മിന്നല്‍ പരിശോധനയിലൂടെ അനധികൃത മദ്യവില്‍പ്പന നടത്തിയ രണ്ടു ഹോട്ടലുകള്‍ അടച്ചുപൂട്ടി എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ്

സിയോണില്‍ അനധികൃതമായി മദ്യം വില്‍കകുന്നത് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഹോട്ടല്‍ അടപ്പിച്ചത്. ഇവിടെനിന്ന് മടങ്ങും വഴിയാണ് പത്തനംതിട്ടയിലെ മാരാമണ്‍ ഹോട്ടലില്‍ എക്സൈസ് സംഘം പരിശോധന നടത്തുകയായിരുന്നു. ഇവിടെ ഹട്ടുകളില്‍ അനധികൃതമായി ബിയര്‍ വിളമ്പുന്നതായും സംഘം കണ്ടെത്തി.

മിന്നല്‍ പരിശോധനയിലൂടെ അനധികൃത മദ്യവില്‍പ്പന നടത്തിയ രണ്ടു ഹോട്ടലുകള്‍ അടച്ചുപൂട്ടി എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ്

അനധികൃത മദ്യവില്‍പ്പന നടത്തിയ രണ്ടു ഹോട്ടലുകള്‍ മിന്നല്‍ പരിശോധനയിലൂടെ അടച്ചുപൂട്ടി എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ്. പത്തനംതിട്ടയിലെ രണ്ട് ഹോട്ടലുകളിലാണ് ഋഷിരാജ് സിങ് പരിശോധന നടത്തി അടപ്പിച്ചത്. കോഴഞ്ചേരി സിയോണ്‍, പത്തനംതിട്ട മാരാമണ്‍ എന്നീ ഹോട്ടലുകളിലാണ് ഋഷിരാജ് സിങിന്റെ നേതൃത്വത്തില്‍ എക്സൈസ് സംഘം പരിശോധന നടത്തിയത്.

സിയോണില്‍ അനധികൃതമായി മദ്യം വില്‍കകുന്നത് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഹോട്ടല്‍ അടപ്പിച്ചത്. ഇവിടെനിന്ന് മടങ്ങും വഴിയാണ് പത്തനംതിട്ടയിലെ മാരാമണ്‍ ഹോട്ടലില്‍ എക്സൈസ് സംഘം പരിശോധന നടത്തുകയായിരുന്നു. ഇവിടെ ഹട്ടുകളില്‍ അനധികൃതമായി ബിയര്‍ വിളമ്പുന്നതായും സംഘം കണ്ടെത്തി.

പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് ഹോട്ടലുകള്‍ക്കെതിരെ നടപടിക്ക് ഋഷിരാജ് സിങ് ശുപാര്‍ശ ചെയ്തിട്ടുണ്ട്. നേരത്തെ തലസ്ഥാനത്തെ ഉള്‍പ്പെടെ ബാറുകളിലും കള്ളുഷാപ്പുകളും ഋഷിരാജ് സിങിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയിരുന്നു. പരിശോധനയില്‍ അനധികൃതമായി വിദേശമദ്യം സൂക്ഷിച്ചിരുന്ന ബിയര്‍ പാര്‍ലര്‍ പൂട്ടുകയും ജീവനക്കാരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

Read More >>