ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ കിരീടം സൈന നെഹ്‌വാളിന്

ഒരു മണിക്കൂറിലേറെ നീണ്ട് നിന്ന ആവേശപ്പോരാട്ടത്തിനൊടുവിലാണ് സൈന കിരീടം നേടിയത്. ആദ്യ ഗെയിമില്‍ 4-2 എന്ന ലീഡില്‍ സൈന മുന്നേറിയെങ്കിലും സൂണ്‍ തിരിച്ചടിച്ച് ആദ്യ കളി സ്വന്തമാക്കി. എന്നാല്‍ രണ്ടാമത്തെയും മൂന്നാമത്തെയും സെറ്റില്‍ പൊരുതി നേടിയ വിജയമാണ് സൈനയെ കിരീടത്തിലേക്ക് നയിച്ചത്.

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ കിരീടം സൈന നെഹ്‌വാളിന്

സിഡ്‌നി: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ കിരീടം ഇന്ത്യയുടെ സൈന നെഹ്‌വാള്‍ സ്വന്തമാക്കി. ഫൈനലില്‍ ചൈനയുടെ സൂണ്‍ യുവിനെ തോല്‍പ്പിച്ചാണ് സൈന കിരീടം ചൂടിയത്. സ്‌കോര്‍ 11-21, 21-14, 21-19.  സൈനയുടെ ഈ വര്‍ഷത്തെ ആദ്യ ബാഡ്മിന്റണ്‍ കിരീടം കൂടിയാണിത്. ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ സൈനയുടെ രണ്ടാം കിരീടമാണിത്.

ഒരു മണിക്കൂറിലേറെ നീണ്ട് നിന്ന ആവേശപ്പോരാട്ടത്തിനൊടുവിലാണ് സൈന കിരീടം നേടിയത്. ആദ്യ ഗെയിമില്‍ 4-2 എന്ന ലീഡില്‍ സൈന മുന്നേറിയെങ്കിലും സൂണ്‍ തിരിച്ചടിച്ച് ആദ്യ കളി സ്വന്തമാക്കി. എന്നാല്‍ രണ്ടാമത്തെയും മൂന്നാമത്തെയും സെറ്റില്‍ പൊരുതി നേടിയ വിജയമാണ് സൈനയെ കിരീടത്തിലേക്ക് നയിച്ചത്.

ഈ വര്‍ഷം നടന്ന മലേഷ്യന്‍ ഓപ്പണ്‍, ഏഷ്യന്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് എന്നിവയില്‍ ഫൈനലില്‍ സൈന പരാജയപ്പെട്ടിരുന്നു. അതിനാല്‍ തന്ന റിയോ ഒളിമ്പിക്‌സിന് തയ്യാറെടുക്കുന്ന സൈനക്ക് ഈ വിജയം ഏറെ ഉര്‍ജ്ജം നല്‍കും.

Story by
Read More >>