രഘുറാം രാജന് 'അന്താരാഷ്‌ട്ര ഓഫറുകള്‍'

റിസര്‍വ് ബാങ്കിന്റെ അടുത്ത ഗവര്‍ണര്‍ ആരാകുമെന്ന ഊഹോപോഹങ്ങള്‍ക്കിടെ സ്ഥാനമൊഴിയുന്ന ഗവര്‍ണര്‍ രഘുറാം രാജനെ തേടി 'അന്താരാഷ്‌ട്ര ഓഫറുകള്‍'.

രഘുറാം രാജന്

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്കിന്റെ അടുത്ത ഗവര്‍ണര്‍ ആരാകുമെന്ന ഊഹോപോഹങ്ങള്‍ക്കിടെ സ്ഥാനമൊഴിയുന്ന ഗവര്‍ണര്‍ രഘുറാം രാജനെ തേടി 'അന്താരാഷ്‌ട്ര ഓഫറുകള്‍'.

അന്താരാഷ്ട്ര തലത്തില്‍ രാജന് നിരവധി ഓഫറുകള്‍ വന്നെങ്കിലും അതില്‍ ഏറ്റവും ആകര്‍ഷകം സൗദി രാജാവില്‍ നിന്നുള്ളതാണ്. സൗദി അറേബ്യന്‍ സമ്പദ്ഘടനയുടെ വൈവിധ്യ വത്കരണത്തിന് ചുക്കാന്‍ പിടിക്കാനാണ് സൗദി രാജാവ് രാജനെ ക്ഷണിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ എണ്ണയുമായി ബന്ധപ്പെട്ട സൗദിയുടെ സമ്പദ്ഘടന വ്യത്യസ്ത മറ്റു മേഖലകളിലേയ്ക്കുകൂടി വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോട് കൂടിയാണ് സൗദി രാജന്‍റെ സേവനംതേടുന്നത്.  ആകര്‍ഷകമായി പ്രതിഫലത്തോടൊപ്പം ഏത് രാജ്യത്ത് താമസിക്കാനുള്ള സ്വാതന്ത്ര്യവും സൗദി വാഗ്ദാനം ചെയ്തിട്ടുണ്ട്. മാസത്തില്‍ പത്ത് ദിവസംമാത്രം സൗദിയില്‍ ഉണ്ടായാല്‍ മതിയെന്നും അവര്‍ അറിയിച്ചിട്ടുണ്ട് എന്നാണ് സൂചന.


അതെസമയം, രാജനേക്കാല്‍ ഒട്ടും മോശമല്ലാത്തയാളെ ആര്‍ബിഐ തലപ്പത്തേക്ക് കൊണ്ടുവരാന്‍ മോദി സര്‍ക്കാര്‍ ശ്രമംതുടങ്ങിയിട്ടുണ്ട്. രാജന്റെ പിൻഗാമിയെ ഉടൻ തന്നെ പ്രഖ്യാപിക്കുമെന്ന് കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി വ്യക്തമാക്കിയിട്ടുണ്ട്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ചെയർപേഴ്‌സൺ, 60 കാരിയായ അരുന്ധതി ഭട്ടാചാര്യ ഉൾപ്പെടെ ഏഴു പേരുകളാണ് ആർബിഐ ഗവർണർ സ്ഥാനത്തേക്ക് ഉയർന്നു കേൾക്കുന്നത്.
ആർബിഐയിലെ നാല് ഡപ്യൂട്ടി ഗവർണർമാരിലൊരാളായ ഉർജിത്ത് പട്ടേലിനാണ് ഏറ്റവുമധികം സാധ്യത കൽപിക്കുന്നത്. 52കാരനായ ഉർജിത്ത് സാമ്പത്തിക ഉദാരവത്കരണ നയങ്ങളുടെ വക്താവാണ്.

ആർബിഐ ഡപ്യൂട്ടി ഗവർണർമാരായിരുന്ന രാകേഷ് മോഹൻ (68), സുബിർ ഗോകർൺ (56)എന്നിവരും സാധ്യതാ പട്ടികയിലുണ്ട്. കേന്ദ്ര സർക്കാറിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന അശോക് ലാഹ്‌രി (64), നാഷണൽ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് ചെയർമാൻ അശോക് ചൗള (65), ധനകാര്യ സെക്രട്ടറിയായിരുന്ന വിജയ് കേൽക്കർ (74) എന്നിവരാണ്  സാധ്യതാ ലിസ്റ്റിലുള്ള മറ്റുള്ളവർ.

Read More >>