ഗര്‍ഭ കാലവും നോമ്പും
| Updated On: 2016-06-06T19:02:44+05:30 | Location :
ഗര്‍ഭസ്ഥ ശിശുവിന്റെ ആരോഗ്യത്തിനു അമ്മയുടെ വ്രതാനുഷ്ഠാനം ദോഷകരമായി ബാധിക്കുമെന്നു ചികിത്സിക്കുന്ന ഡോക്ടര്‍ മുന്നറിയിപ്പു നല്കുന്ന പക്ഷം നോമ്പ് ഉപേക്ഷിക്കാന്‍ ഇസ്ലാമിക കര്‍മ്മ ശാസ്ത്രം സ്ത്രീകള്‍ക്കു അനുമതി നല്‍കുന്നണ്ട്.
വ്യക്തിപരമായ ഭക്ഷ്യവര്ജ്ജനം എന്നതിനൊപ്പം പാവപ്പെട്ടവന്റെ ജീവിത യാഥാര്‍ഥ്യത്തിന്റെ നേരറിവു കൂടിയാണ് നോമ്പുകാലം. വ്യക്തി പരമായി ഓരോരുത്തരും കര്‍ക്കശമായ ചുറ്റുവട്ടങ്ങളില്‍ ജീവിക്കുമ്പോഴും ഓരോ വ്രതക്കാലത്തും ഏറെ ആശങ്കകള്‍ നേരിടേണ്ടി വരുന്നവരാണ് ഗര്‍ഭിണികള്‍.
ഡോക്ടര്‍ കുറിച്ചു കൊടുത്ത മരുന്നുകള്‍ കഴിക്കണം, നാട്ടു നടപ്പിന്റെയോ തറവാട്ടു സമ്പ്രദായത്തിന്റെയോ പേരില്‍ ഗര്‍ഭിണികള്‍ക്ക് കഴിക്കാനും കഴിഞ്ഞു കൂടാനുമുള്ള കാര്യങ്ങള്‍ വേറെ. ഇതിനിടയിലാണ് താന്‍ വ്രതം അനുഷ്ഠിക്കണോ അതോ ഒഴിവാക്കണോ എന്ന സംശയം കൂടെ ഗര്‍ഭിണികളില്‍ പലര്‍ക്കുമുണ്ടാകുന്നത്.
ഗര്‍ഭസ്ഥ ശിശുവിന്റെ ആരോഗ്യത്തിനു അമ്മയുടെ വ്രതാനുഷ്ഠാനം ദോഷകരമായി ബാധിക്കുമെന്നു ചികിത്സിക്കുന്ന ഡോക്ടര്‍ മുന്നറിയിപ്പു നല്കുന്ന പക്ഷം നോമ്പ് ഉപേക്ഷിക്കാന്‍ ഇസ്ലാമിക കര്‍മ്മ ശാസ്ത്രം സ്ത്രീകള്‍ക്കു അനുമതി നല്‍കുന്നണ്ട്. എന്നാല്‍ അടുത്ത നോമ്പുകാലത്തിനു മുന്നെ നഷ്ടപ്പെട്ട നോമ്പുകള്‍ അനുഷ്ഠിക്കുകയും ഓരോ നോമ്പിനും 650 ഗ്രാം എന്ന തോതില്‍ ധാന്യം അശരണര്‍ക്കു ധാനം ചെയ്യുകയും വേണം. മറിച്ചു ഗര്‍ഭിണി സ്വന്തം ആരോഗ്യം ഭയന്നാണ് നോമ്പ് ഉപേക്ഷിച്ചതെങ്കില്‍ നോമ്പ് അനുഷ്ഠിച്ചു വീട്ടിയാല്‍ മാത്രം മതിയാവും. അശരണര്‍ക്കു ധാന്യം നല്‍കേണ്ടതുമില്ല. ഇസ്ലാമിക കര്‍മ്മശാസ്ത്ര പണ്ഡിതന് സൈനുദ്ദീന്‍ മഖ്ദും തന്റെ ഫത്തഹുല്‍ മുഈന്‍ എന്ന ഗ്രന്ഥത്തല്‍ ഇക്കാര്യം പ്രസ്താവിച്ചിട്ടുണ്ട്.
അതേ സമയം ഗര്‍ഭ കാലത്തു പ്രത്യേക വിഭവങ്ങള്‍ കഴിക്കാന്‍ ഗര്‍ഭിണകള്‍ താല്പര്യം പ്രകടിപ്പിക്കാറുണ്ട്. ഇത്തരം ആവശ്യങ്ങള്‍ക്കു നോമ്പു ഉപേക്ഷിക്കല്‍ അനുവദനീയമല്ല. എന്നു മാത്രമല്ല ചിട്ടയില്ലാത്ത ഭക്ഷണരീതി ഗര്‍ഭസ്ഥ ശിശുവിനെയും ദോഷകരമായി ബാധിക്കും. മറിച്ചു അത്താഴ സമയത്തും നോമ്പു മുറിക്കുന്ന സമയത്തും പഴവര്‍ഗങ്ങള്‍ കഴിക്കുന്നതും എണ്ണമയമുള്ള ഭക്ഷണ പദാര്‍ഥങ്ങള്‍ പരമാവധി ഉപേക്ഷിക്കുന്നതുമായിരിക്കും അമ്മയുടെയും കുട്ടിയുടെയും ആരോഗ്യത്തിനു ഗുണകരം.അതോടൊപ്പം അത്താഴം കഴിക്കുന്നത് സുബ്ഹ് ബാങ്കിനോടു അടുത്ത സമയത്താകുന്നതാണ് ഉത്തമം. ഇത് ഗര്‍ഭിണികള്‍ക്കു ക്ഷീണമില്ലാതെ നോമ്പു പൂര്‍ത്തിയാക്കാന്‍ സഹായകരമാവും.
ഇതിനോടൊപ്പം ഗര്‍ഭിണികള്‍ക്കുള്ള മറ്റൊരു സംശയമാണ് വ്രതാനുഷ്ഠാനത്തിലായിരിക്കെ ഉമിനീരു ഇറക്കാന്‍ പറ്റുമോ ഇല്ലയോ എന്നത്. വെറും ഉമിനീരാണെങ്കില് ആര്‍ക്കും വയറ്റിലേക്കു ഇറക്കുന്നതിനു കഴപ്പമില്ലെന്നും മറിച്ചു കഫം, രക്തം, പല്ലിനിടയില്‍ കുടുങ്ങിക്കിടക്കുന്ന ആഹാര പദാര്‍ഥങ്ങള്‍ എന്നിവയൊന്നും ഇറക്കല്‍ അനുവദനീയമല്ലെന്നും മഹല്ലി ഫത്തഹുല്‍ മുഈന്‍ തുടങ്ങിയ ഇസ്ലാമിക കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങളില്‍ പറയുന്നു.