എസ്എൻഡിപി- ശിവഗിരി മഠം ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കി ബിജെപി

കേരളത്തിൽ ഈഴവ സമുദായത്തിന്റെ പിന്തുണ വർധിപ്പിക്കാനുള്ള എൻഡിഎ അജണ്ടയുടെ ഭാഗം കൂടിയാണ് ഈ ഇടപ്പെടല്‍.

എസ്എൻഡിപി- ശിവഗിരി മഠം ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കി ബിജെപി

ന്യൂഡൽഹി: ശിവഗിരി മഠം അധികൃതരും എസ്എൻഡിപി യോഗം നേതൃത്വവുമായുള്ള അകൽച്ച പരിഹരിക്കാൻ ഒരുങ്ങി ബിജെപി ദേശീയ നേതൃത്വം.

നാളെ തിരുവനന്തപുരത്തു ബിജെപി സംസ്ഥാന സമിതി യോഗത്തിൽ പങ്കെടുക്കാനെത്തുന്ന പാര്‍ട്ടി ദേശീയ അധ്യക്ഷൻ അമിത് ഷാ ശിവഗിരി മഠം സന്ദര്‍ശിച്ചു ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കും. ബിജെപി കേന്ദ്രനേതൃത്വം ശിവഗിരി മഠവുമായും എസ്എൻഡിപി നേതൃത്വവുമായും പുലർത്തുന്ന അടുപ്പം ഉപയോഗിച്ചു മധ്യസ്ഥ ശ്രമം നടത്തുകയാണ് ഈ സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യം.

കേരളത്തിൽ ഈഴവ സമുദായത്തിന്റെ പിന്തുണ വർധിപ്പിക്കാനുള്ള എൻഡിഎ അജണ്ടയുടെ ഭാഗം കൂടിയാണ് ഈ ഇടപ്പെടല്‍.