വേനലവധിക്കു വിട; സംസ്ഥാനത്ത് മൂന്ന്‌ ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ ഇന്ന് സ്‌കൂളിലേക്ക്

സംസ്ഥാന തല പ്രവേശനോത്സവം തിരുവനന്തപുരത്തെ പട്ടം സ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. വിദ്യഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്ര നാഥ് ചടങ്ങില്‍ മുഖ്യാതിഥിയാകും.

വേനലവധിക്കു വിട; സംസ്ഥാനത്ത് മൂന്ന്‌ ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ ഇന്ന് സ്‌കൂളിലേക്ക്

വേനലവധി കഴിഞ്ഞ് സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്നു തുറക്കും. 3,10,000 വിദ്യാര്‍ഥികളെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പുമായി സ്‌കൂളുകള്‍ ഒരുങ്ങിക്കഴിഞ്ഞു. സംസ്ഥാനത്തെ സ്‌കൂളുകളില്‍ പ്രവേശനോത്സവ പരിപാടികള്‍ ആഘോഷമാക്കാന്‍ വര്‍ണ്ണാഭമായ ാഘോഷ പരിപാടികളാണ് വിദ്യാഭ്യാസ വകുപ്പ് ഒരുക്കിയിട്ടുളളത്. കഴിഞ്ഞ അധ്യയന വര്‍ഷത്തേക്കാള്‍ 5000 വിദ്യാര്‍ഥികള്‍ അധികമായി ഈ വര്‍ഷം ഒന്നാം ക്ലാസിലെത്തുമെന്ന പ്രതീക്ഷയിലാണ് വിദ്യാഭ്യാസ വകുപ്പ്.


കഴിഞ്ഞ വര്‍ഷം സംസ്ഥാനത്തെ എയ്ഡഡ്, അണ്‍ എയ്ഡഡ്, സര്‍ക്കാര്‍ സ്‌കൂളുകളിലായി ആകെ 3,05,000 വിദ്യാര്‍ഥികളാണ് ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയത്. ഈ വര്‍ഷം 5000 വിദ്യാര്‍ഥികളുടെ വര്‍ധനയാണ് വിദ്യാഭ്യാസ വകുപ്പ് പ്രതീക്ഷിക്കുന്നത്.

സംസ്ഥാന തല പ്രവേശനോത്സവം തിരുവനന്തപുരത്തെ പട്ടം സ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. വിദ്യഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്ര നാഥ് ചടങ്ങില്‍ മുഖ്യാതിഥിയാകും.