ക്ലിഫ് ഹൗസ് സമരത്തിന് എതിരെ പ്രതിഷേധിച്ച സന്ധ്യ സ്‌പോര്‍ട്‌സ് കൗണ്‍സിലിലെ ജോലി രാജിവച്ചു

സ്‌റ്റേഡിയം നടത്തിപ്പിനെ കുറിച്ച് പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് ജോലി രാജിവച്ചതെന്ന് സന്ധ്യ പ്രതികരിച്ചു. മാത്രമല്ല കൗണ്‍സിലിലെ ചിലര്‍ തന്നോട് ജോലി രാജിവക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു എന്നും സന്ധ്യ പറഞ്ഞു.

ക്ലിഫ് ഹൗസ് സമരത്തിന് എതിരെ പ്രതിഷേധിച്ച സന്ധ്യ സ്‌പോര്‍ട്‌സ് കൗണ്‍സിലിലെ ജോലി രാജിവച്ചു

തിരുവനന്തപുരം: ക്ലിഫ് ഹൗസ് സമരത്തിന് എതിരെ പ്രതികരിച്ച് വാര്‍ത്തയില്‍ ഇടം നേടിയ സന്ധ്യ സ്‌പോര്‍ട്‌സ് കൗണ്‍സിലിലെ ജോലി രാജി വച്ചു. ജോലി രാജിവെക്കുന്നു എന്ന് കാണിച്ച് സന്ധ്യ മെയ് 30 നാണ് കത്ത് നല്‍കിയത്. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നിയമനവുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉയരുമ്പോഴാണ് സന്ധ്യ രാജിവച്ചത്. നേരത്തെ കൗണ്‍സിലില്‍ സന്ധ്യയ്ക്ക് നിയമനം നല്‍കിയത് ഏറെ വിവാദമായിരുന്നു.

സ്‌റ്റേഡിയം നടത്തിപ്പിനെ കുറിച്ച് പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് ജോലി രാജിവച്ചതെന്ന് സന്ധ്യ പ്രതികരിച്ചു. മാത്രമല്ല കൗണ്‍സിലിലെ ചിലര്‍ തന്നോട് ജോലി രാജിവക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു എന്നും സന്ധ്യ പറഞ്ഞു.

ശംഖുമുഖം ജിവി രാജ ഇന്‍ഡോര്‍ സ്‌റ്റേഡിയം അഡ്മിനിസ്‌ട്രേറ്റര്‍ തസ്തികയിലേക്കായിരുന്നു സന്ധ്യയെ നിയമിച്ചത്. 2015 ഏപ്രിലിലാണ് നിയമനം നടന്നത്. പത്മിനി തോമസ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ആയിരിക്കെ ആയിരുന്നു നിയമനം. പ്രീഡിഗ്രി മാത്രം വിദ്യാഭ്യാസ യോഗ്യതയുള്ള സന്ധ്യയെ 15000 രൂപ ശമ്പളം നല്‍കിയാണ് അഡ്മിനിസ്‌ട്രേറ്ററായി നിയമിച്ചത്. നിയമനം വിവാദമായതോടെ കെയര്‍ ടെയ്കര്‍ തസ്തികയിലേക്ക് തരം താഴ്ത്തിയിരുന്നു.

സോളാര്‍ തട്ടിപ്പിന് എതിരെ എല്‍ഡിഎഫ് നടത്തിയ ക്ലിഫ് ഹൗസ് സമരത്തിനിടെ പ്രതിഷേധിച്ചതോടെ ആണ് സന്ധ്യ വാര്‍ത്തയില്‍ ഇടം പിടിച്ചത്. സന്ധ്യയ്ക്ക് ഉപകാര സ്മരണയായാണ് ജോലി നല്‍കിയതെന്ന് അന്ന് തന്നെ ആക്ഷേപം ഉയര്‍ന്നിരുന്നു. സമരത്തിന്് എതിരെ പ്രതിഷേധിച്ച സന്ധ്യയ്ക്ക് പാരിതോഷികമായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി അഞ്ച് ലക്ഷം രൂപ നല്‍കിയിരുന്നു.

Story by
Read More >>