കടകംപള്ളി ഭൂമിതട്ടിപ്പ് കേസില്‍ സലിം രാജിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി

കേസില്‍ 21 മുതല്‍ 27 വരെയുള്ള പ്രതികള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായതിനാല്‍ സിബിഐ പ്രോസിക്യൂഷന്‍ അനുമതി തേടുകയായിരുന്നു. തുടര്‍ന്നാണ് ഇടത് സര്‍ക്കാര്‍ അനുമതി നല്‍കിയതും. സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇരുപത്തിയൊന്നാം പ്രതിയായിരുന്നു സലിംരാജ്.

കടകംപള്ളി ഭൂമിതട്ടിപ്പ് കേസില്‍  സലിം രാജിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഗണ്‍മാനായിരുന്ന സലിം രാജിനെ കടകംപള്ളി ഭൂമിതട്ടിപ്പ് കേസില്‍ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് അനുമതി നല്‍കിയത്.

കേസില്‍ 21 മുതല്‍ 27 വരെയുള്ള പ്രതികള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായതിനാല്‍ സിബിഐ പ്രോസിക്യൂഷന്‍ അനുമതി തേടുകയായിരുന്നു. തുടര്‍ന്നാണ് ഇടത് സര്‍ക്കാര്‍ അനുമതി നല്‍കിയതും. സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇരുപത്തിയൊന്നാം പ്രതിയായിരുന്നു സലിംരാജ്.

ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വ്യാജ രേഖയുണ്ടാക്കി കടകംപള്ളി വില്ലേജിലെ 44.5 ഏക്കര്‍ ഭൂമി തട്ടിയെടുക്കാന്‍ ശ്രമിച്ചുവെന്നതാണ് സലിംരാജിനെതിരെയുള്ള കേസ്. നേരത്തെ കടകംപള്ളി ഭൂമിതട്ടിപ്പുമായി ബന്ധപ്പെട്ട് 14 കോടിയുടെ തട്ടിപ്പ് നടന്നുവെന്ന് സിബിഐ കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Read More >>