റംസാനും വായനാ വാരവും പറയുന്നത്

ലോകത്തു ഏറ്റവും കൂടതല്‍ വായിക്കപ്പെടുന്ന ഗ്രന്ഥങ്ങളില്‍ ഒന്നാണ് ഖുര്‍ആന്‍. ഖുര്‍ആന്‍ എന്ന പദത്തിന്റെ അര്‍ത്ഥം തന്നെ ആവര്‍ത്തിച്ചു വായിക്കപ്പെടുന്നത് എന്നാണ്. വിശുദ്ധ റംസാന്‍ മാസത്തിലാണ് ഖുര്‍ആന്‍ അവതരണീമായതെന്നാണ് വിശ്വാസം. ' റംസാന്‍ മാസത്തിലാണ് നാം ഖുര്‍ആന്‍ ഇറങ്ങിയത് ' എന്ന ദൈവ വചനമാണതിനു തെളിവ്.

റംസാനും വായനാ വാരവും പറയുന്നത്

എല്ലാ വര്‍ഷവും ജൂണ്‍ 19 വായനാ ദിനവും പിന്നീട് ഒരാഴ്ചക്കാലം വായനാ വാരവുമായി ആചരിക്കാറുണ്ട്. .എന്നാല്‍ ഇത്തവണത്തെ വായനാ ദിനവും റംസാനും തമ്മില്‍ ഒരു ബന്ധമുണ്ട്. ആത്മീയ മാനമുണ്ട്.  നിര്‍ഭാഗ്യവശാല്‍ വിശ്വാസി സമൂഹം വര്‍ത്തമാന സാഹചര്യങ്ങളെ ആത്മീയ പരിസരങ്ങളുമായി കൂട്ടിക്കലര്‍ത്താന്‍ വിമുഖത കാണിക്കുന്നതാണ്  ഇത്തരം കാര്യങ്ങളെ തൊട്ട് അശ്രദ്ധരാവാന്‍ കാരണം. രണ്ടു കാര്യങ്ങള്‍ മാത്രം  പരിശോധിച്ചാല്‍ ഇത്തവണത്തെ റംസാനും വായനാദിനവും ,വാരാചരണവും തമ്മിലുള്ള ബന്ധം വ്യക്തമാവും.


ഒന്ന്.   ലോകത്തു ഏറ്റവും കൂടതല്‍ വായിക്കപ്പെടുന്ന ഗ്രന്ഥങ്ങളില്‍ ഒന്നാണ് ഖുര്‍ആന്‍. ഖുര്‍ആന്‍ എന്ന പദത്തിന്റെ അര്‍ത്ഥം തന്നെ ആവര്‍ത്തിച്ചു വായിക്കപ്പെടുന്നത് എന്നാണ്. വിശുദ്ധ റംസാന്‍ മാസത്തിലാണ് ഖുര്‍ആന്‍ അവതരണീമായതെന്നാണ് വിശ്വാസം. ' റംസാന്‍ മാസത്തിലാണ്  നാം ഖുര്‍ആന്‍ ഇറങ്ങിയത് ' എന്ന ദൈവ വചനമാണതിനു തെളിവ്. ഇക്കാരണത്താല്‍ വ്രതകാലത്തു ഖുര്‍ആന്‍ മുഴുവന്‍ ഓതി പൂര്‍ത്തിയാക്കുന്നതിനു പ്രത്യേക പ്രതിഫലമുണ്ട്  താനും. ഖുര്‍ആന്റെ അര്‍ത്ഥങ്ങള്‍ മനസിലാക്കി വായിക്കുന്നവര്‍ക്കു കൂടതല്‍ പൂണ്യം കിട്ടുമെന്നു പ്രവാചകന്‍ പഠിപ്പിക്കുന്നുമുണ്ട്. അതായത് മനസിലാക്കി വായിക്കുക എന്നര്‍ത്ഥം.

കുഞ്ഞുണ്ണി മാഷിന്റെ വാക്കുകളും ഇവിടെ പ്രസ്‌കതമാവുന്നു.എല്ലാവരും വളരുന്നുണ്ട് പക്ഷേ വായിച്ചു വളര്‍ന്നാല്‍ വിളയും വായിക്കാതെ വളര്‍ന്നാല്‍ വളയും. വായന ഒരു വ്യക്തിയുടെ അസ്ഥിത്വത്തെ രൂപപ്പെടുത്തുന്നു എന്നു സാരം. വായന  സജീവമാവുകയാണെങ്കില്‍ അതൊരു നന്മ നിറഞ്ഞ സമൂഹ നിര്‍മ്മിതിക്കു കാരണമാവുന്നു എന്നു കൂടിയാണ്.  ഖുര്‍ആന്‍ അവതരണീയമായതു തന്നെ ' ഇഖ്റങ ് ' നീയ വായിക്കുക എന്ന പദം കൊണ്ടാണ്. തൊട്ടപ്പുറത്തെ വാചകം ദൈവ നാമത്തില്‍ ആവണം നിന്റെ വായന എന്നുമാണ്. അതായത്  ദൈവ നിഷേധത്തിലും ധര്‍മ്മ നിരാസത്തിലും ചെന്നെത്താത്ത വായനകളാണ് നമുക്കിടയില്‍ വളര്‍ന്നു വരേണ്ടത്് എന്നു ഖുര്‍ആന്‍ പഠിപ്പിക്കുന്നു. ആഴത്തിലുള്ള വായന വളര്‍ന്നു വരണം അതിനായി പ്രയത്നിക്കണമെന്നുമൊക്കെയാണ്  പുതിയ ലോകം താല്‍പര്യപ്പെടുന്നതും

രണ്ടാമത്തെ കാര്യം ഇസ്ലാമിന്റെ  രാഷട്രീയവും വിശ്വാസ പരവുമായ വ്യാപനത്തിനും അതോടൊപ്പം വിശ്വാസ  പരമായ നിലനില്‍പ്പിന്റെയും ചരിത്രം അവലോകനം ചെയ്യുന്നിടത്ത് ഏറെ പ്രസ്‌കതമായ യുദ്ധമാണ് ബദര്‍. 313 വിശ്വാസികളും മൂന്നിരട്ടി അവിശ്വാസികളും പോരാട്ടത്തിലേര്‍പ്പെടുകയും മാലാഖമാരുടെ സഹായത്തോടെ വിശ്വാസികള്‍ വിജയിക്കുകയും ചെയ്തു. ഇതു നടന്നതു റംസാന്‍ 17 നാണ്. ഇവിടം വരെ വായനാ ദിനവും വായനാ ദിനാചരണവുമായി വലിയ ബന്ധവുമൊന്നുമില്ല.
എന്നാല്‍ ബദര്‍ യുദ്ധത്തില്‍ വിജയിക്കുകയും ശത്രുക്കളില്‍ ചിലരെ  യുദ്ധത്തടവുകാരായി പിടികൂടുകയും ചെയ്തു. ഇങ്ങനെ  പിടിക്കപ്പെട്ട പലരേയും മോചന ദ്രവ്യം വാങ്ങി സ്വതന്ത്രരാക്കാനാണ്  പ്രവാചകരുടെ തീരുമാനം. ഈ വിധം പലരും മോചനം നേടി സ്വദേശമായ മര്‍വയിലേക്ക് പോവുകയും ചെയ്തു. എന്നാല്‍ പിടിക്കപ്പെട്ടവരില്‍ പലരുംം മോചനം നേടാനാവശ്യമായ സമ്പത്തു ഇല്ലാവത്തവരായിരുന്നു. ഈ സമയത്ത് അത്തരക്കാരോട് പ്രവാചകര്‍ നിര്‍ദ്ദേശിച്ചത് മുസ്ലീം സമൂഹത്തിലെ അക്ഷരഭ്യാസ മില്ലാാത്തവരായ പത്തു പേര്‍ു വീതം ഓരോരുത്തരും  എഴുത്തും വായനയും പഠിപ്പിക്കണമെന്നായിരുന്നു. ഇസ്ലാമിന്റെ ആദ്യകാലത്ത് സമൂഹത്തിലെ അടിത്തട്ടില്‍ നിന്നുള്ള പലരുമായിരുന്നു പ്രവാചകരെ അംഗീകരിച്ചത്. അറബി സാഹിത്യത്തിന്റെ പ്രതാപ കാലവും സംസ്‌കാര ശൂന്യമായ ജീവിത ചുറ്റു പാടുമുണ്ടായിരുന്ന ആ കാലഘട്ടത്തിലും താഴേക്കിടയിലുള്ളവരില്‍ എഴുത്തു വായനയും അറിയുമായിരുന്നില്ല എന്ന തിരിച്ചറിവാണ് ഇത്തരമൊരു തീരമാനമെടുക്കാന്‍ പ്രവാചകരെ നിര്‍ബന്ധിപ്പിച്ചത്.
ഇന്നും സമൂഹത്തിലെ താഴെ തട്ടിലുള്ളവരില്‍ വേണ്ട വിധത്തില്‍ വായനയുടെ സന്ദേശം  കൈ മാറപെട്ടിട്ടില്ല എന്നിരിക്കെ ഒരു തിരിച്ചറിവിനും ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്താനുമുള്ള ഊര്‍ജം ഇത്തരം സന്ദര്‍ഭങ്ങളില്‍ നിന്നു നാം ഉള്‍ക്കൊള്ളേണ്ടിരിക്കുന്നു.

Story by
Read More >>