ശ്രീനാരായണ ഗുരുവിന്റെ വിളംബര ശതാബ്ദി ആഘോഷങ്ങളില്‍ നിന്നും ബിജെപി-എസ്എന്‍ഡിപി നേതാക്കളെ ഒഴിവാക്കിയതായി ശിവഗരി മഠം

നമുക്ക് ജാതിയില്ല എന്ന ഗുരു വിളംബരത്തിന്റെ ശതാബ്ദി ആഘോഷ ഞായറാഴ്ചയാണ് ശിവഗിരിയില്‍ നടക്കുന്നത്. ഗുരുവിന്റെ നിലപാടുകള്‍ക്കൊപ്പം നില്‍ക്കുന്നവരെ മാത്രമെ ചടങ്ങില്‍ പങ്കെടുപ്പിക്കാന്‍ ആഗ്രഹിക്കുന്നുള്ളുവെന്നും അതുകൊണ്ടാണ് എസ്എന്‍ഡിപി യോഗ നേതാക്കളെയടക്കം പരിപാടിയില്‍ നിന്നും ഒഴിവാക്കിയതെന്നും ധര്‍മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ അറിയിച്ചു.

ശ്രീനാരായണ ഗുരുവിന്റെ വിളംബര ശതാബ്ദി ആഘോഷങ്ങളില്‍ നിന്നും ബിജെപി-എസ്എന്‍ഡിപി നേതാക്കളെ ഒഴിവാക്കിയതായി ശിവഗരി മഠം

ശ്രീനാരായണ ഗുരുവിന്റെ വിളംബര ശതാബ്ദി ആഘോഷങ്ങളില്‍ നിന്നും ബിജെപി-എസ്എന്‍ഡിപി നേതാക്കളെ ഒഴിവാക്കിയതായി ശിവഗിരി മഠം അറിയിച്ചു. ശിവഗിരി മഠവും എസ്എന്‍ഡിപി നേതൃത്വവും തമ്മിലുളള ഭിന്നതകള്‍ പരിഹരിക്കാനായി ബിജെപി അധ്യക്ഷന്‍ അമിത് ഷാ ഇന്ന് എത്താനിരിക്കെയാണ് തീരുമാനവുമായി ശിവഗിരി മഠം രംഗത്തെത്തിയത്.

ശിവഗിരി മഠം- എസ്എന്‍ഡിപി ഭിന്നത പരിഹരിക്കുക എന്ന ഉദ്ദേശത്തോടെ ബിജെപി ദേശീയ അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയെടൈാപ്പം ശിവഗിരിയില്‍ സന്ദര്‍ശനം നടത്താനിരിക്കെയാണ് ിെവഗിരി മഠത്തിന്റെ നിര്‍ണ്ണായകമായ തീരുമാനം. ഞായറാഴ്ച നടക്കാനിരിക്കുന്ന ശ്രീനാരായണ ഗുരുവിന്റെ മഹാവിളംബര ശതാബ്ദി ആഘോഷങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്നും ജാതി ചോദിക്കുമെന്ന് പറയുന്ന എസ്എന്‍ഡിപി നേതാക്കളെ അതില്‍ നിന്നും ഒഴിവാക്കിയതായും ശിവഗിരി മഠം അറിയിച്ചു.

നമുക്ക് ജാതിയില്ല എന്ന ഗുരു വിളംബരത്തിന്റെ ശതാബ്ദി ആഘോഷ ഞായറാഴ്ചയാണ് ശിവഗിരിയില്‍ നടക്കുന്നത്. ഗുരുവിന്റെ നിലപാടുകള്‍ക്കൊപ്പം നില്‍ക്കുന്നവരെ മാത്രമെ ചടങ്ങില്‍ പങ്കെടുപ്പിക്കാന്‍ ആഗ്രഹിക്കുന്നുള്ളുവെന്നും അതുകൊണ്ടാണ് എസ്എന്‍ഡിപി യോഗ നേതാക്കളെയടക്കം പരിപാടിയില്‍ നിന്നും ഒഴിവാക്കിയതെന്നും ധര്‍മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ അറിയിച്ചു.

ജാതി ചോദിക്കരുത്, പറയരുത്, ചിന്തിക്കരുത് എന്നാണ് ശ്രീനാരായണ ഗുരു പറഞ്ഞിട്ടുളളതെ്െകിലും ജാതി ചോദിക്കണം പറയണമെന്നാണ് യോഗനേതാക്കളുടെ നിലപാട്. മാത്രമല്ല രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഗുരുവിന്റെ പേരും സന്ദേശവും ഉപയോഗിക്കുകുെ െചെയ്യുന്നു. ഇതിനോടൊന്നും ശിവഗിരി മഠത്തിന് യോജിക്കാന്‍ കഴിയില്ലെന്നും ഋതംഭരാനന്ദ പറഞ്ഞു. പക്ഷേ സാധാരണ പ്രവര്‍ത്തകര്‍ സജീവമായി ആഘോഷങ്ങളില്‍ പങ്കെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അമിത് ഷാ എത്തുന്നത് സംബന്ധിച്ച് മാധ്യമങ്ങളില്‍ നിന്നാണ് അറിഞ്ഞതെന്നും മഠത്തിലേക്ക് ആര്‍ക്കും വരാനുളള സ്വാതന്ത്ര്യം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.