ആറ്റിങ്ങലില്‍ വാഹനാപകടം; മെഡിക്കല്‍ കോളേജ് പിജി വിദ്യാര്‍ത്ഥിനി മരിച്ചു

ആറ്റിങ്ങല്‍ ഐടിഐക്ക് സമീപമുണ്ടായ വാഹനാപകടത്തില്‍ മെഡിക്കല്‍ കോളേജിലെ പിജി വിദ്യാര്‍ത്ഥിയായ ഡോ. സുമലക്ഷ്മി (30) മരണമടഞ്ഞു

ആറ്റിങ്ങലില്‍ വാഹനാപകടം; മെഡിക്കല്‍ കോളേജ് പിജി വിദ്യാര്‍ത്ഥിനി മരിച്ചു

ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ ഐടിഐക്ക് സമീപമുണ്ടായ വാഹനാപകടത്തില്‍ മെഡിക്കല്‍ കോളേജിലെ പിജി വിദ്യാര്‍ത്ഥിയായ ഡോ. സുമലക്ഷ്മി (30) മരണമടഞ്ഞു. അനാട്ടമി വിഭാഗത്തിലെ രണ്ടാം വര്‍ഷ പിജി വിദ്യാര്‍ത്ഥിനിയാണ് സുമലക്ഷ്മി. പരുത്തിപ്പാറയിലാണ് താമസം. ഭര്‍ത്താവ് അജിത്തും (31) മകള്‍ ആദിയും (7 മാസം) പരിക്കുകളോടെ അനന്തപുരി ആശുപത്രിയില്‍ ചികിത്സയിലാണ്.

മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുമ്പോള്‍ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് കൊണ്ടുവരും. പരുക്കേറ്റവരെ ആദ്യം ഗോകുലം ആശുപത്രിയിലും പിന്നീട് അനന്തപുരി ആശുപത്രിയിലേക്കും കൊണ്ടുപോയി.

ഡോ. സുമലക്ഷ്മിയുടെ മൃതദേഹം വൈകുന്നേരം 3.30ന് മെഡിക്കല്‍ കോളേജിലെ ഓള്‍ഡ് ആഡിറ്റോറിയത്തിന് മുമ്പില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.