത ചരിത്രം പേജ് ,50,51 )

അത്ഭുതപ്രവൃത്തികൾ

എല്ലാ പ്രവാചകന്മാരും അത്ഭുതപ്രവൃത്തികൾ കാണിച്ചിരുന്നു. അതായിരുന്നു അവരുടെ പ്രവാചകത്വത്തിന്റെ തെളിവ്. യേശുകൃസ്തു വെള്ളം വീഞ്ഞാക്കി. അഞ്ചപ്പം കൊണ്ട് അയ്യായിരം പേരെ ഊട്ടി. മരിച്ചവനെ ഉയിർപ്പിച്ചു. മാറാരോഗികളെ സുഖപ്പെടുത്തി. മുഹമ്മദ് നബി ചന്ദ്രനെ വരെ പിളർന്നിട്ടുണ്ട്.

അവതാരങ്ങളുടെ കാര്യം വ്യത്യസ്തമാണ്. വീരകൃത്യങ്ങളിലാണ് അവർക്ക് താൽപ്പര്യം. അസുരനിഗ്രഹമാണ് അവരുടെ ഹോബി. അതിൻറെ തുടർച്ചയാവണം കൃഷ്ണാവതാരമായ സുധാമണി ആശ്രമത്തിൽ ചെയ്തു കൂട്ടുന്നത്.

അമൃതാ ഹോസ്പിറ്റലിൽ സമരം ചെയ്ത നഴ്‌സുമാരെ തല്ലിച്ചതയ്ക്കാൻ ജരാസന്ധനെപ്പോലെയുള്ള ഒരുത്തൻ ചീറിവരുന്നതിൻറെ ദൃശ്യം കണ്ടത് ഓർക്കുന്നു. ഫെയിസ്ബുക്കിൽ ഇപ്പോഴും തകർത്തോടുന്ന അത്ഭുത പ്രവൃത്തിയുടെ മറ്റൊരു വീഡിയോ ദൃശ്യമുണ്ട്. ഒരു കോപ്പ വെള്ളം അവർ പാലാക്കി മാറ്റുന്നു. പണ്ട് കൌമാരകാലത്ത് വെളിച്ചപ്പാടായി ഉറഞ്ഞുതുള്ളിയിരുന്ന സമയത്തുള്ള ദൃശ്യമാണത്. അന്ന് അവർക്ക് പബ്ലിസിറ്റിയുടെ ആവശ്യം ഉണ്ടായിരുന്നു. ഇപ്പോൾ അത്തരം ഗിമ്മിക്കുകളുടെ ആവശ്യമില്ല .. പണ്ട് സായിബാബയോട് ആരോ ചോദിച്ചിരുന്നുവത്രേ, താങ്കൾ സ്വർണമാല വായുവിൽ നിന്നെടുത്ത് ദിവ്യത്വം തെളിയിക്കുന്നതിന് പകരം ഒരു ചാക്ക് അരിയെടുത്ത് പാവങ്ങൾക്ക് വിതരണം ചെയ്തു കൂടെ എന്ന്.

നമ്മളും അറിയാതെ ചോദിച്ചു പോവുകയാണ്, ഒരു കപ്പ് വെള്ളത്തിന് പകരം ഒരു വീപ്പ നിറയെ വെള്ളം പാലാക്കിയിരുന്നെങ്കിൽ എത്ര കുട്ടികൾക്ക് അത് കുടിക്കാമായിരുന്നു ?

ഒരു ദിവ്യ ഗർഭ ധാരണം

ഒരിക്കൽ മക്കളില്ലാത്ത ഒരു വിദേശ ദമ്പതികൾ കോവളത്ത് വിനോദ സഞ്ചാരത്തിനു വേണ്ടി വന്നിരുന്നു , അവിടെ വച്ച് അവർ സകല ടൂറിസ്റ്റു കേന്ദ്രങ്ങളിലും സുലഭമായിരുന്ന അമൃത അത്ഭുത കഥകളുടെ ഇംഗ്ലീഷ് ലുള്ള ലഘു ലേഖ കാണുവാൻ ഇടയായി , അങ്ങിനെ ഒരു അവസാന പരീക്ഷണം എന്ന നിലയിൽ സായിപ്പും, ഭാര്യയും , അനുജനും കൂടി അമൃത മടതിലേക്ക് വന്നു അമ്രുന്തനത മയി അതിഥികളെ നന്നയി സ്വീകരിച്ചു , കുഴപ്പം സായിപ്പിന്റെതു ആണ് ന്നു മനസിലാക്കിയ അമ്രുതാനന്തമായി വെളുപ്പാൻ കാലത്ത് പറയക്കടവ് കടപ്പുറത്ത് യോഗ അഭ്യസിക്കാൻ വേണ്ടി പാവോം സായിപ്പിനെ പറഞ്ഞു വിട്ടു , അദ്ധീതിന്റെ ഭാര്യ യോട് ബ്രഹ്മ മുഹൂർത്തത്തിൽ ഉണർന്നു പൂർണ്ണ നഗ്‌ന ആയി ഒരു ഇരുട്ട് മുറിയിലേക്ക് ചെല്ലാനും അവിടെ കാത്തിരിക്കുന്ന ഗന്ധർവൻ (സായിപ്പിന്റെ അനിയൻ ) നോടോത് മിണ്ടാതെ ശയിക്കാനും അരുളിച്യ്തു ,അങ്ങിനെ കുറെ നാൾ കഴിഞ്ഞു സായിപ്പ് മടങ്ങി പോയി , പിന്നെ വന്നത് ഒരു കത്തും ഡ്രാഫ്റ്റ് ഉം ആണ്,ആറു ലക്ഷം രൂപ ,

കുഷ്ഠരോഗവും ദിവ്യാത്ഭുതവും

ബൈബിൾ പഴയനിയമത്തിലെ ലേവ്യാ പുസ്തകത്തിൽ ദീർഘമായി പ്രതിപാദിച്ചിട്ടുള്ള ഒരു മാരക രോഗമാണ് കുഷ്ഠം. ഈ അസുഖമുള്ളയാളിനെ എന്തുചെയ്യണമെന്ന് പുരോഹിതനോട് ദീർഘമായി നിർദ്ദേശിക്കുന്നുണ്ട് അതിൽ. പിന്നീട് വന്ന എല്ലാ പുരോഹിത മതങ്ങളും കുഷ്ഠ രോഗവുമായി ഏതെങ്കിലും തരത്തിൽ ബന്ധപ്പെട്ടിരിക്കുന്നു. ഒരു പക്ഷെ ആ കാലത്ത് വ്യാപകമായി ഉണ്ടായിരുന്ന ഒരു മാരകമായ രോഗമായിരിക്കാം അത്. കുഷ്ഠ രോഗിയെ ഭേദമാക്കി എന്നതായിരുന്നു കൃസ്തുവിൻറെ ദിവ്യാൽഭുതങ്ങളിൽ പ്രധാനപ്പെട്ട ഒന്ന്.

കുഷ്ഠ രോഗ ശുശ്രൂഷ പ്രധാനപ്പെട്ട ഒരു ആത്മീയ വൃത്തിയായി മാറിയതിന്റെ പശ്ചാത്തലം അതാണ്.

കസാന്ദ്‌സാക്കീസിന്റെ സെയിൻറ് ഫ്രാൻസിസ് എന്ന കൃതിയിൽ ഫ്രാൻസിസ് ആ ദിവ്യാത്മാവിനെ കണ്ടുമുട്ടുന്നുണ്ട്. അറ്റുവീഴുന്ന വിരലുകളുമായി അഴുകിയ ശരീരമുള്ള ആ ആത്മീയ ഗുരുവിനെ ഫ്രാൻസിസ് ആഞ്ഞു പുൽകുന്നുമുണ്ട്. ചികിത്സിച്ചു മാറ്റേണ്ട രോഗത്തിൽ നിന്ന് ആത്മീയതയിലേക്കുള്ള ഒരു പാലമായി കുഷ്ഠം മാറുന്നത് നാം കാണുന്നുണ്ട്. കുഷ്ഠരോഗത്തിൻറെ ഈ ആത്മീയത ഒടുവിൽ എത്തിനിൽക്കുന്നത് അമൃതാനന്ദമയിയിലാണ്. അവർക്കും പറയാനുണ്ട് ഒരു കുഷ്ഠ രോഗിയെ ഭേദപ്പെടുത്തിയ കഥ.. കുഷ്ഠ രോഗിയുടെ വ്രണങ്ങൾ തൻറെ നാക്ക് കൊണ്ട് വൃത്തിയാക്കി അയാളെ സുഖപ്പെടുത്തിയത്രേ.

കാരുണ്യ മയി ആയ അമൃതാ ദേവിയുടെ ആശ്രമത്തിൽ സ്വന്തം പിതാവിന് അത്ര കാരുണ്യം ഒന്നുമില്ല,എ കെ മല്ലിക എന്ന അമൃത മഠത്തിലെ ഒരു അന്തേവാസി കൊല്ലം ജില്ല പോലീസ് സൂപ്രണ്ടിന് പണ്ട് ഒരു പരാതി നല്കിയിരുന്നു , ജഗദ് ഗുരു അമൃത സ്വാമിനി യുടെ അച്ഛൻ തന്നോടു പറഞ്ഞ അമൃത വചനഗൽ സഹിതമാണ് ആ പരാതി ,

'എനിക്ക് വഴങ്ങാത്ത ആർക്കും ഇവിടെ നില്ക്കാൻ സാധിക്കില്ല , ഞാൻ പല ഭക്തകളെയും അനുഭവിച്ചിട്ടുണ്ട് ,അതുകൊണ്ട് നീയും എനിക്ക് വഴങ്ങണം'
ആ പാവം സ്ത്രീ അമൃത ദേവി വിദേശ പര്യടനം കഴിഞ്ഞു വന്നപ്പോ ഈ കാര്യം അവതരിപ്പിച്ചു , ഫലം എന്താണ് എന്നോ , ? സുന്ദരമായി മർദ്ദനം ഏറ്റു മല്ലിക കൊല്ലത്തെ താലൂക്ക് ആശുപത്രിയിൽ അട്മിട്റ്റ് ആയി , രക്ഷയില്ലതെയാണ് ആ സ്ത്രീ പോലീസ് നു പരാതി നല്‌കേണ്ടി വന്നത് , ഇനിയും ഉണ്ട് കാരുണ്യത്തിന്റെ അമൃത കഥകൾ , അമൃത യുടെ സ്വന്തം അച്ഛന്റെ അനുജനും കംമുനിസ്ട്ടു പാർട്ടി യുടെ ഡി സി മെമ്പറും ആയിട്ടുള്ള സഖാവ് കെ പവിഴ സെനനും അമൃത കോപത്തിൽ നിന്നും രക്ഷ നേടാൻ വേണ്ടി അവസാനം ജില്ലാ പോലീസ് നെ സമീപിക്കേണ്ടി വന്നു .

കാരുണ്യം എന്ന കച്ചവടം

ഫ്രെഡറിക് നീഷേ ക്രിസ്തുമതത്തെ ഏറ്റവും ശക്തമായി എതിർക്കുന്നത് അത് നിലനിർത്തുന്ന സഹതാപത്തിന്റെയും കാരുണ്യത്തിൻറെയും പേരിലാണ്. ദുർബല വിഭാഗങ്ങൾ നിലനിൽക്കുമ്പോൾ മാത്രമേ കൃസ്തുമതം നിലനിൽക്കുകയുള്ളൂ എന്ന് അദ്ദേഹം പറയുന്നതിൻറെ അടിസ്ഥാനം അതാണ്.

എല്ലാ മതങ്ങളും ദൈവത്തിൻറെ പേരിൽ ഈ കാരുണ്യം വിറ്റഴിക്കുന്നുണ്ട്.. ഈ കച്ചവടം ഏറ്റവും സമർത്ഥമായി ഇപ്പോൾ നിർവഹിച്ചു വരുന്നത് ആൾ ദൈവങ്ങളാണ്. പാവങ്ങൾക്ക് വേണ്ടി എല്ലാം ചെലവഴിക്കുമ്പോൾ ആത്മീയ നിക്ഷേപം കൂടി വരുന്നതിൻറെ
യുക്തി നമുക്ക് മനസ്സിലാക്കാം. എന്നാൽ അവരുടെ ഭൌതികമായ ആസ്തികളും ബാങ്ക് നിക്ഷേപങ്ങളും പെരുകുന്നതിന്റെ സാമ്പത്തിക ശാസ്ത്രം എന്താണ് ?

അപ്പോൾ ചാരിറ്റി ഒരു സേവനമല്ല എന്നും കമ്പോളസാധ്യതകൾ ഉള്ള ഒരു ഉൽപ്പന്നമാണ് എന്നും നമുക്ക് മനസ്സിലാവുന്നു. ആധുനിക ആത്മീയതയുടെ പിന്നാമ്പുറത്ത് ഒരു ഹോളിഹെൽ സജീവമാണ് എന്ന് പറയുന്നത് അതുകൊണ്ടാണ്.

അമ്മ

അമ്മ ഭാഷയിലെ ഏറ്റവും മനോഹരമായ പദമാണ് .. സ്‌നേഹോദാരമായ ഒരു ഭൂതകാലത്തിലേക്ക്, ഒരു അമ്മ വാല്‌സല്യത്തിലേക്ക് തിരിച്ചു പോകാൻ ഓരോരുത്തരും ആഗ്രഹിക്കുന്നുണ്ട്. പ്രത്യേകിച്ചും പുരുഷന്മാർ. അതുകൊണ്ടാവണം അമ്മ ഭക്തന്മാരിൽ ഭൂരിപക്ഷം പുരുഷപ്രജകളായത് എന്ന് തോന്നുന്നു.ഒരു തലോടൽ എല്ലാ മനുഷ്യരും ഉള്ളിന്റെ ഉള്ളിൽ ആഗ്രഹിക്കുന്നുണ്ട് , മനുഷ്യ മനസുകളിലെ ആ ഒരു അവസ്ഥയെ ഏറ്റവും സമർത്ഥമായി ചൂഷണം ചെയ്യുകയാണ് അമൃതാനന്തമയി,

വിശുദ്ധ നരകത്തിന്റെ കാവൽ മാലാഖയുടെ അനുയായികളോടു
ഞങ്ങൾക്ക് പറയാനുള്ളത് ഇതാണ്

കൊല്ലപ്പെട്ട സുഗതൻ അവരുടെ സ്വന്തം സഹോദരൻ ആയിരുന്നു , സത്‌നാം മകനും , ആരോപണം ഉന്നയിച്ച ഗായത്രി മകളും ആയിരുന്നു, നിങ്ങളൊക്കെ മക്കൾ തന്നെയല്ലേ ?

ഒന്ന് കരുതിയിരുന്നോളൂ , ഒരുപക്ഷെ നാളെ ആ സത്‌നാമും ഗായത്രിയും നിങ്ങലാവാം ..

ആത്മീയത

എനിക്ക് വേദനിക്കുന്നു എന്ന് ഒരാൾ പറയുമ്പോൾ എന്താണ് ആ അവസ്ഥ , എന്താണ് വേദന എന്നത് നമുക്ക് അക്ഷരങ്ങളിൽ പകർത്താൻ ഒരിക്കലും സാധിക്കില്ല,ഒരു നല്ല സംഗീതം കേൾക്കുമ്പോൾ നമുക്കുണ്ടാവുന്ന ഫീളിഗ്‌സ് നെ നമുക്ക് അക്ഷരഗളിൽ ആകാൻ സാധിക്കില്ല , അതുപോലെ തന്നെയാണ് ആത്മീയതയും .

ആത്മീയത എന്നത് സ്വയം അനുഭവ ഭേദ്യമാകെണ്ടുന്ന ഒരു അനുഭൂതിയാണ് , ഒരു ഗുരുവിനു അതിലേക്കുള്ള വഴി കാണിക്കാൻ മാത്രമേ സാധിക്കൂ , സെൻ മതം പറയുന്നത് ബുദ്ധൻ ഇല്ലാതാവുംബോഴാണ് ബുദ്ധിസ തിലേക്കു എത്തി ചേരുക,

നേരമുണ്ട് എങ്കിൽ അമൃത ഭക്തർ റാബിയ യുടെ ഈ വരികൾ ഒന്ന് വായിക്കുക ,

ഒരു കൈയിൽ പന്തമുണ്ട്,
മറുകൈയിൽ വെള്ളവും;
ഇതുമായി ഞാൻ പോകുന്നു
സ്വർഗ്ഗത്തിനു തീ കൊടുക്കാൻ,
നരകത്തിലെ തീ കെടുത്താനും.
മൂടുപടം വലിച്ചുകീറട്ടെ,
ഉന്നമെന്തെന്നു കാണട്ടെ,
ദൈവത്തിലേക്കുള്ള പ്രയാണികൾ. .....

ആദ്യം പ്രസിദ്ധീകരിച്ചത് നേർരേഖയിൽ

Story by
Read More >>