തിരക്കഥ നീരജ്‌ മാധവ്‌

നീരജ്‌ തന്നെയാണ്‌ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്‌. അജു വര്‍ഗീസും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു

തിരക്കഥ നീരജ്‌ മാധവ്‌

ന്യൂജെന്‍ സിനിമകളിലെ സജീവ സാനിധ്യം നീരജ് മാധവ് 'അണിയറ പ്രവര്‍ത്തകന്‍' ആകുന്നു. ആദ്യമായി നീരജ് തിരക്കഥ എഴുതുന്ന ചിത്രത്തിന്റെ പേര് തീരുമാനിച്ചിട്ടില്ല.

'നീ കൊ ഞാ ച ' എന്ന ചിത്രത്തിന്റെ സംവിധായകന്‍ എന്‍.കെ ഗിരീഷാണ്‌ നീരജിന്റെ തിരക്കഥ സംവിധാനം ചെയുന്നത്‌. നീരജ്‌ തന്നെയാണ്‌ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്‌. അജു വര്‍ഗീസും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ബിജു മേനോനും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്‌.

അനൂപ്‌ മേനോന്‍ നായകനായി എത്തിയ 'ബഡി'യാണ്‌ നീരജിന്റെ ആദ്യ ചിത്രം. ചെന്നൈ എസ്‌ആര്‍എം യുണിവേഴ്‌സിറ്റിയില്‍ നിന്ന്‌ വിഷ്വല്‍ കമ്യുണിക്കേഷനില്‍ ബിരുദവും തൃശൂര്‍ സ്‌കൂള്‍ ഓഫ്‌ ഡ്രാമയില്‍ നിന്നും ബിരുദാനന്തര ബിരുദവും നേടിയ നീരജ്‌ ടെലിവിഷന്‍ ചാനലിലെ നൃത്ത റിയാലിറ്റി ഷോയിലൂടെയാണ്‌ ശ്രദ്ധേയനായത്‌. 'ഒരു വടക്കന്‍ സെല്‍ഫി' എന്ന ചിത്രത്തിലുടെ നൃത്തസംവിധായകനായും അരങ്ങേറ്റം കുറിച്ചു.