ഇത്തവണ 'സ്ത്രീ വിരുദ്ധ പരാമര്‍ശം', വിവാദങ്ങള്‍ വിട്ടൊഴിയാതെ സല്‍മാന്‍ ഖാന്‍

ഷൂട്ടിംഗ് കഴിഞ്ഞു മടങ്ങുമ്പോൾ, ദേഹമാസകലം നുറുങ്ങുന്ന വേദനയായിരിക്കും. പീഡനത്തിനിരയായ പെൺകുട്ടിയെ പോലെയായിരുന്നു ഞാൻ...

ഇത്തവണ

വിവാദ പരാമർശവുമായി ബോളിവുഡ് നായകൻ സൽമാൻ ഖാൻ വീണ്ടും വാർത്തകളിൽ ഇടം പിടിക്കുന്നു. ഒരു ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിനിടയിലാണ് ''പീഡനത്തിനിരയായ പെൺകുട്ടിയെ പോലെ എന്ന പരാമർശം സൽമാൻ നടത്തുന്നത്.

സുൽത്താൻ എന്ന സിനിമയുടെ വിശേഷങ്ങളായിരുന്നു താരം അഭിമുഖത്തിൽ പങ്കു വച്ചത്. റിംഗിലേക്ക് തിരികെ മടങ്ങിയെത്താൻ ശ്രമിക്കുന്ന പ്രായം ചെന്ന ഒരു ഗുസ്തിക്കാരന്റെ കഥയാണ് സുൽത്താൻ.

"6 മണിക്കൂർ തുടർച്ചയായി ഷൂട്ടിംഗ് ഉണ്ടാകുമായിരുന്നു. നല്ല ശാരീരികാധ്വാനവും 

ആവശ്യമായിരുന്ന ഷൂട്ടിംഗായിരുന്നു അത്. 120 കിലോ ഭാരമുള്ളയാളെ 10 പ്രാവശ്യം 10 രീതിയിൽ എടുത്തുയർത്തേണ്ടതായും വന്നിരുന്നു.ഷൂട്ടിംഗ് കഴിഞ്ഞു മടങ്ങുമ്പോൾ, ദേഹമാസകലം നുറുങ്ങുന്ന വേദനയായിരിക്കും. പീഡനത്തിനിരയായ പെൺകുട്ടിയെ പോലെയായിരുന്നു ഞാൻ. ശരിക്ക് നടക്കാൻ പോലും അപ്പോൾ സാധിക്കില്ലായിരുന്നു. ആഹാരം കഴിക്കുവാനും ബുദ്ധിമുട്ടിയിരുന്നു."


സ്ത്രീവിരുദ്ധ പരാമർശം നടത്തിയ സൽമാൻ ഖാൻ 7 ദിവസത്തിനകം മാപ്പ് പറയണമെന്ന് ദേശീയ വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

വിവാദങ്ങൾ എന്നും ബോളിവുഡിന്റെ ഈ സൂപ്പർ താരത്തെ വിടാതെ പിന്തുടരുകയാണ്. ജോധ്പൂരിലെ സിനിമാ ഷൂട്ടിംഗിനിടെ കൃഷ്ണമൃഗത്തെ വേട്ടയാടിയത് 90 കളിൽ വൻ വിവാദമായിരുന്നു. മുംബെയിലെ തെരുവോരത്ത് കിടന്നുറങ്ങിയ ഒരാളെ മദ്യലഹരിയിൽ കാറോടിച്ചു കൊന്നു എന്ന കേസിന്റെ വിചാരണ കോടതിയിൽ ഇപ്പോഴും  നടന്നുവരികയാണ്. റിയോ ഒളിമ്പിക്സിന്റെ ഗുഡ് വിൽ അംബാസ്സഡറായി സൽമാൻ ഖാൻ നിയമിതനായതും ഏറെ ചർച്ചകൾക്ക് വഴി തുറന്നിരുന്നു.