ഗൂഗിള്‍ സെര്‍ച്ചില്‍ ബ്രെക്സിറ്റ് സംശയനിവാരണം നടത്തി യൂറോപ്യന്‍ രാജ്യങ്ങള്‍

ഇ.യു വോട്ടിംഗിനു മുമ്പായി തങ്ങളുടെ തീരുമാനം ഉറപ്പിക്കുന്നതിനായി ആയിരിക്കാം ബ്രിട്ടീഷ് ജനതയിൽ ഇത്രയധികം പേർ ഈ സംശയം ഉന്നയിച്ചതെന്നു വിലയിരുത്തപ്പെടുന്നു.

ഗൂഗിള്‍ സെര്‍ച്ചില്‍ ബ്രെക്സിറ്റ് സംശയനിവാരണം നടത്തി യൂറോപ്യന്‍ രാജ്യങ്ങള്‍

"യൂറോപ്യൻ യൂണിയനിൽ നിന്നു പുറത്തേക്കു പോകുമ്പോൾ രാജ്യത്തിനുണ്ടാകുന്ന മാറ്റങ്ങൾ എന്തെല്ലാമായിരിക്കും?" ജൂൺ 23 ന്റെ രാത്രിയിൽ ഗൂഗിൻ സെർച്ചിൽ ഏറ്റവും അധികമാളുകൾ തിരഞ്ഞ ചോദ്യമിതാണ്. ബ്രിട്ടിഷ് സ്വാതന്ത്ര്യ ദിനം, നോർവേ ഇ.യു എന്ന ചോദ്യങ്ങളാണ് പിന്നീട് അധികം പേരും തിരഞ്ഞത്.

ഐർലന്റിൽ നിന്നാണ് ഏറ്റവും അധികം പേർ ഈ ചോദ്യമുന്നയിച്ചതെന്ന് ഗൂഗിളിന്റെ ഡേറ്റാ വിദഗ്ധർ സൂചിപ്പിച്ചു. പക്ഷെ, യഥാർത്ഥമായ കണക്കുകൾ കണ്ടെത്തുവാനും പ്രയാസമാണ്. യു.കെ യിൽ നിന്നും എക്കാലത്തും ഏറ്റവും അധികം പേർ തിരഞ്ഞ ചോദ്യമിതായിരുന്നു എന്ന് ഗൂഗിൾ ട്രെൻഡ്സ് ട്വീറ്റ് ചെയ്തു.

ഇ.യു വോട്ടിംഗിനു മുമ്പായി തങ്ങളുടെ തീരുമാനം ഉറപ്പിക്കുന്നതിനായി ആയിരിക്കാം ബ്രിട്ടീഷ് ജനതയിൽ ഇത്രയധികം പേർ ഈ സംശയം ഉന്നയിച്ചതെന്നു വിലയിരുത്തപ്പെടുന്നു. എന്നാൽ ഉത്തരം തേടിയവർ തങ്ങളുടെ തീരുമാനത്തിൽ മാറ്റം വരുത്തിയതായി കരുതാനാവില്ലെന്നു മീഡിയ റിസേർച്ചർ ജോനാഥാൻ ഫ്രീമാൻ പറയുന്നു.

Read More >>