മാസപ്പിവി നിരീക്ഷിക്കാന്‍ സൗദിയിലെ മുസ്ലിം മതവിശ്വാസികളോട് അഭ്യര്‍ഥിച്ച് സൗദി സുപ്രീം കോര്‍ട്ട്

അടുത്ത ഞായറാഴ്ച വൈകുന്നേരം റംസാന്‍ മാസപ്പിവി നിരീക്ഷിക്കാന്‍ സൗദിയിലെ എല്ലാ മുസ്ലിം മതവിശ്വാസികളോടും സൗദി സുപ്രീം കോര്‍ട്ട് അഭ്യര്‍ഥിച്ചിട്ടുണ്ട്.

മാസപ്പിവി നിരീക്ഷിക്കാന്‍ സൗദിയിലെ മുസ്ലിം മതവിശ്വാസികളോട് അഭ്യര്‍ഥിച്ച് സൗദി സുപ്രീം കോര്‍ട്ട്

ദുബായ്: പരിശുദ്ധ റംസാന്‍ മാസത്തിന് തുടക്കം കുറിക്കാനുള്ള മാസപ്പിറവി കാണാന്‍ യുഎഇയും സൗദി അറേബ്യയും പ്രത്യേകം സമിതികളെ നിയോഗിച്ചു. ഈ സമിതികള്‍ നാളെ വൈകിട്ട് ഏഴിന് സമ്മേളിക്കും. രാത്രി ഒമ്പത് മണിയോടെ പ്രഖ്യാപനം ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അടുത്ത ഞായറാഴ്ച വൈകുന്നേരം റംസാന്‍ മാസപ്പിവി നിരീക്ഷിക്കാന്‍ സൗദിയിലെ എല്ലാ മുസ്ലിം മതവിശ്വാസികളോടും സൗദി സുപ്രീം കോര്‍ട്ട് അഭ്യര്‍ഥിച്ചിട്ടുണ്ട്.

നാളെയാണ് ശഅബാന്‍ മാസം 29. നാളെ വൈകുന്നേരമാണ് റംസാന്റെ ആരംഭം അറിയിക്കുന്ന മാസപ്പിറവി ദര്‍ശിക്കേണ്ടത്. നഗ്ന നേത്രങ്ങള്‍കൊണ്ടോ ബൈനോക്കുലര്‍ പോലെയുള്ള ഉപകരണങ്ങളുടെ സഹായത്താലോ മാസപ്പിറവി നിരക്ഷിക്കാവുന്നതാണ്. മാസപ്പിറവി ദൃശ്യമായവര്‍ തൊട്ടടുത്ത കോടതികളിലോ ബന്ധപ്പെട്ട അധികൃതരെയോ വിവരമറിയിക്കണമെന്നും അറിയിപ്പില്‍ പറയുന്നു.

നാളെ വൈകുന്നേരം മാസപ്പിറവി ദൃശ്യമായാല്‍ ജൂണ്‍ അഞ്ചാം തീയതിയോടെ ശഅബാന്‍ മാസം അവസാനിച്ച് ആറിന് തിങ്കളാഴ്ച റംസാന്‍ ഒന്നാം തീയതിയായി കണക്കാക്കി റമദാന് തുടക്കമാവും.

ഞായറാഴ്ച മാസപ്പിറവി കണ്ടതായി വിശ്വാസ്യയോഗ്യമായ വിവരം ലഭ്യമായില്ലെങ്കില്‍ ജൂണ്‍ ആറിന് തിങ്കളാഴ്ച ശാബാന്‍ മാസം മുപ്പത് പൂര്‍ത്തിയായതായും ഏഴിന് ചൊവ്വാഴ്ച മുതല്‍ റംസാന് തുടക്കമാവും.

Read More >>