അര്‍ജുന്‍ സന്തോഷ് ദിവസവും സ്‌കൂളില്‍ എത്തുന്നത് പുഴ നീന്തിക്കടന്ന്

ബോട്ടില്‍ പോകുന്ന ദിവസങ്ങളില്‍ എല്ലാം വൈകിയാണ് സ്‌കൂളില്‍ എത്തുന്നത്. അതൊഴിവാക്കാനായിരുന്നു നീന്തി സ്‌കൂളില്‍ പോവുക എന്ന മാര്‍ഗം സ്വീകരിച്ചതെന്ന് അര്‍ജുന്‍ പറഞ്ഞു. മാത്രമല്ല പല സര്‍വീസ് ബോട്ടുകളും വളരെ ചെറുതാണ്

അര്‍ജുന്‍ സന്തോഷ് ദിവസവും സ്‌കൂളില്‍ എത്തുന്നത് പുഴ നീന്തിക്കടന്ന്

ആലപ്പുഴ:  ദിവസവും മൂന്ന് കിലോമീറ്റര്‍ നീന്തി കടന്നാണ് അര്‍ജുന്‍ സന്തോഷ് എന്ന പതിനാലുകാരന്‍ പെരുമ്പലത്തെ സ്വന്തം വീട്ടില്‍ നിന്നും പൂത്തോട്ടയിലുള്ള സ്‌കൂളില്‍ എത്തുന്നത്.  പാലം നിര്‍മ്മിക്കാന്‍ അധികാരികള്‍ കാണിക്കുന്ന അലംഭാവത്തോടുള്ള പ്രതിഷേധം കൂടിയാണ് ഈ നീന്തല്‍. പെരുമ്പലത്ത് നിന്നും പൂത്തോട്ടയിലേക്ക് രാവിലെ ബോട്ട് സര്‍വീസുണ്ട്. എന്നാല്‍ ബോട്ട് വരുന്നതും കാത്തിരുന്നാല്‍ സ്‌കൂളില്‍ സമയത്തിന് എത്താന്‍ കഴിയില്ലെന്നും അര്‍ജുന്‍ പറയുന്നു.


ബോട്ടില്‍ പോകുന്ന ദിവസങ്ങളില്‍ എല്ലാം വൈകിയാണ് സ്‌കൂളില്‍ എത്തുന്നത്. അതൊഴിവാക്കാനായിരുന്നു നീന്തി സ്‌കൂളില്‍ പോവുക എന്ന മാര്‍ഗം സ്വീകരിച്ചതെന്ന് അര്‍ജുന്‍ പറഞ്ഞു. മാത്രമല്ല പല സര്‍വീസ് ബോട്ടുകളും വളരെ ചെറുതാണ്. ഉള്‍ക്കൊള്ളാന്‍ കഴിയുന്നതില്‍ കൂടുതല്‍ ആളുകളെ മിക്കപ്പോഴും ബോട്ടുകളില്‍ കയറ്റേണ്ടി വരാറുണ്ട്. അത് അപകടം ക്ഷണിച്ചു വരുത്തുന്ന രീതിയാണെന്നും അര്‍ജുന്‍ പറയുന്നു.


പാലം ഇല്ലാത്തത് പ്രദേശവാസികള്‍ക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. അടിയന്തര ഘട്ടത്തില്‍ രോഗികളെ ആശുപത്രിയില്‍ എത്തിക്കാന്‍ പാലം ഇല്ലാത്തത് മൂലം സാധിക്കുന്നില്ല. അടിയന്തര ചികിത്സ ലഭിക്കാത്തതിനാല്‍ അന്‍പതിലധികം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. പാലം അത്യാവശ്യമാണെന്നും  ഇപ്പോള്‍ സര്‍വീസ് നടത്തുന്ന ബോട്ടുകളില്‍ ഭൂരിഭാഗവും സഞ്ചാര യോഗ്യമല്ലെന്നും പഞ്ചായത്ത് അംഗം ശോഭന ചക്രപാണി പറഞ്ഞു.

പാലം നിര്‍മ്മിച്ച് നല്‍കുമെന്ന വിശ്വാസമുണ്ടെന്നും അതിനാല്‍ പ്രതിഷേധം അവസാനിപ്പിക്കാനുമാണ് അര്‍ജുന്റെ തീരുമാനം.

Read More >>