റംസാന്‍ മാസം പൊതുമാപ്പ് നല്‍കി 23 ഇന്ത്യക്കാരെ ഖത്തര്‍ മോചിപ്പിച്ചു: മോദിയുടെ അഭ്യര്‍ത്ഥന പ്രകാരമെന്ന് ബിജെപി; പരിഹാസവുമായി സോഷ്യല്‍ മീഡിയ

എല്ലാ വര്‍ഷവും റംസാന്‍ മാസത്തില്‍ ഖത്തര്‍ ഏതാനും തടവുകാരെ മോചിപ്പിക്കാറുണ്ട്. ഇത്തവണ 23 ഇന്ത്യക്കാരുരെയാണ് മോചിപ്പിച്ചത്.

റംസാന്‍ മാസം പൊതുമാപ്പ് നല്‍കി 23 ഇന്ത്യക്കാരെ ഖത്തര്‍ മോചിപ്പിച്ചു: മോദിയുടെ അഭ്യര്‍ത്ഥന പ്രകാരമെന്ന് ബിജെപി; പരിഹാസവുമായി സോഷ്യല്‍ മീഡിയ

റംസാന്‍ മാസത്തോടനുബന്ധിച്ചുള്ള പൊതുമാപ്പില്‍ 23 ഇന്ത്യന്‍ തടവുകാരെ ഖത്തര്‍ മോചിപ്പിച്ച നടപടിയും പ്രധാനമന്ത്രിയുടെ അക്കൗണ്ടിലാക്കാനുള്ള ബിജെപിയുടെ ശ്രമത്തെ പരിഹസിച്ച് സോഷ്യല്‍ മീഡിയ.


എല്ലാ വര്‍ഷവും റംസാന്‍ മാസത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ തടവുകാര്‍ക്ക് പൊതുമാപ്പ് നല്‍കി മോചിപ്പിക്കാറുണ്ട്. ഖത്തര്‍ ഇത്തവണ 23  ഇന്ത്യക്കാരുള്‍പ്പെടെയുള്ളവരെയാണ് മോചിപ്പിച്ചത്. ഇതാണ് ബിജെപി സ്വന്തം വിജയമായി ആഘോഷിക്കുന്നത്. തടവുകാരുടെ മോചനവുമായി ബന്ധപ്പെട്ട് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്റെ ട്വീറ്റ് ഇങ്ങനെ, 'പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന പ്രകാരം 23 ഇന്ത്യന്‍ തടവുകാരെ മോചിപ്പിച്ച ഖത്തര്‍ അധികൃതര്‍ക്ക് നന്ദി'.സുഷമയുടെ ട്വീറ്റിനെതിരെ സോഷ്യല്‍ മീഡിയയില്‍ പരിഹാസം കൊഴുക്കുകയാണ്. അര്‍ഹതയില്ലാത്ത അംഗീകാരങ്ങള്‍ ഏറ്റെടുത്ത് നാണം കെടരുതെന്നാണ് ബിജെപി നേതാക്കള്‍ക്ക് സോഷ്യല്‍ മീഡിയയുടെ ഉപദേശം.

ഇന്ത്യയ്ക്ക് പുറമേ, നേപ്പാള്‍, പാകിസ്ഥാന്‍, ബംഗ്ലാദേശ്, ഫിലിപ്പീന്‍ എന്നിവിടങ്ങളിലുള്ള തടവുകാരെയാണ് ഖത്തര്‍ മോചിപ്പിച്ചത്.കഴിഞ്ഞ വര്‍ഷം റംസാന്‍ മാസത്തില്‍ 74 തടവുകരെയായിരുന്നു ഖത്തര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി  മോചിപ്പിച്ചത്. മോദി പ്രധാനമന്ത്രിയാകുന്നതിനും മുമ്പ് 2013 ല്‍ 17 ഇന്ത്യക്കാരുള്‍പ്പെടെ 54 തടവുകാരെ ഖത്തര്‍ മോചിപ്പിച്ചിരുന്നു.

Story by