പിണറായി വിജയന്റെ ഭരണം നന്നാകാന്‍ സാധ്യതയുണ്ടെന്ന് നടന്‍ സലിം കുമാര്‍

ഇടതുപക്ഷം സാമുദായിക സംഘടനകളുടെ പിന്തുണ തേടാത്തതിനാല്‍ അവരോട് വിധേയത്വം കാട്ടേണ്ട ആവശ്യവുമില്ലാത്തത് ഭരണത്തില്‍ ഗുണം ചെയ്യുമെന്നുള്ള കാര്യവും സലീംകുമാര്‍ ചൂണ്ടിക്കാട്ടി. മാത്രമല്ല ഈ ഭരണം കാത്തു കാത്തിരുന്നു പിണറായിക്ക് ലഭിച്ചതാണെന്നും ഭരണത്തുടര്‍ച്ച ഉണ്ടായില്ലെങ്കില്‍ തിരിച്ചുവരാനാകാത്ത വിധം പിന്തള്ളപ്പെടുമോ എന്ന ആശങ്കയുണ്ടെന്നും അതുകൊണ്ടുകൂടി ഈ ഭരണം നന്നാകാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറയുന്നു.

പിണറായി വിജയന്റെ ഭരണം നന്നാകാന്‍ സാധ്യതയുണ്ടെന്ന് നടന്‍ സലിം കുമാര്‍

സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണം നന്നാകാന്‍ സാധ്യതയുണ്ടെന്ന് നടന്‍ സലിം കുമാര്‍. സിപിഐ(എം)നും ഇടതു മുന്നണിക്കും നല്ല ഭൂരിപക്ഷമുള്ളതും പാര്‍ട്ടിയില്‍ പിണറായിക്ക് എതിരില്ലാത്തതും നന്നായി ഭരിക്കാന്‍ പിണറായിയെ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ്. മാത്രമല്ല ഘടകകക്ഷികളും പിണറായിയെ ഭീഷണിപ്പെടുത്തില്ലെന്നും അദ്ദേഹംപറഞ്ഞു.

വനിതയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് പിണറായി മന്ത്രിസഭയെ കുറിച്ചുള്ള തന്റെ നിരീക്ഷണം സലിംകുമാര്‍ വ്യക്തമാക്കിയത്. ഇടതുപക്ഷം സാമുദായിക സംഘടനകളുടെ പിന്തുണ തേടാത്തതിനാല്‍ അവരോട് വിധേയത്വം കാട്ടേണ്ട ആവശ്യവുമില്ലാത്തത് ഭരണത്തില്‍ ഗുണം ചെയ്യുമെന്നുള്ള കാര്യവും സലീംകുമാര്‍ ചൂണ്ടിക്കാട്ടി. മാത്രമല്ല ഈ ഭരണം കാത്തു കാത്തിരുന്നു പിണറായിക്ക് ലഭിച്ചതാണെന്നും ഭരണത്തുടര്‍ച്ച ഉണ്ടായില്ലെങ്കില്‍ തിരിച്ചുവരാനാകാത്ത വിധം പിന്തള്ളപ്പെടുമോ എന്ന ആശങ്കയുണ്ടെന്നും അതുകൊണ്ടുകൂടി ഈ ഭരണം നന്നാകാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറയുന്നു.

സര്‍ക്കാര്‍ ഇപ്പോള്‍ പിച്ചവെയ്ക്കുകയാണ്. പിച്ച വെയ്ക്കുന്ന കുഞ്ഞിനെക്കുറിച്ച് നമുക്ക് എപ്പോഴും നല്ലതെ പറയാന്‍ തോന്നു. ആ കുഞ്ഞിന്റെ കൈയില്‍ എന്തൊക്കെ കൊള്ളരുതായ്മകളാണ് ഉള്ളതെന്നറിയാന്‍ യൗവ്വനത്തില്‍ എത്തുന്നതുവരെ കാത്തിരുന്നേ പറ്റൂ. ഇക്കാര്യത്തിലും നമുക്ക് കാത്തിരിക്കാം- സലീം കുമാര്‍ പറയുന്നു.

Read More >>