ബിയര്‍ പാര്‍ലറുകളില്‍ ഋഷിരാജ് സിങ്ങിന്റെ മിന്നല്‍ പരിശോധന

കൊച്ചിയിലെ ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറുകളില്‍ മിന്നല്‍ പരിശോധന നടത്തി എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ്.

ബിയര്‍ പാര്‍ലറുകളില്‍ ഋഷിരാജ് സിങ്ങിന്റെ മിന്നല്‍ പരിശോധന

കൊച്ചി: കൊച്ചിയിലെ ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറുകളില്‍ എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ് മിന്നല്‍ പരിശോധന നടത്തി. പരിശോധനയുടെ അടിസ്ഥാനത്തില്‍ അബ്കാരി നിയമത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചു വന്നിരുന്ന  ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറുകള്‍ താത്ക്കാലികമായി അടച്ചു പൂട്ടുകയും ചെയ്തു.

പരിശോധനക്കായി പാര്‍ലറിലെത്തിയ സംഘം പാര്‍സലായി ബിയര്‍ കൊണ്ടു പോകാന്‍ ശ്രമിച്ചവരെ കൈയ്യോടെ പിടികൂടുകയും ചെയ്തു.

നിയമപ്രകാരം ബിയര്‍പാര്‍ലറുകളുകള്‍ക്കുള്ളില്‍ മാത്രമേ ബിയര്‍ നല്‌കാന്‍ പാടുള്ളു. പാര്‍സലായി ബിയര്‍ പാര്‍ലറിന്‌ പുറത്തേക്ക്‌ കൊടുത്തയക്കുന്നത്‌ ചട്ട ലംഘനമാണ്‌.