സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു

ഐഎസ്എല്ലിന്റെ പുതിയ സീസണ്‍ തുടങ്ങുന്നതിന് മുന്നോടിയായി തന്റെ ടീമായ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മുന്നൊരുക്കങ്ങള്‍ക്കായാണ് അദ്ദേഹം എത്തിയത്

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു. ഐഎസ്എല്ലിന്റെ പുതിയ സീസണ്‍ തുടങ്ങുന്നതിന് മുന്നോടിയായി തന്റെ ടീമായ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മുന്നൊരുക്കങ്ങള്‍ക്കായാണ് അദ്ദേഹം എത്തിയത്.

ഐഎസ്എല്‍ ഫുട്‌ബോളിലെ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ പുതിയ നിക്ഷേപ പങ്കാളികളെ താരം ഇന്ന് പ്രഖ്യാപിച്ചേക്കും. തെലുങ്കിലെ സൂപ്പര്‍ താരങ്ങളായ ചിരഞ്ജീവി, നാഗാര്‍ജുന എന്നിവര്‍ക്കൊപ്പം സിനിമ മേഖലയുമായി ബന്ധപ്പെട്ട ചില വ്യവസായികളും ടീമില്‍ നിക്ഷേപം നടത്തുമെന്ന് സൂചനയുണ്ട്. നിലവില്‍ ബ്ലാസ്റ്റേഴ്‌സിന്റെ 80 ശതമാനം ഓഹരികള്‍ ഹൈദരാബാദ് ആസ്ഥാനമായ പ്രസാദ് ഗ്രൂപ്പിന്റേയും 20 ശതമാനം ഓഹരികള്‍ സച്ചിന്റേയും കൈവശമാണുള്ളത്.

Read More >>