എസ്എഫ്‌ഐയില്‍ ഇനി ഭിന്നലിംഗക്കാര്‍ക്കും അംഗങ്ങളാകാം

ഭിന്നലിംഗക്കാരോട് പൊതുസമൂഹം തുടര്‍ന്നുപോരുന്ന അവഹേളനത്തിന് അവസാനം കുറിക്കാനുള്ള ആദ്യപടി എന്ന നിലയില്‍ കഴിഞ്ഞ അഖിലേന്ത്യാ സമ്മേളനത്തില്‍ എടുത്ത തീരുമാനമാണ് ഇത്

എസ്എഫ്‌ഐയില്‍ ഇനി ഭിന്നലിംഗക്കാര്‍ക്കും അംഗങ്ങളാകാം

കൊച്ചി: എസ്എഫ്‌ഐയില്‍ ഇനി ഭിന്നലിംഗക്കാര്‍ക്കും അംഗങ്ങളാകാം. ഈ വര്ഷം പുതിയ അംഗങ്ങളെ ചേര്‍ക്കാനായി ഉപയോഗിക്കുന്ന മെമ്പര്‍ഷിപ്പ് കാര്‍ഡില്‍ ഭിന്നലിംഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി ഇടം നല്‍കിയിട്ടുണ്ട്. ആണ്‍,പെണ്‍ എന്നിവയ്ക്ക് പുറമെ മറ്റുളളവര്‍ എന്നുകൂടി ഉള്‍ക്കൊള്ളിച്ചാണ് കാര്‍ഡ്‌ പുറത്തിറക്കിയിരിക്കുന്നത്.

ഇതാദ്യമായാണ് ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന് പ്രത്യേക ലിംഗപദവി അംഗീകരിച്ച് അംഗത്വം നല്‍കുന്നത്. ഭിന്നലിംഗക്കാരോട് പൊതുസമൂഹം തുടര്‍ന്നുപോരുന്ന അവഹേളനത്തിന് അവസാനം കുറിക്കാനുള്ള ആദ്യപടി എന്ന നിലയില്‍   കഴിഞ്ഞ അഖിലേന്ത്യാ സമ്മേളനത്തില്‍ എടുത്ത തീരുമാനമാണ് ഇതെന്ന് എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി.പി സാനു വ്യക്തമാക്കി.  ഇത്തരമൊരു തീരുമാനം ഇന്ത്യയില്‍ ഒരു വിദ്യാര്‍ഥി പ്രസ്ഥാനം കൈക്കൊള്ളുന്നത് ആദ്യമായാണ്‌ എന്നും അദ്ദേഹം വിശദീകരിച്ചു. ജൂണ്‍ 15നാണ് എസ്എഫ്‌ഐയുടെ മെംബര്‍ഷിപ്പ് ക്യാംപയ്‌നിന്റെ ഔപചാരികമായ ഉദ്ഘാടനം.

Read More >>