രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്‌മെന്റ് സ്റ്റഡീസ് കേസ് ഒത്തുതീര്‍പ്പായി

സോണിയാ ഗാന്ധി പ്രതിയാണെന്ന തരത്തില്‍ ദേശീയ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വാര്‍ത്ത വന്നത് കാര്യങ്ങള്‍ അറിയാതെ ആണെന്നും ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു. രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തിക്കുന്നത് ഒരു സൊസൈറ്റിക്ക് കീഴിലാണ്. സോണിയാ ഗാന്ധിക്ക് ഇതുമായി പ്രത്യക്ഷമായോ പരോക്ഷമായോ ബന്ധമില്ല.

രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്‌മെന്റ് സ്റ്റഡീസ് കേസ് ഒത്തുതീര്‍പ്പായി

രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്‌മെന്റ് സ്റ്റഡീസുമായി ബന്ധപ്പെട്ട സിവില്‍ കേസ് ഒത്തു തീര്‍പ്പായി. കരാറുകാരനുമായുള്ള കേസ് കോടതിക്ക് പുറത്തു വച്ചാണ് ഒത്തു തീര്‍പ്പായത്. കേസ് ഒത്തു തീര്‍പ്പായ വിവരം കോടതിയെ അറിയിച്ചു.  കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി പ്രതിയാണെന്ന തരത്തില്‍ പുറത്തു വന്ന വാര്‍ത്തകള്‍ക്ക് ഒരടിസ്ഥാനവും ഇല്ലെന്നും ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഹിദൂര്‍ മുഹമ്മദ് പറഞ്ഞു.

സോണിയാ ഗാന്ധി പ്രതിയാണെന്ന തരത്തില്‍ ദേശീയ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വാര്‍ത്ത വന്നത് കാര്യങ്ങള്‍ അറിയാതെ ആണെന്നും ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു. രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തിക്കുന്നത് ഒരു സൊസൈറ്റിക്ക് കീഴിലാണ്. സോണിയാ ഗാന്ധിക്ക് ഇതുമായി പ്രത്യക്ഷമായോ പരോക്ഷമായോ ബന്ധമില്ല. അതിനാല്‍ തന്നെ സോണിയാ ഗാന്ധിയെ പ്രതി ചേര്‍ത്താല്‍ അത് നിയമ പരമായി ൻിലനില്‍ക്കില്ല. സോണിയാ ഗാന്ധിക്ക് ഇതുമായി യാതൊരു ബന്ധവും ഇല്ലെന്നിരിക്കെ അവര്‍ക്ക് എതിരെ വാര്‍ത്ത വന്നത് ദൗര്‍ഭാഗ്യകരമാണെന്ന് ഹിദൂര്‍ മുഹമ്മദ് പറഞ്ഞു.

കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ചാണ്ടി, വിഎം സുധീരന്‍,രമേശ് ചെന്നിത്തല,പി പി തങ്കച്ചന്‍,തെന്നത ബാലകൃഷ്ണപിള്ള തുടങ്ങിയവര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അംഗങ്ങളാണ്.

Read More >>