സന്തോഷ് മാധവന്റെ ഭൂമി ഇടപാട് കേസ്; മുന്‍മന്ത്രി കുഞ്ഞാലിക്കുട്ടിക്കും അടൂര്‍ പ്രകാശിനുമെതിരെ കേസെടുക്കാന്‍ വിജിലന്‍സ് കോടതി ഉത്തരവ്

വിജിലന്‍സിന്റെ ത്വരിത പരിശോധന കോടതി തള്ളിയശേഷമാണ് അന്വേഷണ ഉത്തരവ് കോടതി പ്രഖ്യാപിച്ചത്.

സന്തോഷ് മാധവന്റെ ഭൂമി ഇടപാട് കേസ്; മുന്‍മന്ത്രി കുഞ്ഞാലിക്കുട്ടിക്കും അടൂര്‍ പ്രകാശിനുമെതിരെ കേസെടുക്കാന്‍ വിജിലന്‍സ് കോടതി ഉത്തരവ്

സന്തോഷ് മാധവന്റെ ഭൂമി ഇടപാട് കേസില്‍ മുന്‍മന്ത്രി കുഞ്ഞാലിക്കുട്ടിക്കും അടൂര്‍ പ്രകാശിനുമെതിരെ കേസെടുക്കാന്‍ വിജിലന്‍സ് കോടതി ഉത്തരവ്. മൂവാറ്റുപുഴ വിജിലന്‍സ് മകാടതിയുടേതാണ് ഉത്തരവ്. സന്തോഷ്മാധവന്‍ ഇടപാടുകാരനായ പുത്തന്‍വേലിക്കര ഭുമിഇടപാടു കേസിലാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.

വിജിലന്‍സിന്റെ ത്വരിത പരിശോധന കോടതി തള്ളിയശേഷമാണ് അന്വേഷണ ഉത്തരവ് കോടതി പ്രഖ്യാപിച്ചത്. ഇരുവര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിട്ട കോടതി സന്തോഷ് മാധവന് എതിരെയും കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ടു.


കൊടുങ്ങല്ലൂരിലെയും, പുത്തന്‍വേലിക്കരയിലെയും മിച്ചഭൂമിയായി ഏറ്റെടുത്ത 127 ഏക്കര്‍ ഭൂമി നികത്താനുളള അനുമതി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വിവാദസ്വാമി സന്തോഷ് മാധവന്റെ നേതൃത്വത്തിലുള്ള കമ്പനിക്ക് തിരിച്ച് നല്‍കിയതാണ് വിവാദമായത്. നെല്‍പ്പാടങ്ങളടങ്ങിയ സ്ഥലം നികത്താനുമുളള അനുമതിയും സര്‍ക്കാര്‍ നല്‍കിയിരുന്നു.എന്നാല്‍ ഭൂമിദാനം വിവാദമായതിനെ തുടര്‍ന്ന് സര്‍ക്കാര്‍ തീരുമാനം റദ്ദാക്കുകയായിരുന്നു. സര്‍ക്കാരിന് നഷ്ടം സംഭവിക്കാത്തതിനാല്‍ മന്ത്രി അടൂര്‍ പ്രകാശിനെതിരെ കേസ് എടുക്കേണ്ട എന്ന നിലപാടായിരുന്നു വിജിലന്‍സ് ആദ്യം സ്വീകരിച്ചിരുന്നത്.

എന്നാല്‍ ഇതിനായി ഐടി കമ്പനിക്ക് ഭൂപരിധി നിയമത്തില്‍ ഇളവ് നല്‍കിയതിനു പിന്നില്‍ വ്യവസായ വകുപ്പാണെന്ന് പുറത്തുവന്നിരുന്നു. 2016 ഫെബ്രുവരി 25ന് നടന്ന മന്ത്രിസഭാ യോഗത്തില്‍ വ്യവസായ ഐടി വകുപ്പ് മന്ത്രി കുഞ്ഞാലിക്കുട്ടി നല്‍കിയ കുറിപ്പ് ഉള്‍പ്പെടെയുളള രേഖകളാണ് പുറത്തു വന്നത്.

Read More >>