സ്ഥാനമാറ്റത്തിന് എതിരെ പരാതി നല്‍കി സെന്‍കുമാര്‍

ഇന്ന് രാവിലെയാണ് അദ്ദേഹം പരാതി ട്രിബ്യൂണലിന് സമര്‍പ്പിച്ചത്.

സ്ഥാനമാറ്റത്തിന് എതിരെ പരാതി നല്‍കി സെന്‍കുമാര്‍

കൊച്ചി: ഡിജിപി സ്ഥാനത്ത് നിന്നും തന്നെ നീക്കിയ നടപടിക്ക് എതിരെ മുന്‍ ഡിജിപി സെന്‍ കുമാര്‍ കേന്ദ്ര അഡ്മിനിസ്റ്റ്രേറ്റീവ് ട്രിബ്യൂണലിന് പരാതി നല്‍കി. ഇന്ന് രാവിലെയാണ് അദ്ദേഹം പരാതി ട്രിബ്യൂണലിന് സമര്‍പ്പിച്ചത്.

തന്നെ ഡിജിപി സ്ഥാനത്ത് നിന്ന് മാറ്റി അവിടെ ലോക്നാഥ്‌ ബെഹ്റയെ നിയമിച്ച നടപടിക്ക്എതിരെ ട്രിബ്യൂണലിനെ   സമീപിക്കുമെന്ന് ഇന്നലെ തന്നെ സെന്‍ കുമാര്‍ വ്യക്തമാക്കിയിരുന്നു.

അതെസമയം, പൊലീസ് മേധാവിസ്ഥാനത്തുനിന്ന് സെൻ കുമാറിനെ നീക്കം ചെയ്തത് അദ്ദേഹത്തിന്റെ പ്രവർത്തനത്തിൽ ജനങ്ങൾക്കുള്ള അതൃപ്തി കണക്കിലെടുത്താണെന്ന് സർക്കാർ  വിശദീകരിച്ചു.

അധികാര പരിധിയിലെ സേവനത്തിൽ ജനങ്ങൾക്ക് കടുത്ത അസംതൃപതിയുണ്ടായാൽ കേരള പൊലീസ് ആക്ട് 97(2) ചട്ടപ്രകാരം പൊലീസുദ്യോഗസ്ഥനെ മാറ്റാം. സർവീസ് ചട്ടങ്ങളുടെ പരസ്യമായ ലംഘനമാണ് തന്റെ കാര്യത്തിലുണ്ടായതെന്നും അത് കോടതിയിൽ ചോദ്യംചെയ്യുമെന്നും സെൻകുമാർ നിലപാട് എടുത്തതോടെയാണ് കടുത്ത വകുപ്പ് ചുമത്തിയത്.

Read More >>