ജീവന്‍ രക്ഷാ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന തരത്തില്‍ സമരം നടത്തിയ 583 റെസിഡന്റ് ഡോക്ടര്‍മാരെ രാജസ്ഥാന്‍ സര്‍ക്കാര്‍ പിരിച്ചുവിട്ടു

പിരിച്ചുവിട്ട ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികള്‍ക്കു പകരം പുതിയ അഡ്മിഷന്‍ നടത്തുന്നതിന് അനുമതിക്കായി സുപ്രീം കോടതിയെ സമീപിക്കുമെന്ന് ആരോഗ്യമന്ത്രി രാജേന്ദ്ര റാത്തോഡ് പറഞ്ഞു.

ജീവന്‍ രക്ഷാ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന തരത്തില്‍ സമരം നടത്തിയ 583 റെസിഡന്റ് ഡോക്ടര്‍മാരെ രാജസ്ഥാന്‍ സര്‍ക്കാര്‍ പിരിച്ചുവിട്ടു

ജീവന്‍ രക്ഷാ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന തരത്തില്‍ സമരം നടത്തിയ 583 റെസിഡന്റ് ഡോക്ടര്‍മാരെ രാജസ്ഥാന്‍ സര്‍ക്കാര്‍ പിരിച്ചുവിട്ടു. തിങ്കളാഴ്ച ആരംഭിച്ച സമരത്തിന്റെ ഭാഗമായ ഒന്നാം വര്‍ഷ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികളായ റെസിഡന്റ് ഡോക്ടര്‍മാരെ രാജസ്ഥാന്‍ സര്‍ക്കാര്‍ പിരിച്ചുവിട്ടത്.

ചികിത്സാ സേവനങ്ങള്‍ പൂര്‍വസ്ഥിതിയിലേക്ക് എത്തിക്കുന്നതിനായി സര്‍ക്കാര്‍ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ സഹായം ആവശ്യപ്പെട്ടിട്ടുണ്ട്. പിരിച്ചുവിട്ട ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികള്‍ക്കു പകരം പുതിയ അഡ്മിഷന്‍ നടത്തുന്നതിന് അനുമതിക്കായി സുപ്രീം കോടതിയെ സമീപിക്കുമെന്ന് ആരോഗ്യമന്ത്രി രാജേന്ദ്ര റാത്തോഡ് പറഞ്ഞു.

സംസ്ഥാനത്തെ റെസിഡന്റ് ഡോക്ടര്‍മാരുടെ സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികത പരിശോധിക്കുന്നതിനായി പകര്‍പ്പുകള്‍ മറ്റു സംസ്ഥാനങ്ങളിലേക്ക് അയക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചാണ് സമരം ആരംഭിച്ചത്.

Read More >>