സ്മാര്‍ട് സിറ്റി നിര്‍മാണം മൂന്ന് വര്‍ഷത്തിനകം പൂര്‍ത്തിയാക്കും: മുഖ്യമന്ത്രി

ഡയറക്ടര്‍ ബോര്‍ഡ് അംഗം എംഎം യൂസഫലി അടക്കമുള്ളവര്‍ പങ്കെടുത്തു. മൂന്ന് വര്‍ഷത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന് ഉദ്യോഗസ്ഥരില്‍ നിന്നും ഉറപ്പ് ലഭിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.

സ്മാര്‍ട് സിറ്റി നിര്‍മാണം മൂന്ന് വര്‍ഷത്തിനകം പൂര്‍ത്തിയാക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: സ്മാര്‍ട് സിറ്റി നിര്‍മാണം മൂന്ന് വര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്മാര്‍ട്‌സിറ്റി ഉദ്യോഗസ്ഥരുമായി നടത്തിയ ഉന്നതതല യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഡയറക്ടര്‍ ബോര്‍ഡ് അംഗം  എംഎം യൂസഫലി അടക്കമുള്ളവര്‍ പങ്കെടുത്തു. മൂന്ന് വര്‍ഷത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന് ഉദ്യോഗസ്ഥരില്‍ നിന്നും ഉറപ്പ് ലഭിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.

ഒരു ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന രീതിയിലാകും സ്മാര്‍ട്ട്‌സിറ്റി വികസനം ആസൂത്രണം ചെയ്യുക. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 2020 നപ്പുറം ഒരു കാരണവശാലും നീണ്ടുപോകില്ല.

അടുത്ത സ്മാര്‍ട്ട്‌സിറ്റി ഡയറക്ടര്‍ ബോര്‍ഡ് യോഗം ഓഗസ്റ്റ് 6ന് കൊച്ചിയില്‍ ചേരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.