'വസ്ത്രത്തിന്റെ അളവ് കുറയും തോറും, കാഴ്ചക്കാരുടെ എണ്ണവും വര്‍ദ്ധിക്കും' വിജയരഹസ്യം തുറന്ന് പറഞ്ഞു സന്തോഷ്‌ പണ്ഡിറ്റ്‌

അപ്പോൾ പറയൂ എനിക്കാണോ കുഴപ്പം? അതോ മലയാളികളുടെ സദാചാര ബ‌ോധത്തിനോ?" പണ്ഡിറ്റ്‌ ചോദിക്കുന്നു.

സൂപ്പര്‍ സ്റ്റാര്‍ എന്ന് സ്വയം അവകാശപ്പെടുന്ന സന്തോഷ്‌ പണ്ഡിറ്റിന്റെ ഏറ്റവും പുതിയ ചിത്രം'ടിന്റുമോന്‍ എന്ന കോടീശ്വരന്‍' കഴിഞ്ഞ ദിവസം റിലീസായി. ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ തന്‍റെ ചിത്രങ്ങളുടെ 'വിജയ രഹസ്യങ്ങള്‍' പങ്ക് വച്ചുകൊണ്ട് സന്തോഷ്‌ പണ്ഡിറ്റ്‌ രംഗത്ത് എത്തി.

തന്‍റെ സിനിമയിൽ അശ്ലീലമില്ല, കള്ളുകുടിയില്ല, കഞ്ചാവില്ല,എന്ന് പറയുന്ന പണ്ഡിറ്റ്‌ ഇതൊന്നുമില്ലെങ്കിലും തന്‍റെ സിനിമ വിജയിക്കാന്‍ കാരണം പെൺകുട്ടികളുടെ വസ്ത്രത്തിന് നീളക്കുറവുള്ളത് കൊണ്ടാണ് എന്ന് പറയുന്നു. സൂപ്പർ സ്റ്റാർ ചിത്രങ്ങളിലും നായികമാർ പർദയിട്ടൊന്നുമല്ലല്ലോ നടക്കുന്നത് എന്ന ന്യായവും അദ്ദേഹം ഉയര്‍ത്തുന്നുണ്ട്.


"ദേവി ശ്രീദേവീ എന്നു തുടങ്ങുന്ന മനോഹരമായ ഒരു ഗാനമുണ്ട് ചിത്രത്തിൽ. സിനിമ കണ്ടുകഴിഞ്ഞ് പലരും എന്നോടു പറ‍ഞ്ഞു., ചേ‌‌ട്ടാ ഇത്രനല്ല പാട്ട് ഇതിലു‌ണ്ടെന്ന് ഞങ്ങൾ അറിഞ്ഞില്ല എന്ന്. പണം വരും എന്ന് തുടങ്ങുന്ന പാട്ടാണ് യുട്യൂബിൽ ഹിറ്റ്. കാരണം അതിൽ അഭിനയിക്കുന്ന പെൺകുട്ടിയുടെ വസ്ത്രത്തിന് ഇറക്കം കുറവാണ്. പത്ത് ലക്ഷം പേർയൂട്യൂബിൽ ആ പാട്ട് കണ്ടു. ലക്ഷക്കണക്കിന് രൂപ എനിക്ക് ഇതിലൂടെ വരുമാനം ലഭിച്ചു. എന്നാൽ നല്ല പാട്ട് കണ്ടത് പതിനയ്യായിരം പേർ മാത്രമാണ്. അപ്പോൾ പറയൂ എനിക്കാണോ കുഴപ്പം? അതോ മലയാളികളുടെ സദാചാര ബ‌ോധത്തിനോ?" പണ്ഡിറ്റ്‌ ചോദിക്കുന്നു.

താന്‍ ബിസിനിസ് ഉദ്ദേശിച്ചാണ് സിനിമയിറക്കുന്നത്എന്നും അല്ലാതെ കലാസ്നേഹം കൊണ്ടൊന്നുമല്ലെന്നും അദ്ദേഹം ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍  പറയുന്നുണ്ട്.

താന്‍ വീട് വിറ്റും ജോലി രാജിവച്ചുമാണ് സിനിമ പിടിക്കുന്നത് എന്ന് പറഞ്ഞ പണ്ഡിറ്റ്‌ പിഡബ്ല്യൂഡിൽ സിവിൽ എൻജിനീയറിംഗ് വിഭാഗത്തില്‍ മാസം 45,000 രൂപ  ശമ്പളം കിട്ടുന്ന ജോലി രാജി വച്ച് സിനിമ  പിടിക്കാന്‍ ഇറങ്ങിയത് കൂടുതല്‍ സാമ്പത്തിക മോഹം കൊണ്ടാണ് എന്ന് തുറന്നു സമ്മതിക്കുന്നു.