ഷിബിന്‍ വധക്കേസ്: എല്ലാ പ്രതികളെയും വെറുതെ വിട്ടു

മുസ്‌ലിം ലീഗ് പ്രവര്‍ത്തകനായ തെയ്യംപാടി ഇസ്മായിലും സഹോദരന്‍ മുനീറും ഉള്‍പ്പെടെ 17 പ്രതികളാണ് കേസില്‍ വിചാരണ നേരിട്ടത്.

ഷിബിന്‍ വധക്കേസ്: എല്ലാ പ്രതികളെയും വെറുതെ വിട്ടു

കോഴിക്കോട്: ഷിബിന്‍ വധക്കേസില്‍ എല്ലാ പ്രതികളെയും വെറുതെ വിട്ട് കോടതി വിധി. എരഞ്ഞിപ്പാലം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്. കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതായി കോടതി നിരീക്ഷിച്ചു.

മുസ്‌ലിം ലീഗ് പ്രവര്‍ത്തകനായ തെയ്യംപാടി ഇസ്മായിലും സഹോദരന്‍ മുനീറും ഉള്‍പ്പെടെ 17 പ്രതികളാണ് കേസില്‍ വിചാരണ നേരിട്ടത്. 2015 ജനുവരി 22 നാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ ഷിബിന്‍ കൊല്ലപ്പെടുന്നത്. നീതി ലഭിച്ചില്ലെന്നും ഹൈക്കോടതിയെ സമീപിക്കുമെന്നും ഷിബിന്റെ പിതാവ് വ്യക്തമാക്കി.


തെയ്യമ്പാടി മീത്തലെ പുനച്ചിക്കണ്ടി ഇസ്മയില്‍ (28), സഹോദരന്‍ മുനീര്‍ (30), താഴെകുനിയില്‍ കാളിയാറമ്പത്ത് അസ്ലം (20), വാരാങ്കി താഴെകുനി സിദ്ദീഖ് (30), കൊച്ചന്റവിട ജസീം (20), കടയംകോട്ടുമ്മല്‍ സമദ് (അബ്ദുസ്സമദ് -25), മനിയന്റവിട മുഹമ്മദ് അനീസ് (19), കളമുള്ളതാഴെകുനി ഷുഹൈബ് (20), മഠത്തില്‍ ഷുഹൈബ് (20), മൊട്ടേമ്മല്‍ നാസര്‍ (36), നാദാപുരം ചക്കോടത്തില്‍ മുസ്തഫ (മുത്തു-25), എടാടില്‍ ഹസ്സന്‍ (24), വില്യാപ്പള്ളി കണിയാണ്ടിപാലം രാമത്ത് യൂനസ് (36), നാദാപുരം കള്ളേരിന്റവിട ഷഫീഖ് (26), പന്തീരാങ്കാവ് പെരുമണ്ണ വെള്ളായിത്തോട് മഞ്ചപ്പാറേമ്മല്‍ ഇബ്രാഹിംകുട്ടി (54), വെണ്ണിയോട് കോട്ടത്തറ വൈശ്യന്‍ വീട്ടില്‍ സൂപ്പി മുസ്ലിയാര്‍ (52), വാണിമേല്‍ പൂവുള്ളതില്‍ അഹമ്മദ് ഹാജി (അമ്മദ്-55) എന്നിവരെയാണ് കോടതി വെറുതെവിട്ടത്.

ജഡ്ജി എസ്.കൃഷ്ണകുമാറാണ് വിധി പറഞ്ഞത്. കേസില്‍ പ്രായപൂര്‍ത്തിയാകാത്ത ഒമ്പതാം പ്രതിയുടെ കേസ് ജുവനൈല്‍ കോടതിയുടെ പരിഗണനയിലാണ്.

മാരകായുധങ്ങളുമായി ഷിബിന്‍ ഉള്‍പ്പെടെയുള്ള സിപിഐ(എം) പ്രവര്‍ത്തകരെ ആക്രമിച്ചെന്നാണ് കേസ്. സംഭവത്തില്‍ ഷിബിന്‍ കൊല്ലപ്പെടുകയും ആറ് പേര്‍ക്ക് ഗുരുതരമായ പരിക്കേല്‍ക്കുകയും ചെയ്തു.

Story by
Read More >>