പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അരമണിക്കൂര്‍ ലിഫ്റ്റില്‍ കുടുങ്ങി; രക്ഷപെടുത്തിയത് ഫയര്‍ഫോഴ്‌സ് എത്തി

ജില്ലാ സഹകരണ ബാങ്ക് ഹാളില്‍ സംഘടിപ്പിച്ചിരുന്ന യോഗത്തില്‍ പങ്കെടുക്കാന്‍ 11 മണിയോടെയാണ് ചെന്നിത്തല എത്തിയത്. മൂന്നാം നിലയിലുള്ള ഹാളിലേക്ക് പോകാന്‍ ലിഫ്റ്റില്‍ കയറിയപ്പോഴായിരുന്നു സംഭവം. ചെന്നിത്തല ഉള്‍പ്പെടെ ആറുപേരാണ് ലിഫ്റ്റിലുണ്ടായിരുന്നത്.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അരമണിക്കൂര്‍ ലിഫ്റ്റില്‍ കുടുങ്ങി; രക്ഷപെടുത്തിയത് ഫയര്‍ഫോഴ്‌സ് എത്തി

കാസര്‍കോട് ജില്ലാ ബാങ്കിന്റെ ലിഫ്റ്റില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അര മണിക്കൂര്‍ കുടുങ്ങി. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ സ്വീകരണ യോഗത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ചെന്നിത്തല. ഫയര്‍ഫോഴ്‌സ് എത്തിയാണ് അദ്ദേഹത്തെയും കൂടെയുള്ളവരെയും രക്ഷപെടുത്തിയത്.

ജില്ലാ സഹകരണ ബാങ്ക് ഹാളില്‍ സംഘടിപ്പിച്ചിരുന്ന യോഗത്തില്‍ പങ്കെടുക്കാന്‍ 11 മണിയോടെയാണ് ചെന്നിത്തല എത്തിയത്. മൂന്നാം നിലയിലുള്ള ഹാളിലേക്ക് പോകാന്‍ ലിഫ്റ്റില്‍ കയറിയപ്പോഴായിരുന്നു സംഭവം. ചെന്നിത്തല ഉള്‍പ്പെടെ ആറുപേരാണ് ലിഫ്റ്റിലുണ്ടായിരുന്നത്.

രണ്ടാംനില പകുതി കഴിഞ്ഞപ്പോള്‍ കറന്റ് പോയതോടെ ലിഫ്റ്റ് നിന്നുപോകുകയായിരുന്നു. ലിഫ്റ്റ് ഓപ്പറേറ്റര്‍മാരോ മറ്റുള്ള സംവിധാനങ്ങളോ കെട്ടിടത്തിനില്ലാത്തതിനാല്‍ അധികൃതര്‍ ഫയര്‍ഫോഴ്‌സിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് രക്ഷപെടുത്തിയത്. ചെന്നിത്തലയ്‌ക്കൊപ്പം മുന്‍ എംഎല്‍എ കെ.പി.കുഞ്ഞിക്കണ്ണന്‍ ഡിസിസി സെക്രട്ടറി സി.കെ.ശ്രീധരന്‍ എന്നിവരുമുണ്ടായിരുന്നു.

Read More >>