ഷാരുഖ് ഖാന്‍ ആപ്പിളിന്റെ ബ്രാന്‍ഡ് അംബാസ്സഡറാകുന്നു എന്ന് വാര്‍ത്തകള്‍

അടുത്തിടെ ഇന്ത്യയിലെത്തിയ ആപ്പിള്‍ സി ഇ ഒ ടിം കുക്കിനു ഷാരുഖ് തന്റെ സ്വകാര്യ വസതിയില്‍ വെച്ച് ആഡംബരമായി വിരുന്ന് നല്‍കിയിരുന്നു. ഷാരുഖിനെ ആപ്പിളിന്റെ ബ്രാന്‍ഡ് അംബാസ്സഡര്‍ ആയി നിയമിക്കുന്നതിനു മുന്നോടിയായിട്ടായിരുന്നു ടിം കുക്കിന്റെ ഇന്ത്യന്‍ സന്ദര്‍ശനം എന്നാണു വാര്‍ത്തകള്‍

ഷാരുഖ് ഖാന്‍ ആപ്പിളിന്റെ ബ്രാന്‍ഡ് അംബാസ്സഡറാകുന്നു എന്ന് വാര്‍ത്തകള്‍

സോഫ്റ്റ്‌വെയര്‍ ,കണ്‍സ്യൂമര്‍ ഇലക്ട്രോണിക് രംഗത്തെ ലോകോത്തര ബ്രാന്‍ഡായ ആപ്പിളിന്റെ ബ്രാന്‍ഡ് അംബാസ്സഡര്‍ ആയി ബോളിവുഡ് താരം ഷാരുഖ് ഖാനെ തിരഞ്ഞെടുത്തതായി റിപ്പോര്‍ട്ട്. അടുത്തിടെ ഇന്ത്യയിലെത്തിയ ആപ്പിള്‍ സി ഇ ഒ ടിം കുക്കിനു ഷാരുഖ് തന്റെ സ്വകാര്യ വസതിയില്‍ വെച്ച് ആഡംബരമായി വിരുന്ന് നല്‍കിയിരുന്നു. ഇന്ത്യയിലെ പ്രമുഖ ചലച്ചിത്രതാരങ്ങളും കായിക താരങ്ങളും വ്യവസായികളും പങ്കെടുത്ത വിരുന്നിന്‍റെ വാര്‍ത്തകളും ചിത്രങ്ങളും ദേശീയ മാധ്യമങ്ങള്‍ ആഘോഷിച്ചവയാണ്.


ഷാരുഖിനെ ആപ്പിളിന്റെ ബ്രാന്‍ഡ് അംബാസ്സഡര്‍ ആയി നിയമിക്കുന്നതിനു മുന്നോടിയായാണ്‌ ടിം കുക്കിന്റെ ഇന്ത്യന്‍ സന്ദര്‍ശനം എന്ന് അന്നുമുതല്‍ തന്നെ അഭ്യൂഹങ്ങള്‍ പരന്നിരുന്നു.  ഇതെപ്പറ്റി യാതൊരുവിധ പ്രതികരണവും ഷാരുഖിന്റെ ഭാഗത്ത്‌ നിന്നുണ്ടായില്ല. എന്നാല്‍ ഇപ്പോള്‍ ഷാരുഖ് ആപ്പിളിന്റെ മുഖമാകുന്നു എന്ന വാര്‍ത്ത  സത്യമാണെന്നാണ് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വലിയൊരു ആരാധകവൃന്ദം സ്വന്തമായുള്ള ഷാരുഖ് തങ്ങളുടെ ബ്രാന്‍ഡിനെ പ്രതിനിധീകരിക്കുന്നത് ആപ്പിള്‍ പ്രോഡക്റ്റുകള്‍ക്ക് ഇന്ത്യയിലെ ജനങ്ങള്‍ക്കിടയിലുള്ള സ്വീകാര്യത വര്‍ധിപ്പിക്കും എന്നാണു ആപ്പിള്‍ അധികൃതരുടെ കണക്കുകൂട്ടല്‍.

ഈ വര്ഷം ആപ്പിള്‍ ഐ'ഫോണ്‍ 7' ഇന്ത്യയില്‍ അവതരിപ്പിക്കുന്ന ചടങ്ങില്‍ വെച്ച് ഷാരുഖ് ആപ്പിളിന്റെ ബ്രാന്‍ഡ് അംബാസ്സഡര്‍ ആകുന്ന വിവരം  ഔദ്യോഗികമായി പ്രഖ്യാപിക്കും  എന്നാണു റിപ്പോര്‍ട്ട്.

Read More >>