ഒറ്റപ്പാലത്ത് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച സംഭവം; പോലീസ് തിരയുന്ന പ്രചാരകന്‍ വിഷ്ണു മുമ്പ് ഒരു പോലീസുകാരെന കുത്തിയ കേസിലും പ്രതി

വിഷ്ണു ഒറ്റപ്പാലം കേന്ദ്രീകരിച്ച് ആര്‍എസ്എസ് പ്രചാരകനായി പ്രവര്‍ത്തിക്കുകയാണ്. നേരത്തെ ഒരു പൊലീസുകാരനെ കുത്തിയ സംഭവത്തില്‍ വിഷ്ണുവിന്റെ പേരില്‍ ഞാറയ്ക്കല്‍ സ്റ്റേഷന്‍ പരിധിയില്‍ കേസുമുണ്ട്. മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കുകയും ഭീകണിപ്പെടുത്തുകയും ചെയ്ത ശേഷം ബൈക്കില്‍ കോടതിവളപ്പില്‍നിന്ന് പുറത്തേക്ക് പോയ അക്രമികള്‍ അജ്ഞാത കേന്ദ്രത്തില്‍ ഒളിവില്‍ കഴിയുകയാണെന്നും പോലീസ് അറിയിച്ചു.

ഒറ്റപ്പാലത്ത് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച സംഭവം; പോലീസ് തിരയുന്ന പ്രചാരകന്‍ വിഷ്ണു മുമ്പ് ഒരു പോലീസുകാരെന കുത്തിയ കേസിലും പ്രതി

കഴിഞ്ഞ ദിവസം മാധ്യമ പ്രവര്‍ത്തകരെ ആക്രമിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്ത ആര്‍എസ്എസ് പ്രചാരകന്‍ വിഷ്ണു മുമ്പ് ഒരു പോലീസുകാരെന കുത്തിയ കേസില്‍ പ്രതി. ആരകമണം നടത്തിയത് ആര്‍എസ്എസ് പ്രാചരകരുടെ നേതൃത്വത്തിലുള്ള സംഘമാണെന്നും തിരുവനന്തപുരം വട്ടിയൂര്‍കാവ് സ്വദേശി വിഷ്ണു, നെല്ലായി സ്വദേശികളായ സുബ്രഹ്മണ്യന്‍, കൃഷ്ണന്‍, മോനു എന്നിവരുടെ നേതൃത്വത്തിലാണ് അക്രമം നടത്തിയതെന്നും പോലീസ് പറഞ്ഞു.

വിഷ്ണു ഒറ്റപ്പാലം കേന്ദ്രീകരിച്ച് ആര്‍എസ്എസ് പ്രചാരകനായി പ്രവര്‍ത്തിക്കുകയാണ്. നേരത്തെ ഒരു പൊലീസുകാരനെ കുത്തിയ സംഭവത്തില്‍ വിഷ്ണുവിന്റെ പേരില്‍ ഞാറയ്ക്കല്‍ സ്റ്റേഷന്‍ പരിധിയില്‍ കേസുമുണ്ട്. മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കുകയും ഭീകണിപ്പെടുത്തുകയും ചെയ്ത ശേഷം ബൈക്കില്‍ കോടതിവളപ്പില്‍നിന്ന് പുറത്തേക്ക് പോയ അക്രമികള്‍ അജ്ഞാത കേന്ദ്രത്തില്‍ ഒളിവില്‍ കഴിയുകയാണെന്നും പോലീസ് അറിയിച്ചു.

ഇതിനിടെ ആക്രമണത്തെ അപലപിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ രംഗത്തെത്തി. മാധ്യമ സ്വാതന്ത്ര്യത്തിന് നേരെ നടക്കുന്ന ഏത് കടന്നാക്രമണവും അപലപനീയമാണ്. മാധ്യമ സ്വാതന്ത്രം കാത്തുസൂക്ഷിക്കേണ്ടത് ഒരു ജനാധിപത്യ സമൂഹത്തിന്റെ പ്രധാനപ്പെട്ട കടമയാണ്. അത്തരത്തില്‍ ഒരുവീഴ്ചയും ഒരുഭാഗത്തുനിന്നും ഉണ്ടാകരുത്. കേരളത്തില്‍ കുറേ നാളുകളായി നിരവധി തവണ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ അക്രമവും സ്വാതന്ത്ര്യ ധ്വസനവും നടന്നിട്ടുണ്ട്. എല്ലാം അപലപനീയമാണ്. ഒന്നിനെയും ന്യായീകരിക്കാനാവില്ല- കുമ്മനം പറഞ്ഞു.

ആര്‍എസ്എസ്, ബിജെപി നേതൃത്വത്തിന്റെ അറിവോടെയുള്ള അഭയകേന്ദ്രത്തിലാണ് അക്രമസംഘം ഒളിവില്‍ കഴിയുന്നതെന്നാണ് സൂചനകള്‍. കുമ്മനം രാജശേഖരന്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍.
അക്രമികള്‍ക്കായി പൊലീസ് അവരുടെ വീടുകളിലും താമസ സ്ഥലത്തും ഇന്നലെ രാത്രി തന്നെ തെരച്ചില്‍ നടത്തിയിരുന്നു. വീട്ടില്‍ എത്തിയിട്ടില്ലെന്ന വിവരമാണ് ബന്ധുക്കള്‍ പൊലീസിന് നല്‍കിയത്.

Read More >>