ശബരിമല ദര്‍ശനത്തിന് ആണ്‍വേഷം കെട്ടിയെത്തിയ യുവതി ദേവസ്വം ഗാര്‍ഡുകളുടെ പിടിയിലായി

തമിഴ്നാട് മധുര സ്വദേശിനി കാര്‍ത്തികയെന്ന ലക്ഷ്മി (17)യാണ് പിടിയിലായതെന്ന് പോലീസ് അറിയിച്ചു. ഇന്നലെ രാവിലെയാണ് ശിരസ് മുണ്ഡനം ചെയ്ത് ഷര്‍ട്ടും പാന്റ്സും ധരിച്ച യുവതി സന്നിധാനത്തേക്ക് പോകാന്‍ എത്തിയത്.

ശബരിമല ദര്‍ശനത്തിന് ആണ്‍വേഷം കെട്ടിയെത്തിയ യുവതി ദേവസ്വം ഗാര്‍ഡുകളുടെ പിടിയിലായി

ആണ്‍വേഷം കെട്ടി ശബരിമല ദര്‍ശനത്തിന് വന്ന യുവതി ദേവസ്വം ഗാര്‍ഡുകളുടെ പിടിയില്‍. തമിഴ്നാട് മധുര സ്വദേശിനി കാര്‍ത്തികയെന്ന ലക്ഷ്മി (17)യാണ് പിടിയിലായതെന്ന് പോലീസ് അറിയിച്ചു. ഇന്നലെ രാവിലെയാണ് ശിരസ് മുണ്ഡനം ചെയ്ത് ഷര്‍ട്ടും പാൻ്റും ധരിച്ച് യുവതി സന്നിധാനത്തേക്ക് പോകാന്‍ എത്തിയത്.

യുവതിയുടെ വരവ് തനിച്ചായിരുന്നു. ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ദേവസ്വം ഗാര്‍ഡുകള്‍ പമ്പ അന്നദാന മണ്ഡപത്തിന് സമീപം തടഞ്ഞു നിര്‍ത്തി പരിശോധിക്കുകയായിരുന്നു. യുവതിയാണെന്ന് മനസിലായതോടെ അവിടെത്തന്നെയുള്ള റസ്‌ക്യു ഷെല്‍ട്ടറില്‍ പോലീസ് തടഞ്ഞു വെയ്ക്കുകയായിരുന്നു.

യുവതിയുടെ ബന്ധുക്കളെ വിവരമറിയിച്ചിടുണ്ടെന്ന് പോലീസ് അറിയിച്ചു. അവിടെ നിന്നെത്തുന്ന ബന്ധുക്കള്‍ക്കൊപ്പം യുവതിയെ വിട്ടയയ്ക്കുമെന്നും പോലീസ് പറഞ്ഞു.