മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പിണറായിയുടെ നിലപാട് തമിഴ്നാടിന്റെ വാദം ശരിവെക്കുന്നതാണെന്ന് രമേശ് ചെന്നിത്തല

പുതിയ ഡാം നിര്‍മ്മിക്കുമെന്ന് പറഞ്ഞ വിഎസ് ഇപ്പോള്‍ മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പിണറായിയുടെ നിലപാട് തമിഴ്നാടിന്റെ വാദം ശരിവെക്കുന്നതാണെന്ന് രമേശ് ചെന്നിത്തല

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് തമിഴ്നാടിന്റെ വാദം ശരിവെക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഡാമിന് ബലക്ഷയമില്ലെന്ന തമിഴ്നാടിന്റെ വാദം തന്നെയാണ് പിണറായിയും ഉയര്‍ത്തുന്നതെന്നു കാട്ടി രൂക്ഷ വിമര്‍ശനവുമായാണ് ചെന്നിത്തല രംഗത്തെത്തിയത്.

പുതിയ ഡാം നിര്‍മ്മിക്കുമെന്ന് പറഞ്ഞ വിഎസ് ഇപ്പോള്‍ മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മുല്ലപ്പെരിയാര്‍ വിഷയം ചര്‍ച്ച ചെയ്തോ എന്ന് പിണറായി വിജയന്‍ വ്യക്തമാക്കണമെന്നും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സമവായത്തിന് ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.