ദീര്‍ഘനാള്‍ പ്രതിപക്ഷ നേതാവായിരിക്കട്ടെ എന്ന് ചെന്നിത്തലയ്ക്ക് എംഎ ബേബിയുടെ ആശംസ

ദീര്‍ഘ കാലം പ്രതിപക്ഷ നേതാവായി തുടരാന്‍ ചെന്നിത്തലയ്ക്ക് കഴിയട്ടെ എന്ന് എംഎ ബേബി ആശംസിച്ചു. അടുത്ത തെരഞ്ഞെടുപ്പിന് ശേഷവും എല്‍ഡിഎഫ് സര്‍ക്കാരിന് തുടര്‍ ഭരണം സാധ്യമാകട്ടെ എന്നാണ് ആശംസയിലൂടെ എംഎ ബേബി സൂചിപ്പിച്ചത്. ചെന്നിത്തലയെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തതിന് ശേഷം സമാനമായ ആശംസ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

ദീര്‍ഘനാള്‍ പ്രതിപക്ഷ നേതാവായിരിക്കട്ടെ എന്ന് ചെന്നിത്തലയ്ക്ക് എംഎ ബേബിയുടെ ആശംസ

ന്യൂഡല്‍ഹി : പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ട രമേശ് ചെന്നിത്തലയ്ക്ക് ഡല്‍ഹിയില്‍ സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി സ്വീകരണം നല്‍കി. കേരള ഹൗസില്‍ വച്ചായിരുന്നു സ്വീകരണം. ചെന്നിത്തലയ്ക്ക്  പുതുച്ചേരി നിയുക്ത മുഖ്യമന്ത്രി വി നാരയണ സ്വാമിയും ചെന്നിത്തലയ്ക്ക് ഒപ്പമുണ്ടായിരുന്നു.

ദീര്‍ഘ കാലം പ്രതിപക്ഷ നേതാവായി തുടരാന്‍ ചെന്നിത്തലയ്ക്ക് കഴിയട്ടെ എന്ന് എംഎ ബേബി ആശംസിച്ചു. അടുത്ത തെരഞ്ഞെടുപ്പിന് ശേഷവും എല്‍ഡിഎഫ് സര്‍ക്കാരിന് തുടര്‍ ഭരണം സാധ്യമാകട്ടെ എന്നാണ് ആശംസയിലൂടെ എംഎ ബേബി സൂചിപ്പിച്ചത്. ചെന്നിത്തലയെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തതിന് ശേഷം സമാനമായ ആശംസ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.എന്നാല്‍ ചെന്നിത്തല മുഖ്യമന്ത്രിയായ ശേഷം താന്‍ കേരളം സന്ദര്‍ശിക്കുമെന്ന് വി നാരായണ സ്വാമി പറഞ്ഞു.

ഹൈക്കമാന്‍ഡുമായി കൂടിക്കാഴ്ച നടത്താനാണ് ചെന്നിത്തലയും വി നാരായണ സ്വാമിയും ഡല്‍ഹിയില്‍ എത്തിയത്.

Read More >>