സന്തോഷ്‌ പണ്ഡിറ്റ്‌ ചിത്രം, 'നീലിമ നല്ല കുട്ടിയാണ് v/s ചിരജ്ഞീവി ഐപിഎസ്' ടീസര്‍ പുറത്തിറങ്ങി

സന്തോഷ് പണ്ഡിറ്റ് ചിത്രം നീലിമ നല്ല കുട്ടിയാണ് v/s ചിരജ്ഞീവി ഐപിഎസ് എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി

സന്തോഷ്‌ പണ്ഡിറ്റ്‌ ചിത്രം,

സന്തോഷ് പണ്ഡിറ്റ് എഴുതി സംവിധാനം ചെയ്ത ടിന്റുമോന്‍ എന്ന കോടീശ്വരന്‍ എന്ന ചിത്രം കഴിഞ്ഞ ദിവസം റിലീസ് ചെയ്തതിന്റെ തൊട്ട് പിന്നാലെ അദ്ദേഹത്തിന്‍റെ അടുത്ത ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി.

മംഗളം വാരികയില്‍ സന്തോഷ് പണ്ഡിറ്റ് എഴുതിയ നീലിമ നല്ല കുട്ടിയാണ് എന്ന നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമാണ് നീലിമ നല്ല കുട്ടിയാണ് v/s ചിരജ്ഞീവി ഐപിഎസ്.

ശ്രീകൃഷ്ണ ഫിലിംസിന്റെ ബാനറില്‍ തീയറ്ററുകളിലെത്തുന്ന ചിത്രത്തിന് വേണ്ടി  സംവിധാനവും നിര്‍മ്മാണവും ഉള്‍പ്പെടെ ക്യാമറ ഒഴിച്ചുള്ള എല്ലാ അണിയറ പ്രവര്‍ത്തനങ്ങളും സന്തോഷ് പണ്ഡിറ്റ് തന്നെയാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. അഞ്ച് ലക്ഷം രൂപ ബഡ്ജറ്റിലാണ് ചിത്രം പൂര്‍ത്തീകരിക്കുന്നത്.