സരിതാ നായര്‍ക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

തെളിവ് ഹാജരാക്കുന്നതിന് അനുവദിച്ച അവസാന അവസരമായ ഇന്നും ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. തുടര്‍ച്ചയായി നാല് തവണ സരിത കമ്മീഷനില്‍ ഹാജരായിരുന്നില്ല.

സരിതാ നായര്‍ക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

കൊച്ചി: സരിതാ നായര്‍ക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. സോളാര്‍ കമ്മിഷന്‍ മുമ്പാകെ തുടര്‍ച്ചയായി ഹാജരാകാത്ത സാഹചര്യത്തിലാണ് അറസ്റ്റ് വാറണ്ട്. കമീഷന്‍ ജഡ്ജി ശിവരാജനാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

തെളിവ് ഹാജരാക്കുന്നതിന് അനുവദിച്ച അവസാന അവസരമായ ഇന്നും ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. തുടര്‍ച്ചയായി നാല് തവണ സരിത കമ്മീഷനില്‍ ഹാജരായിരുന്നില്ല.

ഇന്ന് ഹാജരായില്ലെങ്കില്‍ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കുമെന്ന് ബുധനാഴ്ച കമീഷന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ കൈയ്യില്‍ മുഴയുണ്ടെന്നും നാഗര്‍കോവിലില്‍ ചികില്‍സയിലായതിനാല്‍ ഹാജരാകാന്‍ കഴിയില്ലെന്ന് അഭിഭാഷകന്‍ മുഖേനെ അറിയിക്കുകയായിരുന്നു. ഈ അപേക്ഷ തള്ളിക്കൊണ്ടാണ് കമീഷന്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.

ഈ മാസം 27നകം ഹാജരായില്ലെങ്കില്‍ അറസ്റ്റ് ചെയ്യാനാണ് നിര്‍ദ്ദേശം. എന്‍ക്വയറി കമ്മീഷന്‍ ആക്ട് 16(10) വകുപ്പ് അനുസരിച്ചാണ് വാറണ്ട് പുറപ്പെടുവിച്ചത്. ഈ വകുപ്പ് അനുസരിച്ച് അന്വേഷണ കമ്മീഷന്‍ മുമ്പാകെ തെളിവ് ഹാജരാകാന്‍ വിസമ്മതിച്ചാല്‍ അറസ്റ്റ് ചെയ്ത ഹാജരാക്കാന്‍ നിര്‍ദേശം നല്‍കുന്നതിന് കമീഷന് അധികാരമുണ്ട്.

Read More >>