കേരളത്തിന്റെ മദ്യത്തിനും മയക്കുമരുന്നിനുമെതിരെയുള്ള പോരാട്ടങ്ങള്‍ക്ക് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ബ്രാന്‍ഡ്‌ അംബാസഡറാകും

കേരളത്തില്‍ വര്‍ദ്ധിച്ചു വരുന്ന ലഹരി മരുന്നുകളുടെ ഉപയോഗത്തിന് എതിരെയുള്ള പോരാട്ടത്തിന് സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പിന്തുണ.

കേരളത്തിന്റെ മദ്യത്തിനും മയക്കുമരുന്നിനുമെതിരെയുള്ള പോരാട്ടങ്ങള്‍ക്ക് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ബ്രാന്‍ഡ്‌ അംബാസഡറാകും

തിരുവനന്തപുരം: കേരളത്തില്‍ വര്‍ദ്ധിച്ചു വരുന്ന ലഹരി മരുന്നുകളുടെ ഉപയോഗത്തിന് എതിരെയുള്ള പോരാട്ടത്തിന് സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പിന്തുണ.

കേരളത്തിന്റെ മദ്യത്തിനും മയക്കുമരുന്നിനുമെതിരെയുള്ള പോരാട്ടങ്ങള്‍ക്ക് സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പേര് ഉപയോഗിക്കാന്‍ അനുവദിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അദ്ദേഹത്തോട് അഭ്യര്‍ഥിക്കുകയും അദ്ദേഹം സമ്മതം മൂളുകയുമായിരുന്നു.

തുടര്‍ന്ന് നടന്ന വാര്‍ത്ത സമ്മേളനത്തില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കേരളത്തിന്റെ ലഹരി മരുന്നുകള്‍ക്ക് എതിരെയുള്ള പോരാട്ടത്തിന് നേതൃത്വം നല്‍കുമെന്നും അദ്ദേഹം ഈ വിഷയത്തില്‍ കേരളത്തിന്റെ ബ്രാന്‍ഡ് അംബസഡര്‍ ആയിരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.


കേരള ബ്ലാസ്റ്റേഴ്സിന്‍റെ പുതിയ ഉടമകളെ സംസ്ഥാനത്തിന് പരിചയപ്പെടുത്താനും കേരളത്തിലെ ഫുട്ബോളിന്റെ സാധ്യതകളെ കുറിച്ച് കൂടുതല്‍ ചര്‍ച്ച നടത്താനുമാണ് സച്ചിനും സംഘവും തിരുവനന്തപുരത്ത്എത്തി മുഖ്യമന്ത്രിയടക്കമുള്ളവരെ കണ്ടത്.Read More >>