കോടതി വളപ്പില്‍ മാധ്യമ പ്രവര്‍ത്തകരെ അക്രമിച്ച കേസിലെ പ്രതികള്‍ കീഴടങ്ങി

തിരുവനന്തപുരം വട്ടിയൂര്‍കാവ് സ്വദേശി വിഷ്ണു, ചെര്‍പ്പുളശ്ശേരി സ്വദേശി സജീഷ് എന്നിവരാണ് ഇന്നു രാവിലെ ഷൊര്‍ണൂര്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്.

കോടതി വളപ്പില്‍ മാധ്യമ പ്രവര്‍ത്തകരെ അക്രമിച്ച കേസിലെ പ്രതികള്‍ കീഴടങ്ങി

പാലക്കാട്: ഒറ്റപ്പാലത്തെ കോടതി വളപ്പില്‍ മാധ്യമ പ്രവര്‍ത്തകരെ ആക്രമിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്ത രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കീഴടങ്ങി. തിരുവനന്തപുരം വട്ടിയൂര്‍കാവ് സ്വദേശി വിഷ്ണു, ചെര്‍പ്പുളശ്ശേരി സ്വദേശി സജീഷ് എന്നിവരാണ് ഇന്നു രാവിലെ ഷൊര്‍ണൂര്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്.

ഒറ്റപ്പാലം കേന്ദ്രീകരിച്ച് ആര്‍ എസ് എസ് പ്രചാരകനായി പ്രവര്‍ത്തിക്കുന്ന വിഷ്ണു നേരത്തെ ഒരു കേസിലും പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. ഞാറയ്ക്കല്‍ സ്റ്റേഷന്‍ പരിധിയിലാണ് ഇത് സംബന്ധിച്ച് വിഷ്ണുവിനെതിരെ കേസുള്ളത്. കഴിഞ്ഞ ദിവസം ഭീഷണി മുഴക്കിയ ശേഷം ബൈക്കില്‍ കോടതിവളപ്പില്‍നിന്ന് പുറത്തേക്ക് പോയ അക്രമികള്‍ അജ്ഞാത കേന്ദ്രത്തില്‍ ഒളിവില്‍ കഴിയുകയായിരുന്നു.

അക്രമത്തെ അപലപിക്കാനോ അക്രമികളെ തള്ളിപ്പറയാനോ ആര്‍എസ്എസ് നേതൃത്വം ഇതുവരെ തയ്യാറായിട്ടില്ല. അക്രമികള്‍ക്കായി പൊലീസ് അവരുടെ വീടുകളിലും താമസ സ്ഥലത്തും തിരച്ചില്‍ നടത്തിയിരുന്നു. വീട്ടില്‍ എത്തിയിട്ടില്ലെന്ന വിവരമാണ് ബന്ധുക്കള്‍ പൊലീസിന് നല്‍കിയത്.

Story by