കോണ്‍ഗ്രസിനുള്ളില്‍ പദവികളില്‍ എത്താന്‍ പരിഗണിക്കുന്നത് ഗ്രൂപ്പും ജാതിയും: ഷാനിമോൾ ഉസ്മാൻ

നേതാക്കളുടെ പെട്ടി ചുമക്കാത്ത വിദ്യാർത്ഥി യുവജന നേതാക്കളെ പാർട്ടിയിൽ നിന്നും ഇല്ലാതാക്കുകയാണെന്നും ഷാനിമോൾ ഉസ്മാൻ തുറന്നടിച്ചു

കോണ്‍ഗ്രസിനുള്ളില്‍ പദവികളില്‍ എത്താന്‍ പരിഗണിക്കുന്നത് ഗ്രൂപ്പും ജാതിയും: ഷാനിമോൾ ഉസ്മാൻ

കോൺഗ്രസ് നേതൃത്വവുമായി തുറന്ന യുദ്ധത്തിനൊരുങ്ങി ഷാനിമോള്‍ ഉസ്മാന്‍. കോണ്‍ഗ്രസിനുള്ളില്‍ പദവികളില്‍ എത്താന്‍ പരിഗണിക്കുന്നത് ഗ്രൂപ്പും ജാതിയും ആണെന്ന് ഷാനിമോൾ പറഞ്ഞു. നേതാക്കളുടെ പെട്ടി ചുമക്കാത്ത വിദ്യാർത്ഥി യുവജന നേതാക്കളെ പാർട്ടിയിൽ നിന്നും ഇല്ലാതാക്കുകയാണെന്നും അവർ തുറന്നടിച്ചു.

നേതൃത്വവുമായി അകല്‍ച്ചയില്ല.പറഞ്ഞതില്‍ തന്നെ ഉറച്ച നില്‍ക്കുന്നുവെന്നുംഷാനിമോള്‍ ഉസ്മാന്‍ നാരദാന്യൂസിനോട് പ്രതികരിച്ചു


നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ സാഹചര്യത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ തലമുറമാറ്റം അനിവാര്യമായിരിക്കുകയാണ്. ഇൗ നില തുടർന്നാൽ വൻ പരാജയങ്ങളാകും പാർട്ടിക്ക് നേരിടേണ്ടി വരികയെന്നും ഷാനിമോൾ സൂചിപ്പിച്ചു.

നിയമസഭ തെരഞ്ഞെടുപ്പിൽ നേരിട്ട പരാജയത്തെ തുടർന്ന് നേരത്തേ ഷാനിമോള്‍ ഉസ്മാന്‍ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചിരുന്നു.

Read More >>