കാറുകള്‍ക്ക് പുറമേ കപ്പലുകളും നിര്‍മ്മിച്ച്‌ റോള്‍സ് റോയ്സ്

നാവികരുടെ സഹായമില്ലാതെ റിമോട്ട് കണ്ട്രോളിലൂടെ നിയന്ത്രിക്കാവുന്ന 'ഓട്ടോണോമസ്' ചരക്കുകപ്പലുകളാണ് കമ്പനി പുറത്തിറക്കാന്‍ ഒരുങ്ങുന്നത്.

കാറുകള്‍ക്ക് പുറമേ കപ്പലുകളും നിര്‍മ്മിച്ച്‌ റോള്‍സ് റോയ്സ്

ആഡംബര കാര്‍ നിര്‍മ്മാതാക്കളായ റോള്‍സ് റോയ്സ്  കപ്പല്‍ നിര്‍മ്മാണത്തില്‍  ചുവടുറപ്പിക്കാനൊരുങ്ങുന്നു.അതും നാവികരുടെ സഹായമില്ലാതെ റിമോട്ട് കണ്ട്രോളിലൂടെ നിയന്ത്രിക്കാവുന്ന 'ഓട്ടോണോമസ്' ചരക്കുകപ്പലുകളാണ് കമ്പനി പുറത്തിറക്കാന്‍ ഒരുങ്ങുന്നത്.

ലോകത്തിന്റെ ഏതു ഭാഗത്താണെങ്കിലും  7-14 പേര്‍ ചേര്‍ന്ന കണ്ട്രോള്‍ ഹബ്ബിലിരുന്നു ഇത്തരം ഡ്രോണ്‍ കപ്പലുകളെ നിയന്ത്രിക്കാനാകും. സ്മാര്‍ട്ട് സ്ക്രീനുകളും ഹോളോഗ്രാം സംവിധാനങ്ങളും മാത്രമാണ് ഡ്രോണ്‍ കപ്പലുകളുടെ യാത്രക്ക് ആവശ്യമായി വരുന്നത്. രണ്ട് വര്‍ഷത്തോളം നീണ്ട ഡിസൈനിങ്ങിനും മറ്റു നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും ശേഷം ഡ്രോണ്‍ കപ്പലുകളുടെ സര്‍വ്വീസ് നടത്താനുള്ള ഒരുക്കത്തിലാണ് റോള്‍സ് റോയ്സ്. 2020-ഓടുകൂടി ആദ്യ സര്‍വ്വീസ് നടത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്.