ഉത്തേജക മരുന്ന് ഉപയോഗം; ഷറപ്പോവയ്ക്ക് വിലക്ക്, ഒളിമ്പിക്സ് നഷ്ടമാകും

ഉത്തേജകമരുന്നു പരിശോധനയിൽ പിടിയിലായ റഷ്യൻ ടെന്നീസ് താരം മരിയ ഷറപ്പോവയ്ക്ക് രണ്ടു വർഷത്തേക്കു വിലക്ക്

ഉത്തേജക മരുന്ന് ഉപയോഗം; ഷറപ്പോവയ്ക്ക് വിലക്ക്, ഒളിമ്പിക്സ് നഷ്ടമാകും

ലണ്ടൻ: ഉത്തേജകമരുന്നു പരിശോധനയിൽ പിടിയിലായ റഷ്യൻ ടെന്നീസ് താരം മരിയ ഷറപ്പോവയ്ക്ക് രണ്ടു വർഷത്തേക്ക് രാജ്യാന്തര ടെന്നീസ് ഫെ‍ഡറേഷൻ വിലക്കേർപ്പെടുത്തി. വിലക്കു പ്രാബല്യത്തിൽ വന്നതോടെ 2018 ജനുവരി 26 വരെയുള്ള ടൂർണമെന്റുകളിലൊന്നും റഷ്യൻ താരത്തിനു കളിക്കാൻ കഴിയില്ല. ഈ വര്‍ഷമവസാനം നടക്കുന്ന റിയോ ഒളിമ്പിക്സും താരത്തിനും നഷ്ടമാകും.

ഓസ്ട്രേലിയൻ ഓപ്പണിനിടെ നടത്തിയ ഉത്തേജകമരുന്നു പരിശോധനയിൽ പിടിയിലായതോടെ താൽക്കാലിക വിലക്കിന്റെ പിടിയിലായിരുന്നു മുൻ ലോക ഒന്നാംനമ്പർ താരമായ ഷറപ്പോവ.


കഴിഞ്ഞ 10 വർഷമായി ഷറപ്പോവ കഴിക്കുന്ന മരുന്നായ മെൽഡോണിയമാണ് ഷറപ്പോവയ്ക്ക് വില്ലനായി മാറിയത്.  ഈ ലോക ഉത്തേജമരുന്നു വിരുദ്ധ ഏജൻസി (വാഡ) നിരോധിത മരുന്നുകളുടെ പട്ടികയിൽ പെടുത്തിയത് അറിഞ്ഞില്ലെന്നായിരുന്നു ഷറപ്പോവ സംഭവത്തെ കുറിച്ച് പ്രതികരിച്ചത്.

വഞ്ചിക്കുവാൻ ഉദ്ദേശിച്ചല്ല ചെയ്തതെങ്കിലും മരുന്നു കഴിച്ചതിന്റെയും അതുവഴി തെറ്റു വരുത്തിയതിന്റെയും ഉത്തരവാദിത്തം ഷറപ്പോവയ്ക്കു തന്നെയാണ് ടെന്നീസ് ഫെഡറേഷന്റെ ഉത്തരവിൽ പറയുന്നു. വിലക്കിനെ കായിക കോടതിയിൽ ചോദ്യം ചെയ്യുമെന്ന് ഷറപ്പോവയും പ്രതികരിച്ചു.

രണ്ടു വർഷവിലക്കു ഫലത്തിൽ ഷറപ്പോവയ്ക്ക് ടെന്നീസിൽനിന്നു പുറത്തേക്കുള്ള വഴിയായിരിക്കുമെന്നാണു സൂചന. ഇപ്പോൾ 29 വയസ്സുള്ള താരം 31 വയസ്സിനുശേഷം മൽസരരംഗത്തു തിരിച്ചെത്തി കളം പിടിക്കുക പ്രയാസമാണെന്നാണു വിദഗ്ധരുടെ വിലയിരുത്തൽ.

35 ഡബ്ള്യുടിഎ കിരീടങ്ങൾ നേടിയ ഷറപ്പോവ അഞ്ചു ഗ്രാൻസ്‌ലാം കിരീടങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. കരിയർ ഗ്രാൻസ്‌ലാം സ്വന്തമാക്കിയ 10 വനിതാ താരങ്ങളിലൊരാളാണ് ഷറപ്പോവ.

Story by
Read More >>