സോണി പുതിയ എക്സ്പീരിയ സീരിസുമായി രംഗത്ത്

'എക്സ്പീരിയ എക്സ്', 'എക്സ്പീരിയ എക്സ് എ' എന്നീ രണ്ട് മോഡലുകളാണ് സോണി പുതുതായി വിപിണിയില്‍ കൊണ്ട് വന്നിരികുന്നത്.

സോണി പുതിയ  എക്സ്പീരിയ സീരിസുമായി രംഗത്ത്

സ്മാര്‍ട്ഫോണ്‍ രംഗത്ത് പുതിയ മുന്നേറ്റം കുറിക്കാന്‍ എക്സ് സീരിസ് സ്മാര്‍ട്ഫോണുകളുമായി സോണി.

'എക്സ്പീരിയ എക്സ്', 'എക്സ്പീരിയ എക്സ് എ' എന്നീ രണ്ട് മോഡലുകളാണ് സോണി പുതുതായി വിപണിയിലിറക്കിയത്. ഈ ഫോണുകള്‍ക്ക് രണ്ട് ദിവസമാണ് കമ്പനി അവകാശപ്പെടുന്ന ബാറ്ററി ആയുസ്സ്. 48,990 രൂപയാണ് എക്സ്പീരിയ എക്സിന്റെ വില, എക്സ്പീരിയ എക്സ് എയ്ക്ക് 20990 രൂപയും.

അഞ്ചിഞ്ച് ഫുള്‍ ഹൈഡെഫിനിഷന്‍ (1080*1920 പിക്സല്‍) ഡിസ്പ്ലെയാണ് സോണി എക്സ്പീരിയ എസ് ഫോണിലുള്ളത്. 64 ബിറ്റ് ക്വാല്‍ക്കം എംഎസ്സ്എം 8956 സ്നാപ്ഡ്രാഗണ്‍ 650 പ്രൊസസര്‍, 3ജിബി റാം, 32 ജിബി ഫ്ളാഷ് മെമ്മറി (എസ്ഡി കാര്‍ഡിലൂടെ ഇത് 200 ജിബി ആയി വര്‍ധിപ്പിക്കാം) എന്നിവയാണ് 'എക്സ്പീരിയ എക്സി'ന്റെ ഹാര്‍ഡ്വേര്‍ സ്പെസിഫിക്കേഷന്‍.


23 എംപി പിന്‍ക്യമറ, 13 എംപി വൈഡ് ആംഗിള്‍ മുന്‍ക്യാമറ എന്നിവയും ഫോണിലുണ്ട്. 2620 എംഎഎച്ച്‌ ബാറ്ററി എക്സ്പീരിയ എക്സ് ഫോണിന് കരുത്തു പകരുന്നു.അഞ്ചിഞ്ച് ഹൈഡെഫിനിഷന്‍ ( 720* 1280 പിക്സല്‍) ഡിസ്പ്ലെയാണ് പക്ഷേ, എക്സ്പീരിയ എസ് ഫോണിലുള്ളത്.

64 ബിറ്റ് മീഡിയ ടെക് എംടി 6755 പ്രൊസസര്‍, 2ജിബി റാം, 16 ജിബി ഓണ്‍ബോര്‍ഡ് മെമ്മറി (ഇതും 200 ജിബി വരെ എസ്ഡി കാര്‍ഡിലൂടെ വര്‍ധിപ്പിക്കാം) എന്നിവയാണ് 'എക്സ്പീരിയ എക്സ് എ' യുടെ പ്രത്യകതകള്‍. ആന്‍ഡ്രോയ്ഡ് മാഷ്മലോ പ്ലാറ്റ്ഫോമിലോടുന്ന ഫോണില്‍ 2300 എംഎഎച്ച്‌ ബാറ്ററിയാണുള്ളത്. 13 എംപി പിന്‍ക്യാമറ, എട്ട് ജിബി സെന്‍സര്‍ സ്പോര്‍ട്സ് ഫ്രണ്ട് ക്യാമറ എന്നിവയും എക്സ്പിരിയ എക്സ് എ യുടെ പ്രത്യകതയാണ്.

Read More >>