തന്റെ അപേക്ഷ കുറച്ചുദിവസമായി സെക്രട്ടേറിയേറ്റിന്റെ ഇരുണ്ട വഴികളിലൂടെ സഞ്ചരിക്കുന്ന കാര്യം മുഖ്യമന്ത്രിയെ ഓര്‍മ്മിപ്പിച്ച് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍

ഫയലുകള്‍ അതിവേഗം തീര്‍പ്പുകല്‍പിക്കണമെന്നും കാലതാമസമുണ്ടാകരുതെന്നുമൊക്കെയുള്ള നിര്‍ദ്ദേശങ്ങള്‍ നിലവിലിരിക്കുമ്പോള്‍ തന്നെ അര്‍ഹമായതെന്ന് ഉറപ്പുള്ള ഒരപേക്ഷയ്ക്ക ഈ ഗതിയുണ്ടായിരിക്കുന്നതെന്നും സനല്‍ ഓര്‍മ്മിപ്പിക്കുന്നു.

തന്റെ അപേക്ഷ കുറച്ചുദിവസമായി സെക്രട്ടേറിയേറ്റിന്റെ ഇരുണ്ട വഴികളിലൂടെ സഞ്ചരിക്കുന്ന കാര്യം മുഖ്യമന്ത്രിയെ ഓര്‍മ്മിപ്പിച്ച് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍

വരുന്ന 17 ന് റിലീസ് ചെയ്യുന്ന 'ഒഴിവു ദിവസത്തെ കളി' എന്ന തന്റെ ചിത്രത്തിന് നികുതിയിളവ് കിട്ടുന്നതിന് നല്‍കിയ അപേക്ഷ ഇപ്പോഴും സെക്രട്ടേറിയേറ്റിന്റെ ഇരുണ്ട വഴികളിലൂടെ സഞ്ചരിക്കുയാണെന്ന് മുഖ്യമന്ത്രിയെ ഓര്‍മ്മിപ്പിച്ച് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഫയലുകള്‍ അതിവേഗം തീര്‍പ്പുകല്‍പിക്കണമെന്നും കാലതാമസമുണ്ടാകരുതെന്നുമൊക്കെയുള്ള നിര്‍ദ്ദേശങ്ങള്‍ നിലവിലിരിക്കുമ്പോള്‍ തന്നെ അര്‍ഹമായതെന്ന് ഉറപ്പുള്ള ഒരപേക്ഷയ്ക്ക ഈ ഗതിയുണ്ടായിരിക്കുന്നതെന്നും സനല്‍ ഓര്‍മ്മിപ്പിക്കുന്നു.


തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി കെ.ടി.ജലീലിനെ നേരില്‍ കണ്ട് കൊടുത്ത അപേക്ഷയാണതെന്നും ഇന്നോ നാളേയോ ഈ അപേക്ഷയില്‍ തീരുമാനമുണ്ടായില്ലെങ്കില്‍, പീന്നീടുണ്ടാകുന്ന തീരുമാനം കൊണ്ട് യാതൊരു പ്രയോജനവുമുണ്ടാകില്ലെന്നും സനല്‍കുമാര്‍ ഓര്‍മ്മിപ്പിക്കുന്നു. കഴിഞ്ഞ വലതുപക്ഷ സര്‍ക്കാരിന്റെ കാലത്ത് ഒരാള്‍പ്പൊക്കം എന്ന എന്റെ സിനിമയ്ക്ക് വേണ്ടി സമര്‍പ്പിച്ച അപേക്ഷ രണ്ടുദിവസത്തിനുള്ളില്‍ തീര്‍പ്പായിരുന്നു. എന്തുതരം പുരോഗമനമാണ് വലതുപക്ഷത്തു നിന്നും ഇടതുപക്ഷത്തേക്ക് ഭരണം മാറുമ്പോള്‍ ഉണ്ടാകണമെന്ന് എന്നെപ്പോലെയുള്ളവര്‍ ആഗ്രഹിക്കേണ്ടതെന്നാണ് എനിക്കറിയാത്തതെന്നും സനല്‍കുമാര്‍ പറയുന്നു.

വലിയ ഡിസ്ട്രിബ്യൂട്ടര്‍മാരും മറ്റുമില്ലാതെ ജനങ്ങളുടെ സഹകരണത്തോടെയാണ് സിനിമ പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്നത്. അതിനിടയില്‍ അര്‍ഹമായ ആനുകൂല്യങ്ങള്‍ നേടിയെടുക്കാന്‍ വേണ്ടിയും അധികാരകേന്ദ്രങ്ങളില്‍ കയറിയിറങ്ങണം എന്ന് വരുന്നത് അനീതിയല്ലേ എന്ന് അങ്ങുതന്നെ തീരുമാനിക്കുകയെന്നും സനല്‍കുമാര്‍ പോസ്റ്റില്‍ മുഖ്യമരന്തിയോടാവശ്യപ്പെടുന്നു.