കന്യകകളായ പെണ്‍കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ്; സൗത്ത് ആഫ്രിക്കന്‍ സര്‍വകലാശാലാ നടപടി വിവാദത്തില്‍

സ്‌കോളര്‍ഷിപ്പ് ലഭിക്കണമെങ്കില്‍ സര്‍വകലാശാല നിര്‍ദേശിക്കുന്ന കന്യാകാത്വ പരിശോധനയ്ക്ക് പെണ്‍കുട്ടികള്‍ വിധേയരാകണമെന്നാണ് നിബന്ധന. ഓരോ തവണയും അവധി കഴിഞ്ഞ് വീട്ടില്‍ നിന്നും തിരിച്ചെത്തുമ്പോള്‍ കന്യകാത്വ പരിശോധന നടത്തണമെന്നാണ് നിബന്ധന. പരിശോധനയില്‍ പരാജയപ്പെട്ടാല്‍ സ്‌കോളര്‍ഷിപ്പ് നഷ്ടമാകും.

കന്യകകളായ പെണ്‍കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ്; സൗത്ത് ആഫ്രിക്കന്‍ സര്‍വകലാശാലാ നടപടി വിവാദത്തില്‍

ജോഹന്നാസ്ബര്‍ഗ്: കന്യകകളായ പെണ്‍കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കാനുള്ള സൗത്ത് ആഫ്രിക്കന്‍ സര്‍വകലാശാലയുടെ നടപടി വിവാദമാകുന്നു. സൗത്ത് ആഫ്രിക്കന്‍ സര്‍വകലാശാലയുടെ നടപടിക്കെതിരെ ലിംഗ സമത്വ കമ്മീഷന്‍ രംഗത്തെത്തി.

സര്‍വകലാശാലയുടെ സ്‌കോളര്‍ഷിപ്പ് പ്രോഗ്രാം സ്ത്രീകളോടുള്ള വിവേചനമാണെന്നും ഇതേ പരിശോധന ആണ്‍കുട്ടികളില്‍ നടത്താന്‍ സര്‍വകലാശാല തയ്യാറാകുന്നില്ലെന്നും ലിംഗ സമത്വ കമ്മീഷന്‍ വ്യക്തമാക്കി. അതേസമയം, സര്‍വകലാശലയുടെ നടപടിയെ സൗത്ത് ആഫ്രിക്കയിലെ വലതുപക്ഷ സംഘടനകള്‍ സ്വാഗതം ചെയ്തു.

സ്‌കോളര്‍ഷിപ്പ് ലഭിക്കണമെങ്കില്‍ സര്‍വകലാശാല നിര്‍ദേശിക്കുന്ന കന്യാകാത്വ പരിശോധനയ്ക്ക് പെണ്‍കുട്ടികള്‍ വിധേയരാകണമെന്നാണ് നിബന്ധന. ഓരോ തവണയും അവധി കഴിഞ്ഞ് വീട്ടില്‍ നിന്നും തിരിച്ചെത്തുമ്പോള്‍ കന്യകാത്വ പരിശോധന നടത്തണമെന്നാണ് നിബന്ധന. പരിശോധനയില്‍ പരാജയപ്പെട്ടാല്‍ സ്‌കോളര്‍ഷിപ്പ് നഷ്ടമാകും.

രാജ്യത്തെ വിദ്യാര്‍ത്ഥികള്‍ക്ക് അനുവദിക്കുന്ന തുക കന്യകാത്വത്തിന്റെ അടിസ്ഥാനത്തില്‍ നല്‍കുന്നത് ഭരണകൂടം ഉറപ്പ് നല്‍കുന്ന ലിംഗ സമത്വത്തിനും വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണെന്നും മനുഷ്യാവകാശ സംഘടനകള്‍ വ്  യക്തമാക്കി.

കഴിഞ്ഞ ജനുവരിയിലാണ് സര്‍വകലാശാലയുടെ പുതിയ നീക്കം. ഡുഡു മസിബുകോ എന്ന മേയറാണ് പുതിയ നടപടിക്ക് പിന്നില്‍. കൗമാരക്കാര്‍ക്കിടയില്‍ ഗര്‍ഭിണികള്‍ വര്‍ധിക്കുന്നതിനെ പ്രതിരോധിക്കാനും എയ്ഡ്‌സ് ബോധവത്കരണവുമാണ് പുതിയ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നതെന്നാണ് ഡുഡു മസിബുകോ പറയുന്നത്.

സൗത്ത് ആഫ്രിക്കയിലെ ഭരണപാര്‍ട്ടിയായ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ് അംഗമാണ് ഡുഡു മാസിബുകോ.

Story by