മാധ്യമ പ്രവര്‍ത്തകന്‍ സനിൽ ഫിലിപ്പ് അന്തരിച്ചു

ഇന്ന് പുലർച്ചയോടെയാണ് അന്ത്യം സംഭവിച്ചത്.

മാധ്യമ പ്രവര്‍ത്തകന്‍ സനിൽ ഫിലിപ്പ് അന്തരിച്ചു

കോട്ടയം: ന്യൂസ് 18 ചാനല്‍ റിപ്പോര്‍ട്ടര്‍ സനില്‍ ഫിലിപ്പ് (33) അന്തരിച്ചു.  മുണ്ടക്കയത്തുണ്ടായ വാഹനാപകടത്തെ തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ  ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സനിലിന്റെ അവസ്ഥ ഇന്നലെ വൈകിട്ടോടുകൂടി വഷളാവുകയായിരുന്നു. ഇന്ന് പുലര്‍ച്ചയോടെയാണ് അന്ത്യം  സംഭവിച്ചത്.

ഇന്ന് കോട്ടയം പ്രസ് ക്ലബില്‍ പൊതുദര്‍ശനത്തിന് വയ്ക്കുന്ന മൃതദേഹം തുടര്‍ന്ന് മുണ്ടക്കയത്ത് സംസ്‌കരിക്കും. മുന്‍പ് ജയ്ഹിന്ദ് ടി വിയിലും റിപ്പോര്‍ട്ടര്‍ ചാനലിലും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.

Read More >>