തിന്മയില്‍ നിന്നു അകലുക നന്മയെ പുണരുക; സഹജീവികളോടുള്ള മനോഭാവത്തെ ചിട്ടപ്പെടുത്താന്‍ കൂടിയാവണം ഓരോ വ്രതകാലവും

'വാക്കിലും നോക്കിലും പ്രവൃത്തികളിലും നിയന്ത്രണം പാലിക്കാത്തവര്‍ അന്നപാനീയങ്ങള്‍ ഉപേക്ഷിച്ച് പട്ടിണി കിടന്നാല്‍ അത് യഥാര്‍ഥ വ്രതാനുഷ്ഠാനം ആകുകയില്ല. ഹൃദയം കൊണ്ടു കൂടി ആചരിക്കാത്ത നോമ്പ് അല്ലാഹുവിന് ആവശ്യവുമില്ല'. ആരെങ്കിലും കള്ളവാക്കുകളും നീച പ്രവൃത്തികളും ഉപേക്ഷിക്കുന്നില്ലെങ്കില്‍ അവന്റെ നോമ്പ് സ്വീകാര്യയോഗ്യമല്ലെന്ന പ്രവാചകരുടെ അധ്യാപനം ഇതിനു അടിവരയിടുന്നു.....

തിന്മയില്‍ നിന്നു അകലുക നന്മയെ പുണരുക;  സഹജീവികളോടുള്ള മനോഭാവത്തെ ചിട്ടപ്പെടുത്താന്‍ കൂടിയാവണം ഓരോ വ്രതകാലവും

പാപമോചനം, നരകമോചനം, സ്വര്‍ഗ ലബ്ദി, അശരണര്‍ക്കു സഹായം, സമൂഹ നോമ്പു തുറകള്‍, ധാന ധര്‍മ്മങ്ങള്‍ അങ്ങനെ ഒരു പാടു പ്രതീക്ഷകളും നന്മകളും കൊണ്ടു അനുഗ്രഹീകതമാണ് റംസാനിന്റെ ദിന
രാത്രങ്ങള്‍. എന്നാല്‍ നോമ്പു കാലം ഒരു വ്യക്തിയുടെ സാമുഹ്യ ജീവിത്തതെ പരിവപ്പെടുത്താന്‍ വിശിഷ്യ കുട്ടികളില്‍ ചില സാമൂഹിക ശീലങ്ങളെ കൂടെ രൂപപ്പെടുത്തുന്നതില്‍ വലിയ പങ്കു വഹിക്കുന്നുണ്ട്.

ഒരു മനുഷ്യന്റെ സാമുഹിക വ്യക്തിത്വം രുപപ്പെടുത്തിയെടുക്കാനുള്ള അവസരമാണ് ഓരോ നോമ്പുകാലവും. ജീവിതത്തന്റെ നിഖില മേഖലകളില്‍ അലസമായി നടന്നു നീങ്ങുന്നവരോടാണ് ഒരു മാസക്കാലം ആനാവശ്യ വാക്കും പ്രവര്‍ത്തിയും കാഴ്ചകളും എന്തിനിത്രെ അനാവശ്യ ചിന്തകളെ വരെ അകറ്റി നിര്‍ത്താനാണ് ദൈവം ആവശ്യപ്പെടുന്നത്.


നാവ്, കണ്ണ്, കാത് അടക്കമുള്ള അവയവങ്ങളിലൂടെ സംഭവിക്കാന്‍ സാധ്യതയുള്ള തെറ്റുകളില്‍നിന്നും ഏഷണി, പരദൂഷണം എന്നിവയില്‍നിന്നും നോമ്പുകാര്‍ വിട്ടുനില്‍ക്കണം. സ്വന്തം സഹോദരന്റെ പച്ചമാംസം കഴിക്കുന്നതിനു തുല്യമാണ് പരദൂഷണമെന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്. മനുഷ്യമനസിന്റെ ഇച്ഛകളെ കടിഞ്ഞാണിട്ട് എല്ലാം അല്ലാഹുവിനു വേണ്ടി സമര്‍പ്പിക്കുന്ന തീവ്രപരിശീലനം കൂടിയാണ് വ്രതാനുഷ്ഠാനം.

'വാക്കിലും നോക്കിലും പ്രവൃത്തികളിലും നിയന്ത്രണം പാലിക്കാത്തവര്‍ അന്നപാനീയങ്ങള്‍ ഉപേക്ഷിച്ച് പട്ടിണി കിടന്നാല്‍ അത് യഥാര്‍ഥ വ്രതാനുഷ്ഠാനം ആകുകയില്ല. ഹൃദയം കൊണ്ടു കൂടി ആചരിക്കാത്ത നോമ്പ് അല്ലാഹുവിന് ആവശ്യവുമില്ല'. ആരെങ്കിലും കള്ളവാക്കുകളും നീച പ്രവൃത്തികളും ഉപേക്ഷിക്കുന്നില്ലെങ്കില്‍ അവന്റെ നോമ്പ് സ്വീകാര്യയോഗ്യമല്ലെന്ന പ്രവാചകരുടെ അധ്യാപനം ഇതിനു അടിവരയിടുന്നു.

ഒരു മാസക്കാലത്തെ ഈ പരിശീലനം കുട്ടികളുടെ വ്യക്തി ജീവിതത്തിലും കാര്യമായ മാറ്റങ്ങള്‍ സൃഷടിക്കാനുതകുന്നതാണ്. കാരണം റമദാന്‍ വിശപ്പിന്ന് രണ്ട് ആധികാരികതകളാണുള്ളത്. ദേഹം വിശക്കുമ്പോള്‍ ദേഹി ഉണരുന്നുവെന്ന ആത്മീയ മാനവും, ആമാശയം വളരുമ്പോള്‍ ഭൂമിയിലെ ദരിദ്രരുടെ പഷ്ണിത്താപമറിയുന്നുവെന്ന ഭൗതിക മാനവും.ദേഹേച്ഛയ്ക്കു കടിഞ്ഞാണിടാത്ത അവസ്ഥയിലാണ് പല ഭൂഷണമല്ലാത്ത ചിന്തള്‍ ഉടലെടുക്കുന്നതും അവ പ്രവര്‍ത്തി പദത്തിലേക്കും പരിണമിക്കുന്നതിനു കാരണമാവുന്നതും. എന്നാല്‍ വ്രതാനുഷ്ഠാനം അത്തരം സാഹചര്യങ്ങളുടെ സാധ്യതകളെ അസാധുവാക്കുകായാണ് ചെയ്യുന്നത്.

സ്വന്തം വീട്ടില്‍ വിഭവ സമൃദ്ധമായ അന്ന പാനീയങ്ങള്‍ ലഭ്യമായിട്ടും പകലന്തിയോളം വിശ്വാസികള്‍ പട്ടിണി കടിക്കുന്നത് ദൈവത്തിന്റെ പ്രീതി മാത്രം കാംക്ഷിച്ചാണ്. ഇത് പട്ടിണി കിടക്കുന്ന സഹജീവികളുടെ പ്രയാസത്തെ കുറിച്ചു മനസ്സിലാക്കാനുള്ള അവസരവും കൂടിയാണ്. എത്ര വലിയ പണക്കാരനാണെങ്കിലും ഇങ്ങനെ നോമ്പനുഷ്ഠിക്കുക വഴി സഹജീവികളോടുള്ള മനോഭാവത്തെ വ്രതക്കാലം ചിട്ടപ്പെടുത്തുന്നു എന്നു കൂടെ പറയാം. അതോടൊപ്പം നന്മയെ ആന്തരീക വല്‍ക്കരിക്കാന്‍ കുട്ടിക്കാലം തൊട്ടു തുടങ്ങുന്ന നിരന്തര പരിശീലനത്തിലും വ്രതക്കാലം അവസരമൊരുക്കുന്നു.

നോമ്പും സകാത്തുമെല്ലാം മനുഷ്യനെ എല്ലാതരത്തിലും ശുദ്ധീകരിക്കുന്ന ആരാധനകളാണ്. അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ വയറുനിറച്ച് കഴിക്കുന്നവന്‍ നമ്മില്‍പ്പെട്ടവനല്ലെന്ന പ്രവാചകവാക്യം ഏതു മതവിഭാഗത്തില്‍പ്പെട്ടവരായാലും മനുഷ്യത്വപരമായി എല്ലാവരെയും ഒന്നായി കാണണമെന്ന് പഠിപ്പിക്കുന്നു. ഇതിലൂടെ സഹോദര്യം ഊട്ടി ഉറപ്പിക്കുക കൂടിയാണ് വ്രതക്കാലം. വ്രതക്കാലത്തു ധാനധര്‍മ്മങ്ങള്‍ക്കു പ്രത്യേക പണ്യമുള്ളത് ഇതു കൊണ്ടു കൂടിയാണ്.അതിനോടൊപ്പം സാമൂഹിക കാര്യങ്ങളിലെ മിതത്വത്തിന്റെയും ലാളിത്യത്തിന്റയും രൂപ കല്‍പ്പന ശീലിപ്പിക്കുക എന്നതു കൂടെ നോമ്പിന്റെ ലക്ഷ്യമാണ്.

വിശക്കുന്നവന്റെയും പട്ടിണിക്കിടക്കുന്നവരുടെയും ജീവിതാവസ്ഥകളുമായി തന്മീയഭവിക്കാനുള്ള അവസരം എന്നു പറുമ്പോഴും ആത്മാര്‍ഥത തന്നൊണ് ഓരോ കര്‍മ്മത്തിന്റയും മര്‍മ്മം.
അതിനാല്‍ തന്നെ പല ആരാധാനകളും ജനങ്ങള്‍ കാണാന്‍ വേണ്ടി ചെയ്യാം. അതേ സമയം താന്‍ വ്രതാനുഷ്ഠിക്കറുണ്ടെന്നു മറ്റൊരാളെ ബോധിപ്പിക്കല്‍ പ്രയാസകരമാണ് .വയറ്ററിയുന്ന വിശപ്പു അഭിനയിച്ചറിയിക്കുന്നതിനോളം വരില്ലല്ലോ? . അതിനു പുറമെ ആരെങ്കിലും തമാശയ്ക്കോ മറ്റൊരു വ്യക്തിയെ കാണിക്കാനോ പട്ടിണി കിടക്കാന്‍ തയ്യാറാവില്ലല്ലോ ?

ഇക്കാരണത്തലാണ് ദൈവം ഖുര്‍ആനില്‍ ഇങ്ങനെ പ്രഖ്യാപിച്ചത്. നോമ്പ് എനിക്കുള്ളതാണ് അതിനു പ്രതിഫലം നല്‍കുന്നതും ഞാന്‍ തന്നെ. തന്റെ എല്ലാ ചെയ്തികളും ദൈവം വീക്ഷിക്കുന്നുണ്ടെന്ന ചിന്തയിലാവണം ഓരോ ചെയ്തികളും പ്രത്യേകിച്ചു ഓരോ കര്‍മ്മത്തിനും പതിന്മടങ്ങു പ്രതിഫലം ലഭിക്കുന്ന റംസാനില്‍.