കേരള നിയമസഭയിലെ എല്‍ഡിഎഫ്- ബിജെപി രഹസ്യ ബന്ധം പുറത്തുവന്നെന്ന് രമേശ് ചെന്നിത്തല

സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ഒരു വോട്ട് എല്‍ഡിഎഫിനു കിട്ടിയത് പരിശോധിക്കുമെന്നും ചെന്നിത്തല പറഞ്ഞു. അക്കാര്യം ഗൗരവമുള്ളതല്ലെന്നും പരിചയക്കുറവു മൂലം വോട്ട് മാറിപ്പോയതാകാമെന്നും അദ്ദേഹം സൂചിപ്പിച്ചു.

കേരള നിയമസഭയിലെ എല്‍ഡിഎഫ്- ബിജെപി രഹസ്യ ബന്ധം പുറത്തുവന്നെന്ന് രമേശ് ചെന്നിത്തല

കേരള നിയമസഭയിലെ എല്‍ഡിഎഫ്- ബിജെപി ഒ രാജഗോപാല്‍ എംഎല്‍എയുടെ വോട്ടിലൂടെ ബന്ധം പുറത്തുവന്നെന്ന് രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പിന് മുമ്പ് രഹസ്യമായിരുന്ന ബന്ധം തെരഞ്ഞെടുപ്പിന് ശേഷം പരസ്യമായിരിക്കുകയാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സഭയില്‍ യുഡിഎിന് ബിജെപിയുടെ വോട്ട് വേണ്ട. ഇക്കാര്യം മുമ്പേതന്നെ സൂചിപ്പിച്ചതുമാണ്. പക്ഷേ തെരഞ്ഞെടുപ്പിന് മുമ്പേ ബിജെപിയുമായി സഹകരണമില്ലെന്ന് പറഞ്ഞു നടന്ന എല്‍ഡിഎഫിന്റെ തനിനിറം വ്യക്തമായി- ചെന്നിത്തല പറഞ്ഞു.