സൗബിന്റെ പറവ; ആശംസകളുമായി താരങ്ങള്‍

ചിത്രത്തിന് ആശംസകളുമായി ദുല്‍ഖര്‍ സല്‍മാനും ഫര്‍ഹാന്‍ ഫാസിലും രംഗത്തെത്തി. മച്ചാന്‍മാരുടെ മച്ചാനായ സൗബിന്റെ പുതിയ ചിത്രത്തിന് എല്ലാ ആശംസകളും നേരുന്നുവെന്നാണ് ദുല്‍ഖര്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ ആശംസിച്ചത്.

സൗബിന്റെ പറവ; ആശംസകളുമായി താരങ്ങള്‍

നടന്‍ സൗബിന്‍ ഷാഹിര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പറവ'. ചിത്രത്തിന്റെ  പൂജ കൊച്ചിയില്‍ നട'ന്നു. 'അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റിന്റെ' ബാനറില്‍ അന്‍വര്‍ റഷീദും 'ദി മൂവി ക്ലബ്ബി'ന്റെ ബാനറില്‍ ഷൈജു ഉണ്ണിയും ചേര്‍ന്നാണ് നിര്‍മാണം.

പുതുമുഖങ്ങളായിരിക്കും ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുക. സൗബിനൊപ്പം മുനീര്‍ അലി, നിസാം ബഷീര്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ തയ്യാറാക്കുന്നത്. പൂജയ്ക്ക് ഫഹദ്, അന്‍വര്‍, ഫര്‍ഹാന്‍ എന്നിവര്‍ എത്തിയിരുന്നു.