ശബരീഷ് വര്‍മയുടെ ‘ തവിടുപൊടി ജീവിതം’ ശ്രദ്ധേയമാകുന്നു

കുട്ടിക്കാലത്ത് ഒരു ചോദ്യമുണര്‍ത്തുന്ന ആശയക്കുഴപ്പവും അതിനെ തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ഷോര്‍ട്ട് ഫിലിമിന്റെ ഉള്ളടക്കം

ശബരീഷ് വര്‍മയുടെ ‘ തവിടുപൊടി ജീവിതം’ ശ്രദ്ധേയമാകുന്നു

' പ്രേമം' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലെ ശംഭു എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ ശബരീഷ് വര്‍മ പ്രധാന വേഷത്തിലെത്തുന്ന ‘ തവിടുപൊടി ജീവിതം’ എന്ന ഷോര്‍ട്ട് ഫിലിം ശ്രദ്ധേയമാവുന്നു. മിഥുന്‍ ചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ;സാള്‍ട്ട് ആന്റ് പെപ്പര്‍; എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അഹമ്മദ് സിദ്ദിഖും പ്രധാനവേഷത്തിലെത്തുന്നുണ്ട്.

കുട്ടിക്കാലത്ത് ഒരു ചോദ്യമുണര്‍ത്തുന്ന ആശയക്കുഴപ്പവും അതിനെ തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ഷോര്‍ട്ട് ഫിലിമിന്റെ ഉള്ളടക്കം. ഫേസ്ബുക്കിലൂടെ സുപരിചിതനായ നിപിന്‍ നാരായണനാണ് ചിത്രത്തിന്റെ ടൈറ്റില്‍ സ്‌കെച്ചുകള്‍ തയാറാക്കിയിരിക്കുന്നത്. ബാഹുല്‍ രമേശാണ് ഛായഗ്രഹണം.